തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചൂട് കൂടുതലായതിനാൽ ജനങ്ങൾ വലയുകയാണ്. പാലക്കാട് ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഇവിടെ 37.5 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂടായ 40 ഡിഗ്രി സെൽഷ്യസ് വെള്ളിയാഴ്ച പാലക്കാട് രേഖപ്പെടുത്തിയിരുന്നു.
കോട്ടയം ജില്ലയിൽ 37 ഡിഗ്രിയും കൊല്ലം ജില്ലയിൽ 36.6 ഡിഗ്രിയും താപനില രേഖപ്പെടുത്തി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ താപനില 37 ഡിഗ്രി വരെയെത്തി. അതേസമയം തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ 36 ഡിഗ്രി വരെ ചൂട് ഉയരാനാണ് സാധ്യത.
ചൂട് തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപരമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.




