Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

കൊരട്ടി ദേശീയപാതയില്‍ ഓടി കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

തൃശ്ശൂർ: ദേശീയപാതയില്‍ കൊരട്ടി സമീപം ഓടി കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. തൃശ്ശൂര്‍ കുരിയച്ചിറ സ്വദേശി കാട്ടുകാരന്‍ ജോര്‍ജ്ജിന്റെ മാരുതി കാറാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കൊരട്ടി ജെടിഎസ് ജംഗ്ഷന് സമീപത്തായി കാർ കത്തി നശി്ച്ചു. എറണാകുളം ഭാഗത്ത് തൃശ്ശൂരിലുള്ള വീടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.കാറിന്റെ മുന്‍വശത്ത് നിന്ന് തീ വരുന്നത് കണ്ടത്തിനെ തുടര്‍ന്ന് ജോര്‍ജ്ജ് കാര്‍ നിറുത്തകയും കാറിലുണ്ടായിരുന്ന അമ്മ ജിന്‍സി. സഹോദരി നീതു […]
Read more

അഞ്ഞൂർ പാർക്കാടി പൂരം ഇന്ന്

തൃശ്ശൂർ: പ്രസിദ്ധമായ അഞ്ഞൂർ പാർക്കാടി പൂരം ഇന്ന് നടക്കും. രാവിലെ നടക്കുന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം ഊരാളനും മേൽശാന്തിയുമായ തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് കലം കരിക്കൽ ചടങ്ങ് നടക്കും. ഉച്ചതിരിഞ്ഞ് 3 മണിക്ക് വെള്ളിത്തിരുത്തി ഉണ്ണി നായരുടെ പ്രമാണത്തിൽ നടക്കുന്ന ദേവസ്വം പൂരം എഴുന്നള്ളിപ്പിന് പൂതൃക്കോവിൽ പാർത്ഥസാരഥി ദേവിയുടെ തിടമ്പേറ്റം ഉണ്ടാകും. 3.30 മുതൽ അഞ്ഞൂർ, കമ്പനിപ്പടി, ചിറ്റഞ്ഞൂർ, തെക്കേപ്പുറം, ചെറുവത്താനി, അഞ്ഞൂർകുന്ന്, തൊഴിയൂർ, നമ്പീശൻപടി എന്നിവിടങ്ങളിലെ പ്രാദേശിക പൂരങ്ങൾ […]
Read more

ചാവക്കാട് ബ്ലാങ്ങാട് കടലിൽ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു

തൃശ്ശൂർ : ചാവക്കാട് ബ്ലാങ്ങാട് കടലിൽ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു. കോഴിക്കോട് വടകര പയ്യോളി മനയിൽ വീട്ടിൽ മനോജ് കുമാറാണ് (52)മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇയാൾ കടലിൽ ചാടുകയായിരുന്നു. ഉടൻ അവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ചേർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിവിക്കുകയായിരുന്നു. മൃതദേഹം നിലവിൽ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read more

കുന്നംകുളം ഓർത്തഡോക്സ് കൺവെൻഷൻ 2026 ആരംഭിച്ചു

തൃശ്ശൂർ : കുന്നംകുളം ഓർത്തഡോക്സ് കൺവെൻഷൻ 2026-ന് ആദ്യ ദിനത്തിൽ ഔപചാരിക തുടക്കമായി. ഫാദർ വി. എം. സാമുവേൽ സ്വാഗത പ്രസംഗം നടത്തി. കുന്നംകുളം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോക്ടർ ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സജയ് ജോസ് അച്ഛന്റെ നേതൃത്വത്തിൽ ഗാന ശുശ്രൂഷ നടന്നു. തുടർന്ന് വേദപുസ്തക വായനയ്ക്ക് ശേഷം തിരുമേനി ഉദ്ഘാടന സന്ദേശം നൽകി. ഫാദർ സക്കറിയ തോമസ് പുതുപ്പള്ളി വചന ശുശ്രൂഷ നിർവഹിച്ചു.
Read more

“സമകാലിക വായനയുടെ രാഷ്ട്രീയം” : കുന്നംകുളത്ത് സമകാലികം ചർച്ചാ വേദി സെമിനാർ സംഘടിപ്പിച്ചു

തൃശ്ശൂർ : സമകാലികം ചർച്ചാ വേദി, കുന്നംകുളം75-ാമത് പുസ്തക ചർച്ചയുടെ ഭാഗമായി സമകാലികം ചർച്ചാ വേദിയുടെ നേതൃത്വത്തിൽ കുന്നംകുളം സി.വി. സ്മാരക ഹാൾയിൽ സെമിനാർ സംഘടിപ്പിച്ചു. “സമകാലിക വായനയുടെ രാഷ്ട്രീയം” എന്ന വിഷയത്തിൽ പ്രൊഫ. എം. എം. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാലാ സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി. കെ. വാസു അധ്യക്ഷനായി. സൗമ്യ അനിലൻ, പി. ടി. സുഭാഷ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. പി. ജി. ജയപ്രകാശ് സ്വാഗതം പറഞ്ഞു. സെമിനാറിൽ വിവിധ മേഖലകളിലെ […]
Read more

എസ്.എഫ്.ഐ കുന്നംകുളം ഏരിയ സമ്മേളനം ജനുവരി 27ന് പഴഞ്ഞിയിൽ

തൃശ്ശൂർ : എസ്.എഫ്.ഐ കുന്നംകുളം ഏരിയ സമ്മേളനം 2026 ജനുവരി 27ന് പഴഞ്ഞിയിൽ നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച സംഘാടക സമിതിയുടെ ഓഫീസ് പഴഞ്ഞി വൺവെ ജംഗ്ഷനിൽ ഇന്ന് രാവിലെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം. എൻ. സത്യൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ കുന്നംകുളം ഏരിയ പ്രസിഡന്റ് അക്ഷയ് അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം എൻ. കെ. ഹരിദാസൻ, എസ്.എഫ്.ഐ പഴഞ്ഞി ലോക്കൽ സെക്രട്ടറി എം. എം. അമീൻ എന്നിവർ അഭിവാദ്യം […]
Read more

കാറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി രണ്ട്   പ്രതികൾ പിടിയിൽ

തൃശ്ശൂര്‍: കാറില്‍ കടത്തുകയായിരുന്ന ആറ് കിലോയോളം കഞ്ചാവുമായി രണ്ട് പ്രതികള്‍ പിടിയില്‍ സഞ്ചരിച്ചിരുന്ന കാര്‍ കസ്റ്റഡിയിലെടുത്തു. പിടിയിലായത് ലഹരി മേഖലയില്‍ ‘തേര്‍ഡ് ഐ’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ ലഹരി സംഘം. ആളൂരില്‍ കൊറിയര്‍ സര്‍വീസിന്റെ മറവില്‍ ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ രൂപീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിയി വരികയായിരുന്നു ഇവര്‍. തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘംമാണ് രണ്ട് പ്രതികളെയും പിടികൂടിത്. ചാലക്കുടി മൂഞ്ഞേലി അമ്പൂക്കൻ വീട്ടിൽ ജിത്തു വർഗ്ഗീസ് (28), തിരുത്തിപറമ്പ് ചില്ലായി വീട്ടിൽ ഷൈൻ ഷിജു (25) എന്നിവരാണ് പിടിയിലായത്.  […]
Read more

ആറ്റപ്പാടം എസ്കെഎം എൽപി സ്‌കൂൾ ജൂബിലി:സമാദരണ-അനുസ്‌മരണ സദസ് ഒരുക്കി

തൃശ്ശൂർ: ആറ്റപ്പാടം എസ്കെഎം എൽപി സ്കൂ‌ൾ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ സമാദരണ-അനുസ്മ‌രണ സദസ് പഞ്ചായത്ത് പ്രസിഡൻ്റ് ലീല സുബ്രഹ്‌മണ്യൻ ഉദ്ഘാടനം ചെയ്‌തു. സ്കൂൾ മാനേജർ വി.പി.ഷാജു അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ലാലുമോൻ ചാലക്കുടി മുഖ്യപ്രഭാഷണം നടത്തി. മുൻ പ്രധാനാധ്യാപകരായ പി.പി.രാധ, കെ.കെ.സുലോചന, ഹെഡ്‌മിസ്ട്രസ് കെ.പി.ഷീബ, അധ്യാപകരായ പി.ഗായത്രി, ശീതൾ എം. ജോസ്, ടീന ജോർജ് അക്കര, കെ.എൻ.മിനി എന്നിവരെ ആദരിച്ചു. 1976ൽ ആരംഭിച്ച വിദ്യാലയത്തിലെ ആദ്യ വിദ്യാർഥി പി.കെ.ബാബു, വിവിധ രംഗങ്ങളിൽ മികവു […]
Read more

ചാലക്കുടി ഐടിഐയില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം

തൃശ്ശൂർ: ചാലക്കുടി ഐടിഐയില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം.തുടര്‍ച്ചയായി ഈ വര്‍ഷവും ഫുള്‍ പാനല്‍ വിജയിച്ചു. ചെയര്‍മാന്‍ സി.ആര്‍.മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി സി.യു. ആദ്യ, മാഗസീന്‍ എഡിറ്റര്‍ അന്ന റോസ് പി.ജെ, ജനറല്‍ ക്യാപ്റ്റന്‍ ഋഷിന്‍ കൃഷ്ണ പി. ജനറല്‍ സെക്രട്ടറി തസ്‌ന പി.എം,.കൗണ്‍സിലര്‍ സായൂജ് കെ.എസ്. എന്നിവരെ തെരഞ്ഞെടുത്തു. എസ്എഫ്‌ഐ.യുടെ നേതൃത്വത്തില്‍ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പ്രകടനം നടത്തി.മുന്‍ കാലങ്ങളിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം ഐടിഐ പരിസരത്ത് ഒരുക്കിയിരുന്നു,.
Read more

ചാലക്കുടി വനിത ഐടിഐയില്‍ എബിവിപിക്ക് അട്ടിമറി വിജയം

തൃശ്ശൂർ: ചാലക്കുടി വനിത ഐടിഐയില്‍ എബിവിപിക്ക് അട്ടിമറി വിജയം.മത്സരിച്ച നാല് സീറ്റിലും വന്‍ വിജയമാണ് നേടിയത്.രണ്ട് സീറ്റില്‍ എതിരില്ലാതെ എസ്എഫ്‌ഐ നേടിയിരുന്നു.ചെയര്‍മാന്‍ എം.മാളവിക,ജനറല്‍ സെക്രട്ടറി കെ.വി.ദേവിക,ജനറല്‍ കള്‍ച്ചറല്‍ അഫയേഴ്‌സ് ചെയര്‍മാന്‍ എം.എസ്.ശ്രീലക്ഷമി, ജനറല്‍ സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ കെ.ബി.ദേവികയുമാണ് വിജയം നേടിയത്. എസ്എഫ്‌ഐ ഫുള്‍ പാനല്‍ നേടിയ സീറ്റുകളില്‍ നിന്ന് നാല് സീറ്റ് എബിവിപി പിടിച്ചെടുക്കുകയായിരുന്നു.  വനിത ഐ ടി ഐയിൽ എബിവിപി വിജയം നേടുന്നത് ആദ്യമായിട്ടാണ് ‘ ടൗണില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന് എബിവിപി ദേശീയ നിര്‍വ്വാഹക […]
Read more

Recent News

Advertisement
WhiteswanTV Footer