Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ചാലക്കുടി എസ്എച്ച്സിജി എൽ .പി സ്കൂളിൽ 101-ാമത് സ്കൂൾ വാർഷികം ആഘോഷിച്ചു

തൃശ്ശൂർ: എസ്എച്ച്സിജിഎൽ പി. സ്കൂളിന്റെ വാർഷികാഘോഷം ചാലക്കുടി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി .ആലിസ് ഷിബു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട അൽ അൽവേർണിയാ പ്രോവിൻസിന്റെ വിദ്യാഭ്യാസ കൗൺസിലർ സി. വിനയ ബാസ്റ്റ്യൻ അധ്യക്ഷയായി. കേരള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മേഖലയിലുള്ള വിശിഷ്ട സേവനത്തിന് അർഹനായ  രാജീവ് കെ ആർ ന്,പി ടി എ പ്രസിഡന്റ്‌ മൊമെന്റോ നൽകി ആദരിച്ചു. ഹെഡ്മിസ്ട്രസ് സി. റോസ്ബിൻ, ചാലക്കുടി സെന്റ്. മേരീസ്‌ ചർച്ച് വികാരി ഫാ.വർഗീസ് പാത്താടൻ, എസ് എച്ച് കോൺവെന്റ് ചാപ്ലിൻ ഫാ. […]
Read more

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

തൃശ്ശൂർ: കേച്ചേരി– തലക്കോട്ടുകര ബാലകൃഷ്ണൻ നായർ പടിയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ തണ്ടിലം കുറുവണ്ണൂർ സ്വദേശി പുതൂർ വീട്ടിൽ പ്രഭാകരൻനായരുടെ മകൻ പ്രശാന്ത് (44)ക്കും, കാൽനട യാത്രികനായ വേലൂർ ആർ.എം.എസ് സ്വദേശി വേളത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ ഉമേഷ് (43)ക്കും പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും കേച്ചേരി ആക്ട്സ് പ്രവർത്തകർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകളുടെ ഗുരുതരത്വം വ്യക്തമല്ല. സംഭവത്തെ […]
Read more

കളക്ടറേറ്റ് മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു

തൃശ്ശൂർ: ശബരിമല സ്വർണ്ണക്കൊള്ള വിഷയവുമായി ബന്ധപ്പെട്ട് അയ്യന്തോൾ യുവമോർച്ച പ്രവർത്തകർ ഇന്നലെ തൃശൂർ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. മാർച്ച് നിയന്ത്രണം വിട്ടതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രാവിലെ ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് സമീപം എത്തിയപ്പോൾ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. പോലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സം അനുഭവപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അധിക പോലീസ് സേനയെ വിന്യസിച്ചു. പ്രതിഷേധവുമായി […]
Read more

ചെമ്മന്തിട്ട വില്ലേജ് ഓഫീസ് സ്മാർട്ട്; 50 ലക്ഷം രൂപയ്ക്ക് ഭരണാനുമതി

തൃശ്ശൂർ: കുന്നംകുളം മണ്ഡലത്തിലെ ചെമ്മന്തിട്ട വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി നവീകരിക്കുന്നതിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. 2025–26 സാമ്പത്തിക വർഷത്തെ റവന്യൂ വകുപ്പിന്റെ പ്ലാൻ സ്കീം പ്രകാരം സംസ്ഥാനത്ത് നടപ്പാക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിലേക്കാണ് ചെമ്മന്തിട്ട വില്ലേജ് ഓഫീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. എ സി മൊയ്തീന്‍യുടെ ഇടപെടലിനെ തുടർന്നാണ് കുന്നംകുളം താലൂക്കിലെ ചെമ്മന്തിട്ട വില്ലേജ് കെട്ടിടം പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിച്ചതെന്ന് അറിയിച്ചു. ആധുനിക വിവരസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഓൺലൈനായും പരമ്പരാഗത രീതിയിലും പൊതുജനങ്ങൾക്ക് […]
Read more

നൃത്തവും സംഗീതവും ചേർന്ന് ആത്മഹത്യയ്‌ക്കെതിരായ ശക്തമായ സന്ദേശം

തൃശ്ശൂർ: വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന ആത്മഹത്യ പ്രവണതയ്ക്കെതിരെ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി, അൻസാർ വിമൻസ് കോളേജ് നേതൃത്വത്തിൽ ശ്രദ്ധേയമായ സാമൂഹിക ഇടപെടൽ സംഘടിപ്പിച്ചു. ‘സേഫ് മൈൻഡ്– ടുഗെതർ വീ ഹീൽ’ എന്ന ആശയവാക്യവുമായി 1500ലധികം വിദ്യാർഥിനികളെ അണിനിരത്തി, ലോകത്തിലെ ഏറ്റവും വലിയ ആത്മഹത്യ പ്രതിരോധ ലോഗോ കോളേജ് ഗ്രൗണ്ടിൽ തീർത്തത് ശ്രദ്ധേയമായി.ഈ അപൂർവ നേട്ടം കോളേജ് ടാലന്റ് റെക്കോർഡ് ബുക്കിൽ ഔദ്യോഗികമായി രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി നൃത്തസംഗീത ശില്പാവിഷ്‌കാരങ്ങൾ, ഒപ്പ് ശേഖരണം, പെരുമ്പിലാവ് ജംഗ്ഷനിൽ വിദ്യാർത്ഥികളുടെ […]
Read more

വിദ്യാഭ്യാസ എക്സ്പോയും എക്സിബിഷനും

തൃശ്ശൂർ: ചാലക്കുടി സികെഎം എൻഎസ്എസ് സീനിയർ സെക്കൻഡറി സ്കൂളിൽ ജനുവരി 26ന്  വിദ്യാഭ്യാസ എക്സ്പോയും എക്സിബിഷനും സംഘടിപ്പിക്കുന്നതായി പ്രിൻസിപ്പാൾ  മൃദല മധു വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കുട്ടികളുടെ ഭാവിയെ കുറിച്ചുള്ള സാധാരണക്കാരായ രക്ഷകർത്താക്കളുടെ ആശങ്കകൾ അകറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ കോളേജുകളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ എക്സ്പോയിൽ ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും കാലത്തിനനുയോജ്യമായ പഠന വിഷയങ്ങളെയും പരിചയപ്പെടുത്തുന്നു. പത്താം ക്ലാസ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് തുടർ പഠനം എന്തെന്ന് തീരുമാനിക്കാനും അതിനനുസരിച്ചുള്ള പഠനവിഷയം തിരഞ്ഞെടുക്കാനും,  വിദ്യാർത്ഥികൾക്ക് അവരുടെ താല്പര്യങ്ങൾക്ക് […]
Read more

കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു

തൃശൂർ: കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു. ഇലക്ട്രിസിറ്റി പോസ്റ്റിന് മുകളിൽ ജോലി നടന്നു കൊണ്ടിരിക്കെ വൈദ്യുതി പ്രവാഹമുണ്ടായതാണ് അപകടത്തിന് കാരണം. കയ്പമംഗലം പനമ്പിക്കുന്നിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. മൂന്ന് പേരാണ് പോസ്റ്റിന് മുകളിൽ ജോലി ചെയ്തുകൊണ്ടിരുന്നത്. ഈ മൂന്ന് പേർക്കും ഷോക്കേറ്റെങ്കിലും ഒരാൾക്ക് മാത്രമാണ് പരിക്കേറ്റത്. കരാർ തൊഴിലാളിയായ അസം സ്വദേശി ബൈനൂൽ ഇസ്‌ലാംനാണ് പരിക്ക്. ഇയാളെ കയ്പമംഗലം ഗായിഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈനിൽ വൈദ്യുതി പ്രവാഹം ഉണ്ടായതിനെ സംബന്ധിച്ചതിൽ വ്യക്തതയില്ല. ജോലി […]
Read more

തീ പിടുത്തങ്ങള്‍ വര്‍ദ്ധിക്കുമ്പോൾ  നെഞ്ചില്‍ അണയാത്ത തീയുമായി ചാലക്കുടിയിലെ ഫയര്‍ഫോഴ്‌സ്

തൃശ്ശൂർ: ചാലക്കുടി മേഖലയിൽ .വേനല്‍ കനക്കുമ്പോള്‍ തീ പിടുത്തങ്ങള്‍ വര്‍ദ്ധിക്കുന്നു. തീ പിടുത്ത കേസുകള്‍ കോള്‍ വരുമ്പോള്‍നെഞ്ചില്‍ അണയാത്ത തീയുമായി ചാലക്കുടിയിലെ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍. പരാധീനതകൾക്ക് നടുവിലാണ് ചാലക്കുടി സ്റ്റേഷൻ.ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന സ്റ്റേഷനായത്തിനാല്‍ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനവും സാധാരണയാണ്. ഉദ്യോഗന്ഥർക്ക് ഒന്ന് വിശ്രമിക്കാൻ വരെ ഇടമില്ലാത അവ സ്ഥയാണ്. ശരിക്കും ചാലക്കുടിക്ക് ഒരു വലിയ വാഹനം കൂടി വേണ്ടതാണ്. എന്നാൽ വാഹനം പാർക്ക് ചെയ്യുവാനും മറ്റും സൗകരുമില്ലാത്തതും വലിയ പ്രശ്നമാണ് എന്നാല്‍ ഇപ്പോള്‍ തീപിടുത്തമുണ്ടായാല്‍ റോഡ അപകടങ്ങളില്‍ […]
Read more

ജലസേചന വകുപ്പിൻ്റെ കനാലുകളിൽ ആവശ്യത്തിന് വെള്ളമില്ല കോടശേരിയിൽ കൃഷി ഉണങ്ങുന്നു

തൃശ്ശൂർ: ജലസേചന വകുപ്പിൻ്റെ കനാലുകളിൽ ആവശ്യത്തിന് വെള്ളമില്ല കോടശേരിയിൽ കൃഷി ഉണങ്ങുന്നു.കർഷകർ ആശങ്കയിൽ.കുറ്റിച്ചിറ.വേനൽച്ചൂട് കൂടിയതോടെ ജാതി, വാഴ, തെങ്ങ്, കവുങ്ങ്, റംബൂട്ടാൻ കർഷകർക്ക് ആവശുത്തിന് വെളളം ലഭിക്കാത്ത അവസ്ഥ.നനവെളളം ലഭിക്കാത്തതിനാൽക്റ്ഷികൾക്ക് വാട്ടം തട്ടി തുടങ്ങി. തുംബൂർമുഴി വലതുകര കനാലിനെ ആശ്രയിച്ച് കൃഷി ചെയ്യുന്ന പഞ്ചായത്തിലെ കർഷകർക്കാണ് ഈ ദുരവസ്ഥ. ഒരു മാസമായി 1.3 മീറ്റർ വെളളം മാത്രമാണ് കനാലിലൂടെ തുറന്ന് വിടുന്നത്. കൃഷിയാവശ്യത്തിന് 1.8 മീറ്റർ വെളളം വേണം.എങ്കിൽ മാത്രമേ മാരാംകോട്, മേച്ചിറ, എലിഞ്ഞിപ്ര എന്നീ ഉപകനാലിൽ […]
Read more

വി.ആർ പുരത്ത് അക്ഷയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

തൃശ്ശൂർ: വി.ആർ.പുരത്ത് അക്ഷയ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. വർഷങ്ങൾക്ക് മുമ്പ് അനുമതി ലഭിച്ചു വെങ്കിലും, ഏറ്റെടുത്ത് നടത്താൻ സന്നദ്ധതയുള്ളവർ ആരേയും ലഭിക്കാത്തതിനാൽ പ്രവർത്തനമാരംഭിക്കാൻ കഴിയാതിരുന്ന അക്ഷയ കേന്ദ്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു ഇവിടെ അക്ഷയ കേന്ദ്രം ആരംഭിക്കണമെന്നത്. നേരത്തേ ഇതിന് അനുമതി ലഭിച്ചതിനെ തുടർന്ന്, ജില്ലാ കളക്ട്രേറ്റിൽ നിന്നും സന്നദ്ധരായവരെ കണ്ടെത്താൻ പല തവണ ഇൻ്റർവ്യൂ വിളിച്ചെങ്കിലും ആരും എത്തിയിരുന്നില്ല. ഒടുവിൽ മൂന്ന് മാസം മുമ്പാണ് ഒരാൾ ഏറ്റെടുത്ത് നടത്താൻ സന്നദ്ധത അറിയിച്ചത്. അക്ഷയ കേന്ദ്രത്തിൻ്റെ ഉത്ഘാടനം […]
Read more

Recent News

Advertisement
WhiteswanTV Footer