Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക ന​ട​പ​ടി​ക​ൾ തു​ട​രും: നെതന്യാഹു

ടെഹ്‌റാൻ: ഇറാനെതിരായ സൈനിക നടപടികൾ തുടരുമെന്ന് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു. ഇനിയും ചെയ്യാനുള്ള കാര്യങ്ങൾ ശേഷിക്കുന്നുണ്ടെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. പോരാട്ടം അവസാനിച്ചിട്ടില്ലെന്നും, ഇറാനും അതിന്റെ പ്രാദേശിക സഖ്യകക്ഷികളും സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചപ്പോൾ ഇപ്പോൾ ഇസ്രയേൽ തിരിച്ചടിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. ഇതിനൊപ്പം മേഖലയുടെ ഭൂപടവും അദ്ദേഹം പങ്കുവെച്ചു. നേരിട്ടുള്ള സമാധാന ചർച്ചകൾ ആരംഭിക്കുന്നതിനായി ലെബനൻ കഴിഞ്ഞ ആഴ്ചകളിൽ പലവട്ടം ബന്ധപ്പെട്ടു വന്നതായും അദ്ദേഹം വെളിപ്പെടുത്തി. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യണമെന്നും, ഹിസ്ബുള്ളയെ നിരായുധരാക്കണമെന്നും നെതന്യാഹു […]
Read more

ഇനി ഹോർമൂസ് ‌ഞങ്ങൾ തുറക്കും; ചർച്ചയ്ക്ക് പിന്നാലെ ട്രംപ്

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകാനുള്ള സാധ്യതകൾ ഉയർന്നിരിക്കെ, അമേരിക്ക–ഇറാൻ ചർച്ചകൾ പരാജയപ്പെട്ടു. പാകിസ്താൻ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന രണ്ട് ദിവസത്തെ ചർച്ചയിൽ യാതൊരു ധാരണയും ഉണ്ടായില്ലെന്ന് യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് അറിയിച്ചു. തുടർന്ന് അദ്ദേഹം ചർച്ചകൾ പൂർത്തിയാക്കാതെ തന്നെ അമേരിക്കയിലേക്ക് മടങ്ങി. 40 ദിവസം നീണ്ടുനിന്ന ഇസ്രയേൽ–യുഎസ് സംയുക്ത ആക്രമണത്തിന് പിന്നാലെ ഉണ്ടായിരുന്ന രണ്ടാഴ്ചത്തെ വെടിനിർത്തൽ പശ്ചാത്തലത്തിലാണ് ചർച്ചകൾ നടന്നത്. എന്നാൽ യുഎസിന്റെ പ്രധാന ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കാത്തതാണ് ചർച്ച തകരാൻ […]
Read more

ടയർ മാറ്റാനായി റോഡിലിറങ്ങി നിന്നവരുടെ മേല്‍ ട്രക്ക് ഇടിച്ചു കയറി 5 പേർക്ക് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. ഒരാൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം ജബൽപൂർ–അമർകാന്തക് ദേശീയപാതയിൽ പുലർച്ചെ ഏകദേശം 1 മണിയോടെയാണ് നടന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന ആളുകൾക്ക് മുകളിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. പിക്കപ്പിന്റെ ടയർ മാറ്റുന്നതിനായി യാത്രക്കാരിൽ ചിലർ റോഡിൽ ഇറങ്ങി നിൽക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഇവരുടെ മേൽ ഇടിച്ചുകയറുകയായിരുന്നു. ട്രക്ക് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ അറസ്റ്റ് […]
Read more

മധ്യപ്രദേശിൽ കാമുകനുമായി ചേർന്ന് ഭർത്താവിനെ വെടിവെച്ചുകൊന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിൽ ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ. സംഭവം കവർച്ചയായി നടിച്ചുകൊണ്ട് മറച്ചുവെക്കാൻ ശ്രമിച്ചതായും പോലീസ് അറിയിച്ചു. 23 വയസ്സുള്ള റൂബിയും കാമുകനായ വിശാൽ വിമലും (21) ആണ് അറസ്റ്റിലായത്. കൊലപാതകത്തിൽ സഹായിച്ച രാജേഷ് കുശ്വാഹ എന്നയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഏപ്രിൽ 8-നാണ് സംഭവം നടന്നത്. ഭർത്താവ് നിലേഷ് ജാതവ് (27) ഭാര്യ റൂബിയോടും കുട്ടിയോടും കൂടെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. താൻ ബാഗ് […]
Read more

നിതിൻരാജിന്റെ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂർ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആൽ എൽ നിതിൻരാജിന്റെ ദുരൂഹ മരണത്തിൽ ഉന്നതല അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല രംഗത്ത്. വിദ്യാർത്ഥിയുടെ മരണത്തിന് പിന്നിൽ ജാതി-വർണ്ണ അധിക്ഷേപമുണ്ടെന്ന കുടുംബത്തിന്റെ ആരോപണം സർക്കാർ ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ടവരെ നിയമത്തിന് മുന്നിലെത്തിക്കാൻ അടിയന്തിര നടപടി വേണമെന്നും, രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തതിൽ കാര്യങ്ങൾ അവസാനിപ്പിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. നിതിൻരാജ് ജാതിവിവേചനത്തിനും വർണ്ണ അധിക്ഷേപത്തിനും കൂടാതെ ക്രൂരമായ റാഗിംഗിനും ഇരയായെന്നാണ് മാതാപിതാക്കളുടെ […]
Read more

നല്ല വാർത്ത പ്രതീക്ഷിക്കുന്നു, ആശ ഭോസ്‌ലെയുടെ ആരോഗ്യവിവരം പങ്കുവെച്ച് കൊച്ചുമകൾ

മുംബൈ: പ്രശസ്ത ഗായിക ആശാ ഭോസ്‌ലേയെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 92 വയസ്സുള്ള ഗായികയ്ക്ക് കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഗായികയുടെ ആരോഗ്യവിവരം കൊച്ചുമകളായ ഗായിക സനായി ഭോസ്‌ലേ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ചികിത്സ തുടരുകയാണെന്നും എല്ലാം ശുഭകരമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു. “എന്റെ മുത്തശ്ശി ആശാ ഭോസ്‌ലേ കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. ചികിത്സ നടന്നുകൊണ്ടിരിക്കുന്നു. എല്ലാം […]
Read more

പോലീസിനെ ആക്രമിച്ച് വാഹനം തകർത്ത സഹോദരങ്ങൾ പിടിയിൽ

കൊച്ചി: എറണാകുളം നോർത്ത് പാലത്തിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിക്കുകയും ഔദ്യോഗിക വാഹനം തകർക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ജിൻ്റോ, പ്രിൻസ് എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ പിടികൂടിയത്. സംശയാസ്പദമായി കണ്ട ഇരുവരെയും പോലീസ് ചോദ്യം ചെയ്തതിനിടെയാണ് സംഭവം. ചോദ്യം ചെയ്യലിൽ പ്രകോപിതരായ പ്രതികൾ പോലീസുകാരെ ശാരീരികമായി ആക്രമിക്കുകയും കയ്യേറ്റം നടത്തുകയും ചെയ്തു. തടയാൻ ശ്രമിച്ച മറ്റ് ഉദ്യോഗസ്ഥർക്കും നേരെ ഇവർ തിരിഞ്ഞു. പോലീസിനെ ആക്രമിച്ചതിനൊപ്പം ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം […]
Read more

മൂന്നാറിലെ ഭൂമി തിരിച്ചെടുക്കാനുള്ള നടപടി ശരിവച്ച് ഹൈക്കോടതി

കൊച്ചി: മൂന്നാറിലെ മിൽക്ക് ചില്ലിംഗ് പ്ലാന്റിനോടനുബന്ധിച്ച ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാരിന്റെ നടപടി ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെ മിൽമ എറണാകുളം യൂണിയൻ നൽകിയ ഹർജി കോടതി തള്ളി. മൂന്നാർ ടൗണിലെ രണ്ടേക്കർ ഭൂമി ആദ്യം സർക്കാർ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്യ്ക്ക് കൈമാറിയിരുന്നു. പിന്നീട് മിൽക്ക് ചില്ലിംഗ് പ്ലാന്റ് സ്ഥാപിക്കാൻ ഈ ഭൂമി മിൽമ എറണാകുളം യൂണിയന് നൽകിയിരുന്നു. ഇതിൽ നിന്ന് 1.30 ഏക്കർ ഭൂമി ബോർഡിന് തിരികെ നൽകണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നും കൈവശാവകാശം […]
Read more

കുംഭമേളാ താരത്തിന്റെ വിവാഹം; രേഖകൾ വിശദപരിശോധനയ്ക്ക്

തിരുവനന്തപുരം: കുംഭമേളയിൽ വൈറലായ പെൺകുട്ടിയുടെ വിവാഹസമയത്ത് 18 വയസ് തികഞ്ഞില്ലെന്ന വിവാദത്തിൽ സൂക്ഷ്മ സമീപനവുമായി പോലീസ്. ഭർത്താവ് ഫർമാനെ പ്രതിയാക്കി മധ്യപ്രദേശ് പോലീസ് കേസെടുത്തതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം സംസ്ഥാന പോലീസിന് ലഭിച്ചിട്ടില്ല. തുടർ അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കേരളത്തിലെത്താനിരിക്കുകയാണ്. അവർ കൈവശം വെച്ചിരിക്കുന്ന രേഖകളുടെ ശരിതെറ്റുകൾ പരിശോധിക്കാനാണ് സംസ്ഥാന പോലീസിന്റെ തീരുമാനം.കേരളത്തിൽ വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായതായി രേഖകൾ ഹാജരാക്കിയിരുന്നു. എന്നാൽ ഈ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയാൽ ഫർമാനെതിരെ വ്യാജരേഖ […]
Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചൂട് കൂടുതലായതിനാൽ ജനങ്ങൾ വലയുകയാണ്. പാലക്കാട് ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഇവിടെ 37.5 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂടായ 40 ഡിഗ്രി സെൽഷ്യസ് വെള്ളിയാഴ്ച പാലക്കാട് രേഖപ്പെടുത്തിയിരുന്നു. കോട്ടയം ജില്ലയിൽ 37 ഡിഗ്രിയും കൊല്ലം ജില്ലയിൽ 36.6 ഡിഗ്രിയും താപനില രേഖപ്പെടുത്തി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer