Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ഇമ്മാനുവേൽ മാർത്തോമ പള്ളി പഴഞ്ഞി 130-ാമത് ഇടവകദിനവും ഇടവക കൺവെൻഷനും ആഘോഷിച്ചു

തൃശ്ശൂർ: ഇമ്മാനുവേൽ മാർത്തോമ പള്ളി, പഴഞ്ഞി ഇടവകയുടെ 130-ാമത് ഇടവകദിനവും ഇടവക കൺവെൻഷനും ആത്മീയതയും ഐക്യവും നിറഞ്ഞ അന്തരീക്ഷത്തിൽ ആഘോഷിച്ചു. വിശ്വാസ നവീകരണവും സേവനബോധവും മുൻനിർത്തിയുള്ള വിവിധ പരിപാടികളോടെയാണ് ദിനാഘോഷം സംഘടിപ്പിച്ചത്.രാവിലെ 8.00 മണിക്ക് ആരംഭിച്ച വിശുദ്ധ കുർബാനയ്ക്ക് മാർത്തോമ പള്ളി മുൻ കേന്ദ്ര സുവിശേഷ സംഘം സെക്രട്ടറി റവ. ജോർജ് വർഗീസ് അച്ഛൻ മുഖ്യ കാർമ്മികത്വം വഹിച്ചു. ദൈവവചനത്തിന്റെ ആഴവും വിശ്വാസ പുതുക്കലും ആവിഷ്കരിച്ച സന്ദേശം വിശ്വാസികൾക്ക് ആത്മീയ ഉണർവായി. വിശുദ്ധ കുർബാനയ്ക്ക് ശേഷം അങ്ങാടി […]
Read more

മലർവാടി ബാലസംഘം ‘മഴവില്ല്’ ഏരിയതല ചിത്രരചനാ മത്സരം സമാപിച്ചു

തൃശ്ശൂർ: വർണങ്ങളുടെ വിസ്മയോത്സവം എന്നറിയപ്പെടുന്ന മലർവാടി ബാലസംഘം ‘മഴവില്ല്’ സംസ്ഥാന തല ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുന്നംകുളം ഏരിയ തല മത്സരം പെരുമ്പിലാവ് അൻസാർ കോളേജിൽ സമാപിച്ചു. നാല് കാറ്റഗറികളിലായി നടന്ന മത്സരങ്ങളിൽ 12 പേർ വിജയികളായി.കടവല്ലൂർ പഞ്ചായത്ത് അംഗം സ്മിതാ മുരളി മത്സരം ഉദ്ഘാടനം ചെയ്തു. മലർവാടി ഏരിയ രക്ഷാധികാരി പി. മുനീർ അധ്യക്ഷത വഹിച്ചു. അൻസാർ ഹെവൻസ് പ്രിൻസിപ്പൽ സുമയ്യ അബ്ദുൾ റഷീദ്, ഏരിയ കോഡിനേറ്റർമാരായ താജുദ്ദീൻ മൗലവി, ജെബീന ഫാറൂഖ്, പ്രോഗ്രാം […]
Read more

പൂലാനി വിബി നഴ്സറി, എൽപി, യുപി സ്കൂൾ സംയുക്ത വാർഷികാഘോഷം നടത്തി

തൃശ്ശൂർ: പൂലാനി വിബി നഴ്സറി, എൽപി, യുപി സ്കൂളുകളുടെ സംയുക്ത വാർഷികാഘോഷം, അധ്യാപക രക്ഷാകർതൃ, മാതൃസംഗമം എന്നിവയുടെ ഉദ്ഘാടനം മുൻ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. എൽപി സ്കൂളിൽ നിന്നു വിരമിക്കുന്ന പ്രധാനാധ്യാപിക ജോളി ജേക്കബിനു യാത്രയയപ്പ് നൽകി. മാനേജർ ടി.കെ.ആദിത്യവർമ രാജ അധ്യക്ഷനായി. സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യാതിഥിയായി. മേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് പോളി പുളിക്കൻ, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ഉണ്ണിക്കൃഷ്ണൻ, ഗോപിക ഗോപാലകൃഷ്ണൻ, രമ്യ വിജിത്ത് എന്നിവർ എൻഡോവ്മെൻ്റുകളുടെയും സമ്മാനങ്ങളുടെയും വിതരണം […]
Read more

വെള്ളറക്കാട്– കടങ്ങോട് ഗ്രൂപ്പ് വില്ലേജ് ഓഫീസ്: പഴയ കെട്ടിടം പൊളിക്കാത്തതിൽ പ്രതിഷേധം

തൃശ്ശൂർ: വെള്ളറക്കാട്– കടങ്ങോട് ഗ്രൂപ്പ് വില്ലേജ് ഓഫീസിന്റെ അപകടാവസ്ഥയിലായ പഴയ കെട്ടിടം ഇതുവരെ പൊളിച്ച് നീക്കാത്തത് നാട്ടുകാരുടെയും പൊതു പ്രവർത്തകരുടെയും പ്രതിഷേധത്തിന് ഇടയാക്കുന്നു. പുതിയ ഓഫീസ് കെട്ടിടത്തിന്റെ മുൻവശത്ത് തന്നെ നിലകൊള്ളുന്ന പഴയ കെട്ടിടം, പുതിയ കെട്ടിടത്തിന്റെ ദൃശ്യം മറയ്ക്കുന്ന നിലയിലാണ്.1985-ൽ നിർമ്മിച്ച പഴയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ചുമരുകൾ വിണ്ട് കീറി, മേൽക്കൂരയുടെ വാർപ്പ് അടർന്ന് വീഴുന്ന അവസ്ഥയിലായതിനെ തുടർന്നാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. കേരള സർക്കാരിന്റെ 2018–19 പ്ലാൻ ഫണ്ടിൽ നിന്ന് 44 ലക്ഷം […]
Read more

പടിഞ്ഞാറേ ചാലക്കുടിയിൽ ഭക്തിനിർഭരമായ പ്രവാസി അമ്പ് പ്രദക്ഷിണം നടന്നു

തൃശ്ശൂർ: പടിഞ്ഞാറേ ചാലക്കുടി നിത്യസഹായ മാതാ ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ച്, പടിഞ്ഞാറേ ചാലക്കുടി പ്രവാസി കൂട്ടായ്മയുടെ  നേതൃത്വത്തിൽ പ്രവാസി അമ്പ് പ്രദക്ഷിണം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. നിക്സൺ ചാക്കോര്യയുടെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും ലദീഞ്ഞിനും ശേഷം, ദേവാലയത്തിൽ നിന്ന് അലങ്കരിച്ച തേരിൽ വിശുദ്ധന്റെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഭക്തിനിർഭരമായി നടന്നു. കേരളത്തിലെ പ്രമുഖ ബാൻഡ് മേള ടീമുകളായ കൈരളി ചാലക്കുടി, സെന്റ് ജോസഫ് കോട്ടപ്പടി എന്നിവരുടെ വാദ്യമേള പ്രകടനങ്ങൾ പ്രദക്ഷിണത്തിന് ആവേശം […]
Read more

മാള മേലഡൂരിൽ പത്ര ഏജൻ്റിനെ വെട്ടി പരിക്കേൽപ്പിച്ചു

തൃശ്ശൂർ: മേലഡൂരില്‍ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയയാള്‍ പത്ര ഏജൻ്റിനെ വെട്ടിപ്പരുക്കേല്‍പിച്ചു. മലയാള മനോരമ എടയാറ്റൂര്‍ ഏജന്റ് പ്ലാശേരി വര്‍ഗീസിനാണ് (65)വെട്ടേറ്റത് ‘ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. വര്‍ഗീസിന്റെ ഇടതുകയ്യിലെ തള്ളവിരല്‍ അറ്റു. വലതുകയ്യിലെ ചൂണ്ടുവിരലും നടുവിരലും അറ്റു തൂങ്ങിയ നിലയിലായിരുന്നു. ഇടതു കൈവണ്ണയില്‍ ആഴത്തിലുള്ള മുറിവും താടിയെല്ലിനു പൊട്ടലും തലയുടെ പുറകു വശത്തു പരുക്കുമുണ്ട്. വിതരണത്തിനായി മേലഡൂര്‍ ജംക്ഷനില്‍ ഇറക്കിയ പത്രങ്ങള്‍ തരം തിരിക്കുന്നതിനിടെയായിരുന്നു സംഭവം. വര്‍ഗീസിനൊപ്പം ഇതേ സമയം ഉണ്ടായിരുന്ന പത്രവിതരണക്കാരെ ബലമായി […]
Read more

മുരിങ്ങൂർ ശ്രീ ചീനിക്കൽ ഭഗവതി ക്ഷേത്ര സമാജം ആംബുലൻസ് സർവീസ് ആരംഭിച്ചു

തൃശ്ശൂർ: മുരിങ്ങൂർ ശ്രീ ചീനിക്കൽ ഭഗവതി ക്ഷേത്ര സമാജം പുതിയൊരു സേവന രംഗത്തേക്ക് കൂടി പ്രവേശിക്കുന്നു ആധുനിക സജ്ജീകരണത്തോടു കൂടിയ പുതിയ ആംബുലൻസ് സർവീസും മൊബൈൽ ഫ്രീസറും ഓപ്ഷൻ സൗകര്യവും എല്ലാം സാധാരണക്കാർക്ക് എളുപ്പത്തിൽ ലഭ്യമാക്കുവാൻ ഉള്ള സൗകര്യം ആണ് സമാജം ഒരുക്കിയിരിക്കുന്നത് ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം  സനിഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു  ക്ഷേത്രം പ്രസിഡന്റ്  ‘കെ എൻ വിശാലക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു പത്മശ്രീ പെരുവനം കുട്ടൻ ന്മാരാർ മുഖ്യപ്രഭാഷണം നടത്തി ക്ഷേത്രം സെക്രട്ടറി […]
Read more

ചാലക്കുടി തിരുനാൾ ആലോചനയോഗം നടത്തി

തൃശ്ശൂർ: ചാലക്കുടി സെൻറ് മേരീസ് ഫൊറോന ദേവാലയത്തിലെ  വിശുദ്ധ സെബസ്ത്യാനോസിന്റെ   അമ്പു തിരുനാൾ 2026 ഫെബ്രുവരി 6, 7, 8, 9 തീയതികളിൽ ആഘോഷിക്കുന്നു. സനീഷ് കുമാർ ജോസഫ് എം.എൽ.എ യുടെ അധ്യക്ഷതയിൽ  ആലോചന യോഗം നടത്തി. വികാരി വർഗീസ് പാത്താടൻ വിഷയാവതരണം നടത്തി. ചാലക്കുടി ഡി എസ് പി വി കെ രാജു രാജു, തഹസീൽദാർ ഷൈജു , മുൻസിപ്പൽ ചെയർപേഴ്സൺ ആലീസ് ഷിബു,സഹ വികാരിമാരായ ഫാദർ ക്രിസ്റ്റി ചിറ്റക്കര ഫാദർ അഖിൽ തണ്ടിയേക്കൽ ‘ എന്നിവരും വിവിധ […]
Read more

മോതിരക്കണ്ണി ഹിടുമ്പന്‍ കവലയില്‍ ഒരേക്കര്‍  സ്ഥലത്തെ അടിക്കാടുകളും പയർ കൃഷിയും കത്തി നശിച്ചു

തൃശ്ശൂർ: മോതിരക്കണ്ണി ഹിടുമ്പന്‍ കവലയില്‍ ഒരേക്കര്‍ വരുന്ന സ്ഥലത്തെ അടിക്കാടുകളും പയറും കത്തി നശിച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തീ പിടുത്തം അറിഞ്ഞ് ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും വാഹനം എത്തുവാന്‍ സാധിക്കാത്ത മേഖലയായതിനാല്‍ ജീവനക്കാര്‍ കുന്ന് പ്രദേശത്തേക്ക് നടന്നു കയറി തീ തല്ലി അണക്കുകയായിരുന്നു. മണിക്കൂറുകളുടെ കഠന പ്രയത്‌നത്തിന് ശേഷമാണ് തീയണക്കുവാന്‍ സാധിച്ചത്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ചൂട് കൂടിയപ്പോഴേക്കും തീ പിടിത്തും വളരെയധികം വര്‍ദ്ധിച്ചിരിക്കുകയാണെന്നും ആരും തന്നെ ചപ്പു ചവറുകള്‍ക്കും,പുല്ലിനോ തീ ഇടരുതെന്നും,വാഹനങ്ങളില്‍ […]
Read more

അന്നനാട് പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പുല്ലിന് തീ പിടിച്ചു

തൃശ്ശൂർ: അന്നനാട് പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പുല്ലിന് തീ പിടിച്ചു. ചാലക്കുടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. അന്നനാട് ചെറപ്പണത്ത് ജോണിയുടെ പറമ്പിലെ പുല്ലുകള്‍ക്കാണ് തീപിടിച്ചത്. സമീപത്ത് നിരവധി വീടുകള്‍ ഉള്ള മേഖലയായതിനാല്‍അപകട സാധ്യതയേറെയായിരുന്നു. വേഗത്തില്‍ തീ നിയന്ത്രണ വിധേയമാക്കുവാന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. സീനിയര്‍ ഓഫീസര്‍ പി.ഒ.വര്‍ഗ്ഗീസ്, എ.വി.രെജു, പി.എസ്. സന്തോഷ് കുമാര്‍, സി. ജയകൃഷ്ണന്‍, പി.എസ്. മിഥുന്‍, പി.എ. മജീദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം […]
Read more

Recent News

Advertisement
WhiteswanTV Footer