Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരിഞ്ഞുനോക്കാതുള്ള ഓട്ടം ; പവന് 640 രൂപ വർധിച്ച് റെക്കോര്‍ഡിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : തിരിഞ്ഞുനോക്കാതുള്ള ഓട്ടമാണ് സ്വർണവിലയുടെ കാര്യത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് പവന് 640 രൂപ വർധിച്ച് റെക്കോര്‍ഡിട്ടു. ഗ്രാമിന് 80 രൂപ കൂടി 7,240 രൂപയും, പവന് 640 രൂപ വർധിച്ച് 5,7920 രൂപയുമായി.

18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5985 രൂപയാണ് വില. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79.5ലക്ഷം രൂപ കടന്നു. 2712 ഡോളറാണ് അന്താരാഷ്ട്ര സ്വർണ്ണവില. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.04 ആണ്.

ഈ വർഷം ജനുവരിയിൽ സ്വർണ വില ഗ്രാമിന് 5855 രൂപയും പവന് 46,840 രൂപയുമായിരുന്നു വില. 1385 രൂപ ഗ്രാമിനും11,080 രൂപ പവനും വർധിച്ചു. അന്താരാഷ്ട്ര വില എല്ലാ പ്രവചനങ്ങളും കടന്നു മുന്നേറുകയാണ്. വില വീണ്ടും ഉയരും എന്ന സൂചനകളാണ് വരുന്നത്.

ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും മൂന്നു ശതമാനം ജിഎസ്ടിയും, എച്ച്.യു.ഐ.ഡി നിരക്കും ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 62850 രൂപ വേണം.

Recent News

Advertisement
WhiteswanTV Footer