Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്‍ഡ്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാല്‍ പിന്‍തുണക്കും; പി വി അന്‍വര്‍

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണക്കുമെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചിഹ്നത്തില്‍ അല്ലാതെ സ്വതന്ത്രനായി മത്സരിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണക്കുമെന്നാണ് അന്‍വറിന്റെ പ്രതികരണം. അതേസമയം പാലക്കാട്ടെ ഡിഎംകെ സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കാന്‍ നീക്കങ്ങള്‍ നടന്നുവെന്നും അന്‍വര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് നേതാക്കളും മുന്നണികളും സമീപിച്ചു. പാലക്കാട് ബിജെപി ജയിച്ചാല്‍ ഉത്തരവാദി ഡിഎംകെ മാത്രമാകില്ല. ബിജെപി ജയിച്ചാല്‍ എല്ലാവര്‍ക്കും ഒരേ ഉത്തരവാദിത്തമുണ്ടാകും’, എന്നും അദ്ദേഹം […]
Read more

യുത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ് സിപിഐഎമ്മിലേയ്ക്ക്

പാലക്കാട്: പാലക്കാട് കെപിസിസി മുന്‍ ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ പി സരിന്‍ കോണ്‍ഗ്രസ് പാളയം വിട്ടതിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍പാര്‍ട്ടി വിടുന്നു. പാലക്കാട് യുത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ് സിപിഐഎമ്മില്‍ ചേരുമെന്ന വിവരങ്ങളാണ് നിലവില്‍ പുറത്തു വരുന്നത്. 11.30 ഓട് കൂടി എ കെ ഷാനിഖ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോള്‍ സെക്രട്ടറിയായി ഷാനിബ് പ്രവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് […]
Read more

സി പി എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ മാറണം; വി.പി. ചന്ദ്രന്‍

ഒരുകാലത്ത് പാവങ്ങളുടെയും തൊഴിലാളികളുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ആശ്രയവും ആവേശവുമായിരുന്നു എറണാകുളം ജില്ലയിലെ സി പി ഐ എം. എന്നാല്‍ ഇപ്പോള്‍ ഈ പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് രക്ഷയില്ലാതായിരിക്കുന്നു. വന്‍ വ്യാവസായ നഗരമായ കൊച്ചിയില്‍ കച്ചവട താല്‍പ്പര്യങ്ങളോടെ പാര്‍ട്ടിയില്‍ പുതിയൊരു വിഭാഗം പിടി മുറിക്കുകയാണ്. ചെങ്കൊടിയുടെ തണലില്‍ ആശ്വാസത്തോടെ നില്‍ക്കാന്‍ പറ്റുമെന്ന തൊഴിലാളികളുടെയും, സാധാരണ പ്രവര്‍ത്തകരുടേയും വിശ്വാസങ്ങള്‍ക്ക് മങ്ങലേറ്റിരിക്കുന്നു. സംസ്ഥാനത്ത് പാര്‍ട്ടി 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തയ്യാറെടുക്കുമ്പോള്‍ എറണാകുളം ജില്ലയില്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ‘ വഴങ്ങാത്ത സഖാക്കളെ ജില്ലാ സെക്രട്ടറിയുടെ […]
Read more

പാലക്കാടിന്റെ തെളിഞ്ഞ മനസ്സ് രാഹുലിനൊപ്പം

പുലർച്ചേയാണ് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മേലാമുറി പച്ചക്കറി മാർക്കറ്റിലേക്ക് എത്തുന്നത്. രാഹുലിനെ കണ്ടതും വ്യാപാരികളും അവിടെയുണ്ടായിരുന്നവരും സ്ഥാനാർത്ഥിയെ സ്നേഹത്തോടെ സ്വീകരിച്ചു. പാലക്കാടിന്റെ സാധാരണ ജനങ്ങൾക്ക് രാഹുൽ എത്രത്തോളം സ്വീകാര്യനാണെന്നതിന്റെ നേർസാക്ഷ്യം ആയിരുന്നു അവിടെ. പലർക്കും രാഹുലിനോട് പറയുവാൻ സർക്കാരിനെതിരായ പരിഭവങ്ങളുടെ കതനകഥകൾ ഏവർക്കും ഉണ്ടായിരുന്നു. വ്യാപാര മേഖല നേരിടുന്ന പ്രശ്നങ്ങൾ സ്ഥാനാർത്ഥിക്ക് മുൻപിൽ അവർ അവതരിപ്പിച്ചു. പലരും സെൽഫി പകർത്തിയും ആശ്ലേഷിച്ചും രാഹുലിനോടുള്ള സ്നേഹം പങ്കുവെച്ചു. എല്ലാവരോടും നിറഞ്ഞ മനസ്സും തെളിഞ്ഞ പുഞ്ചിരിയുമായി രാഹുൽ വോട്ടഭ്യർത്ഥന […]
Read more

നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂവകുപ്പ്

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂവകുപ്പ്. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിനാണ് അന്വേഷണ ചുമതല. സംഭവുമായി ബന്ധപ്പെട്ട് കളക്ടര്‍ അരുണ്‍ വിജയനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എ ഗീതയ്ക്ക് അന്വേഷണത്തിനുള്ള ചുമതല കൈമാറിയത്. മരണം എങ്ങനെ സംഭവിച്ചു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണങ്ങള്‍ പരിശോധിക്കുക, ദിവ്യ എന്തെങ്കിലും തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ, എന്‍ഒസി നല്‍കിയതില്‍ […]
Read more

നവീന്‍ ബാബു പ്രശാന്തനുമായി കൂടിക്കാഴ്ച്ച നടത്തുന്ന ദ്യശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ പണം വാങ്ങിയെന്ന് പരാതി ഉന്നയിച്ചപ്രശാന്തനുമായി കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇരുവരും പള്ളിക്കരയിലെ ക്വാട്ടേഴ്സിന്റെ മുന്നില്‍വെച്ച് കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. നവീന്‍ ബാബുവിന്റെ ക്വാട്ടേഴ്സില്‍ പ്രശാന്തന്‍ എത്തിയെന്ന് ആരോപിക്കപ്പെടുന്ന ദിവസത്തെ ദ്യശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പെട്രോള്‍ പമ്പിന്റെ എന്‍ഒസി നല്‍കാന്‍ നവീന്‍ ബാബു 98,500 രൂപ ആവശ്യപ്പെട്ടതായാണ് പ്രശാന്തന്‍ പരാതി നല്‍കിയത്. ഒരു ലക്ഷം രൂപ നവീന്‍ ആവശ്യപ്പെട്ടെങ്കിലും […]
Read more

‘സ്വർഗം’ നവംബർ 8-ന് പ്രദർശനത്തിനെത്തുന്നു

അജു വർഗ്ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന” സ്വർഗം ” നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്നു. സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം (‘ജയ ജയ ഹേ’ ഫെയിം), തുഷാര പിള്ള, മേരി ചേച്ചി (‘ആക്ഷൻ ഹീറോ ബിജു’ ഫെയിം), മഞ്ചാടി ജോബി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന […]
Read more

അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട; യുവതി ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിൽ

കൊച്ചി: അങ്കമാലിയിൽ വൻ മയക്ക് മരുന്ന് വേട്ട. 200 ഗ്രാം എം.ഡി.എം.എയും, പത്ത് ഗ്രാം എക്സ്റ്റെസിയുമായി ഒരു യുവതി ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിൽ. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻ കുളം വീട്ടിൽ വിനു (38), അടിമാലി പണിക്കൻ മാവുടി വീട്ടിൽ സുധീഷ് (23) തൃശൂർ അഴീക്കോട് അക്കൻ വീട്ടിൽ ശ്രീക്കുട്ടി (22) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് […]
Read more

മയക്ക് മരുന്ന് കേസ് ; മൂന്ന് വർഷമായി ഒളിവിലായിരുന്നയാൾ പിടിയിൽ

മയക്ക് മരുന്ന് കേസിൽ മൂന്ന് വർഷമായി ഒളിവിലായിരുന്നയാൾ പിടിയിൽ. തളിപ്പറമ്പ് ‘ സെയ്ദ് നഗറിൽ കളരിക്കുന്നേൽ വീട്ടിൽ ഹാഷിം (35)നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ഡാൻസാഫും, 2021 ൽ ലോക്ഡൗൺ സമയം അങ്കമാലി പോലീസും ചേർന്ന് കറുകുറ്റിയിൽ 2 കിലോ 200 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. ഈ കേസിലെ പ്രധാന കണ്ണിയാണ് ഹാഷിം . തമിഴ്നാട്ടിൽ നിന്ന് പിക്കപ്പ് വാനിലാണ് ലക്ഷങ്ങൾ വിലവരുന്ന രാസ ലഹരി കൊണ്ടുവന്നിരുന്നത്. മൂന്നു പേർ നേരത്തെ പിടിയിലായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിലായിരുന്ന […]
Read more

തിരിഞ്ഞുനോക്കാതുള്ള ഓട്ടം ; പവന് 640 രൂപ വർധിച്ച് റെക്കോര്‍ഡിട്ടു

കൊച്ചി : തിരിഞ്ഞുനോക്കാതുള്ള ഓട്ടമാണ് സ്വർണവിലയുടെ കാര്യത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് പവന് 640 രൂപ വർധിച്ച് റെക്കോര്‍ഡിട്ടു. ഗ്രാമിന് 80 രൂപ കൂടി 7,240 രൂപയും, പവന് 640 രൂപ വർധിച്ച് 5,7920 രൂപയുമായി. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5985 രൂപയാണ് വില. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79.5ലക്ഷം രൂപ കടന്നു. 2712 ഡോളറാണ് അന്താരാഷ്ട്ര സ്വർണ്ണവില. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.04 ആണ്. ഈ വർഷം ജനുവരിയിൽ സ്വർണ […]
Read more

Recent News

Advertisement
WhiteswanTV Footer