Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യ ചികിത്സാ പദ്ധതിയുമായി അനിൽ അക്കര

തൃശൂർ: അടാട്ട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ നിവാസികൾക്കും സൗജന്യ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് പഞ്ചായത്ത് പ്രസിഡന്റ് അനിൽ അക്കര. തൃശൂരിലെ അമല ആശുപത്രിയുമായി സഹകരിച്ചാണ് ഈ ചികിത്സാ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമല ആശുപത്രി ഡയറക്ടർ ജൂലിയസ് അറയ്ക്കൽ സി.എം.ഐ, ജോയിന്റ് ഡയറക്ടർ ഡെൽജോ പുത്തൂർ സി.എം.ഐ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി രൂപീകരിച്ചത്. മാർച്ച് ആദ്യവാരം മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് അനിൽ അക്കര അറിയിച്ചു. പദ്ധതിയുടെ ഭാഗമായി, […]
Read more

സാംബവ മഹാസഭ കൂടപ്പുഴ ശാഖ കുടുംബ സംഗമം

തൃശ്ശൂർ: സാംബവ മഹാസഭ കൂടപ്പുഴ ശാഖ കുടുംബ സംഗമം ജില്ലാ സെക്രട്ടറി പി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് പി.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വിത്സൻ പാണാട്ടു പറമ്പിൽ മുഖ്യാതിഥിയായി. കോടശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം കെ.ആർ രാധാകൃഷ്ണൻ, ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് മനോജ് കലിക്ക കുന്ന്,ചാലക്കുടി റോട്ടറി ക്ലബ്ബ് വൊക്കേഷനൽ എക്സലന്റ് അവാർഡ് നേടിയ ശാന്ത ജയൻ എന്നിവരെ ആദരിച്ചു. സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം പീ.കെ.ശങ്കർദാസ് ചാലക്കുടി […]
Read more

ആറ്റപ്പാടം പാലയ്ക്കൽ ക്ഷേത്രത്തിൽമകരച്ചൊവ്വ ആറാട്ട് ഉത്സവം ചൊവ്വാഴ്ച

തൃശ്ശൂർ: ആറ്റപ്പാടം പാലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ മകരച്ചൊവ്വ ആറാട്ട് ഉത്സവം ഇന്ന് ആഘോഷിക്കും. തന്ത്രി ഡോ.എൻ.പി.ഷാജു, മേൽശാന്തി വി.കെ.സുധീർ എന്നിവർ കാർമികത്വം വഹിക്കും. മഹോത്സവദിനമായ ചൊവ്വാഴ്ച (20) രാവിലെ .8നു നവകലശാഭിഷേകം, 8.15നു തോറ്റംപാട്ട്, 8.30നു കാഴ്‌ചശീവേലി, ചാലക്കുടി കേശവൻ നയിക്കുന്ന പഞ്ചാരിമേളം, 12 മുതൽ അമൃതഭോജനം, 4.30നു പകൽപൂരം, ചാലക്കുടി വേണു നമ്പിടിയുടെ പ്രമാണത്തിൽ പാണ്ടിമേളം, രാത്രി 8നു സംവേദ വേണു നമ്പിടിയുടെ തായമ്പക, 9ന് സൗപർണിക നൃത്തസംഗീത വിദ്യാലയം ഒരുക്കുന്ന സംഗീതസുധ, 11.30ന് ആറാട്ടുബലി, […]
Read more

അനധികൃതമായി പള്ളിപ്പാടത്ത് കുളം നികത്തി

തൃശ്ശൂർ: ചാലക്കുടി സെൻ്റ് മേരീസ് പള്ളിയോട് ചേർന്നുള്ള പള്ളി പാടത്ത് സ്ഥിതി ചെയ്യുന്ന കുളം സ്വാകാര്യ വ്യക്തി നികത്തിയതായി പരാതി. സെൻ്റ് മേരീസ് പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുളള എക്സ്പ്പോ നടത്താൻ പാടം വൃത്തിയാക്കുന്നതിൻ്റെ മറവിലാണ് കുളം നികത്തിയത്. ഏതാനും ആഴ്ചകൾക്ക് മുൻപ് പള്ളി പാടത്തിൻ്റെ മറ്റൊരു വശത്ത് എൽ.ഐ.സി യുടെ മുൻപിലുള്ള പാടശേഖരത്തിൽ മണ്ണിട്ട് നികത്തിയിരുന്നു. നഗരസഭ മാർക്കറ്റ് വികസിനത്തിനായ് ഏറ്റെടുക്കാൻ വിചാരിച്ച ഭൂമിയിലാണ് അനധികൃത നികത്തൽ നടന്നിട്ടുള്ളത്. പുതിയ കൗൺസിൽ വന്നതിന് ശേഷം നിരന്തരമായി പാടശേഖരങ്ങളും, […]
Read more

മുരിങ്ങൂർ ശ്രീചീനിക്കൽ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് മുരിങ്ങൂർ മർച്ചൻ്റ്സ് അസോസിയേഷനും

തൃശ്ശൂർ: മുരിങ്ങൂർ ശ്രീചീനിക്കൽ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി മുരിങ്ങൂർ മർച്ചൻ്റ്സ് അസോസിയേഷൻ ഒരുക്കിയ ആനപ്പന്തലിൽ നിന്ന് അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ നടന്ന കാഴ്ചശിവേലി ശ്രദ്ധേയമായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും തൃശൂർ ജില്ലാ പ്രസിഡണ്ടുമായ കെ.വി. അബ്ദുൽ ഹമീദ് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ ക്ഷേത്ര ഭാരവാഹികളായ കെ എൻ വിശാലക്ഷന്‍, ഇ.വി.മുരളി, സെൽവൻ പണിക്കശ്ശേരി തുടങ്ങിയവർക്ക് സ്വീകരണം നൽകി.നിയോജകമണ്ഡലം ചെയർമാൻ […]
Read more

കാട്ടകാമ്പാൽ പഞ്ചായത്തിൽ സിപിഐ ഗൃഹസന്ദർശന പരിപാടി

തൃശ്ശൂർ: സിപിഐ ജില്ലാ കൗൺസിൽ അംഗം സഖാവ് കെ ടി ഷാജന്റെ നേതൃത്വത്തിൽ കാട്ടകാമ്പാൽ പഞ്ചായത്തിൽ ഗൃഹസന്ദർശന പരിപാടി സംഘടിപ്പിച്ചു. പാർട്ടി നേതാക്കളും പ്രവർത്തകരും വിവിധ വാർഡുകളിലെ വീടുകളിലെത്തി ജനങ്ങളുമായി നേരിട്ട് സംവദിച്ചു. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി പരിഹാര മാർഗങ്ങൾ ചർച്ച ചെയ്യുന്നതായിരുന്നു ഗൃഹസന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.സാമൂഹിക, സാമ്പത്തിക വിഷയങ്ങളിൽ ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കുകയും സർക്കാർ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പാർട്ടി ജനങ്ങളോടൊപ്പം നിൽക്കുന്നുവെന്ന ആത്മവിശ്വാസം നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് […]
Read more

കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു

തൃശ്ശൂർ : കോൺഗ്രസ് പഴയന്നൂർ മണ്ഡലം സെക്രട്ടറി പി പത്മകുമാർ ഇന്ന് ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന സമിതി അംഗം ഐ എൻ രാജേഷ് പത്മകുമാറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് അംഗത്വം നൽകി. ദേശീയതയും വികസനവും മുൻനിർത്തിയുള്ള രാഷ്ട്രീയ നിലപാടുകളാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് പി പത്മകുമാർ പറഞ്ഞു. ചെലക്കര നിയമസഭ മണ്ഡലത്തിൽ ബിജെപിയുടെ സംഘടനാപരമായ ശക്തി വർധിപ്പിക്കുന്നതിൽ ഈ ചേർച്ച നിർണായകമാകുമെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി.
Read more

സി.പി.ഐ(എം) ഗൃഹസന്ദർശന പരിപാടി പെരുന്തുരുത്തിയിൽ

തൃശ്ശൂർ : സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് നടന്നു വരുന്ന ഗൃഹസന്ദർശന പരിപാടി ഇന്ന് പഴഞ്ഞി ലോക്കൽ പരിധിയിലെ പെരുന്തുരുത്തി അഞ്ചാം വാർഡിൽ സംഘടിപ്പിച്ചു. പരിപാടിയിൽ ജില്ലാ കമ്മറ്റി അംഗം എം എൻ സത്യൻ, ഏരിയ കമ്മറ്റി അംഗം എൻ കെ ഹരിദാസൻ, പാർട്ടി ലോക്കൽ കമ്മറ്റി അംഗം എ വൈ ഹമീദ്, ബ്രാഞ്ച് സെക്രട്ടറി എ വൈ അഷറഫ് എന്നിവർ പങ്കെടുത്തു. വീടുകളിലെത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും അവരുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കുകയും ചെയ്ത പരിപാടിയെ […]
Read more

അന്നനാട് വായനശാലയിൽ ഒരുമാസത്തെ  റിപ്പബ്ലിക് സദസ്സ്: സംഘാടക സമിതിയായി

തൃശ്ശൂർ: അന്നനാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് സദസ്സിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ചടങ്ങിൽ വായനശാല പ്രസിഡന്റ് പി ആർ ഭാസ്ക്കാരൻമാസ്റ്റർ അധ്യക്ഷത വഹിച്ചു. കാടുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ് , വായനശാല വൈസ് പ്രസിഡൻറ് ഗിരിജ ഉണ്ണി, സെക്രട്ടറി ജിനേഷ് അബ്രഹാം, അനിത നാരായണൻ തുടങ്ങിയവർ സംസാരിച്ചു. കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദേശ പ്രകാരം ജനുവരി 26 മുതൽ ഫെബ്രുവരി 22 വരെ ഒരുമാസം നീണ്ടു നിൽക്കുന്ന ഈ […]
Read more

എരുമപ്പെട്ടി പഞ്ചായത്ത്‌ ഹിന്ദു ഏകതാ സമ്മേളനം; സംഘാടക സമിതി യോഗം നടന്നു

തൃശ്ശൂർ : എരുമപ്പെട്ടി പഞ്ചായത്ത്‌ ഹിന്ദു ഏകതാ സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം കുണ്ടന്നൂർ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ വെച്ച് നടന്നു. ശ്രീകൃഷ്ണപുരം ക്ഷേത്രം രക്ഷാധികാരിയും എഴുത്തുകാരനുമായ മണി മേനോൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് പ്രചാർ പ്രമുഖ് പി.ജി. കണ്ണൻ വിഷയാവതരണം നടത്തി. പഞ്ചവാദ്യ കലാകാരൻ പരക്കാട് തങ്കപ്പൻമാരാർ, എസ്.എൻ.ഡി.പി യോഗം തലപ്പിള്ളി താലൂക്ക് വൈസ് പ്രസിഡണ്ട് ഭരതൻ പുളിക്കൽ, സി.എൻ. ഭാസ്കരൻ എന്നിവർ ആശംസകൾ നേർന്നു. ഹിന്ദു ഏകതാ സമ്മേളനം പഞ്ചായത്ത്‌ സംയോജക് […]
Read more

Recent News

Advertisement
WhiteswanTV Footer