Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

ഹോർമുസ് ഉപരോധത്തിൽ പങ്കുചേരില്ലെന്ന് നാറ്റോ സഖ്യകക്ഷികൾ

ബ്രസ്സൽസ്: ഇറാനെതിരായ നാവിക ഉപരോധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച നീക്കത്തിൽ നിന്ന് നാറ്റോ സഖ്യകക്ഷികൾ വിട്ടുനിൽക്കുന്നു. ഹുർമുസ് കടലിടുക്കിലൂടെ നടക്കുന്ന കപ്പൽ ഗതാഗതം തടയാനുള്ള അമേരിക്കൻ ശ്രമത്തിൽ ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെയുള്ള പ്രധാന രാജ്യങ്ങൾ പങ്കുചേരില്ലെന്ന് വ്യക്തമാക്കിയതോടെ സഖ്യത്തിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷമായി. ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് മേഖലയിൽ ഉപരോധം ഏർപ്പെടുത്താൻ ട്രംപ് ഉത്തരവിട്ടിരുന്നു. എന്നാൽ മറ്റ് നാറ്റോ രാജ്യങ്ങളും ഈ നടപടിയിൽ സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും പലരും അതിനെ […]
Read more

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു; സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രി ആകും

പട്ന: ബിഹാറിൽ നിതീഷ് കുമാർ യുഗത്തിന് അവസാനമായി. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹം ഉച്ചയോടെ ലോകഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ഇരുപത് വർഷം മുഖ്യമന്ത്രിയായി ബിഹാറിനെ സേവിക്കാനായതിൽ നന്ദി അറിയിച്ചുകൊണ്ടായിരുന്നു നിതീഷിന്റെ പടിയിറക്കം. താൻ ബിഹാറിനായി വലിയ മാറ്റങ്ങൾ കൊണ്ടുവരാനായതായി അദ്ദേഹം പ്രതികരിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കുമായി പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും നിതീഷ് പറഞ്ഞു. താൻ ബിഹാർ വിട്ടുപോകില്ലെന്നും സംസ്ഥാനത്തിന്റെ മാർഗദർശിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാരിനും തന്റെ സഹകരണമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി […]
Read more

ആംബുലൻസിനുള്ളിൽ പ്രസവ ശുശ്രൂഷ; നവജാതശിശു മരിച്ചു

ലക്നൗ: ആശുപത്രിയിലേക്ക് പോകവേ ആംബുലൻസിൻറെ ഉള്ളിൽ വെച്ച് പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് പ്രസവ ശുശ്രൂഷ നൽകി ആരോഗ്യ പ്രവർത്തകർ. അശാസ്ത്രീയമായ രീതിയിൽ നൽകിയ പ്രസവ ശുശ്രൂഷയെ തുടർന്ന് നവജാതശിശു മരിച്ചു. ഏഴു മാസം ഗർഭിണിയായ പ്രേമ ദേവിക്കാണ് ദുരനുഭവം ഉണ്ടായത്. കഠിനമായ വേദനയായതിനാൽ വേദനസംഹാരി ഇൻജക്ഷൻ നൽകിയിരുന്നു. അതിനുശേഷമാണ് ആംബുലൻസിനുള്ളിൽ വച്ച് ആശാ വർക്കർ പ്രസവം എടുക്കാൻ ശ്രമിച്ചത്. കുഞ്ഞിന്റെ ഉടൽ വേർപെടുകയും തല ഗർഭപാത്രത്തിനുള്ളിൽ കുടുങ്ങുകയും ചെയ്താണ് ശിശു മരണപ്പെട്ടത്. സംഭവത്തിൽ ആശാ പ്രവർത്തകയ്‌ക്കെതിരെ […]
Read more

മലപ്പുറത്ത് യുവാക്കള്‍ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറ്റിയ സംഭവം; 3 പേര്‍ അറസ്റ്റില്‍

മലപ്പുറം: താഴേക്കോട് യുവാക്കള്‍ സഞ്ചരിച്ച കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയ കേസില്‍ മൂന്ന് പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. തച്ചനാട്ടുകര നാട്ടുകല്‍ പുത്തന്‍പീടിക സ്വദേശി മുഹമ്മദ് മുനീര്‍, താഴേക്കോട് കരിങ്കല്ലത്താണി കുരി വീട്ടില്‍ മുഹമ്മദ് ബഷീര്‍, നാട്ടുകല്‍ കുളംപറമ്പില്‍ കെ.പി. നൗഫല്‍ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച പെരിന്തല്‍മണ്ണ–താഴേക്കോട് പ്രദേശത്ത് നടന്ന സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ നാട്ടുകല്‍ സ്വദേശികളായ […]
Read more

ഒമാൻ കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം

ടെഹ്റാൻ: ഒമാൻ കടലിടുക്ക് വഴി സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ചരക്കുകപ്പലിന് നേരെ അജ്ഞാത കേന്ദ്രങ്ങളിൽ നിന്ന് രണ്ട് തവണ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് കപ്പലിൽ വലിയ തീപിടിത്തം ഉണ്ടായതായാണ് വിവരം. സംഭവത്തിന് പിന്നാലെ കപ്പലിന് സഹായം നൽകാൻ പാകിസ്താൻ നാവികസേനയുടെ കപ്പൽ സ്ഥലത്തെത്തി. യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ആണ് ഈ വിവരങ്ങൾ അറിയിച്ചത്. കടലിലൂടെ തൊടുത്തുവിട്ട രണ്ട് അജ്ഞാത വസ്തുക്കളാണ് കപ്പലിൽ പതിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഒമാനിലെ റാസ് അൽ ഹദ് നിന്ന് […]
Read more

നിതിൻ രാജിന്റെ മരണം; ഡോ. കെ. റാമിനെ പുറത്താക്കാൻ തീരുമാനം

കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനം എടുത്തതായി വിവരം. ചൊവ്വാഴ്ച ചേർന്ന മാനേജ്‌മെന്റ് യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. ഓറൽ പതോളജി വിഭാഗം മേധാവിയും അധ്യാപകനുമായ ഡോ. കെ. റാമിനെതിരേ നിതിൻ രാജിന്റെ ആത്മഹത്യയ്ക്കുമുമ്പ് തന്നെ നിരവധി പരാതികൾ ഉയർന്നിരുന്നു. മരണത്തിന് പിന്നാലെ കൂടുതൽ വിദ്യാർത്ഥികൾ […]
Read more

മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെന്ന് രണ്ട് എംബിഎ വിദ്യാർത്ഥികൾ മരിച്ചു

മുംബൈ: സംഗീത പരിപാടിക്കിടെ മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടർന്ന് രണ്ട് എംബിഎ വിദ്യാർത്ഥികൾ മരിച്ചു. 24 വയസ്സുകാരിയായ യുവതിയും 28 വയസ്സുകാരനായ യുവാവുമാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന 25 വയസ്സുകാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഗോരേഗാവിലെ നെസ്‌കോ സെന്ററിൽ നടന്ന സംഗീത പരിപാടിയിൽ പങ്കെടുത്തവരാണ് ഇവർ. നിരോധിത മയക്കുമരുന്നായ എംഡിഎംഎ അമിതമായി ഉപയോഗിച്ചതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പരിപാടി ആരംഭിക്കുന്നതിന് മുൻപും ഇടയ്ക്കും യുവാവ് മയക്കുമരുന്ന് ഉപയോഗിച്ചതായി പൊലീസ് അറിയിച്ചു. പരിപാടിക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് […]
Read more

വാഴ 3-ബയോപിക് ഓഫ് ബില്യണ്‍ ഗേൾസ്”

ആഗോള തലത്തിൽ കളക്ഷൻ 150 കോടി പിന്നിടുന്ന വാഴ 2 വിന് മൂന്നാം ഭാഗം ഒരുങ്ങുന്നു.”വാഴ 3- ബയോപിക് ഓഫ് ബില്യണ്‍ ഗേൾസ് ” എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിലും പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കുന്നു. നവാഗതനായ വിശ്വൻ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെയും തിരക്കഥ സംഭാഷണം വിപിന്‍ ദാസ് തന്നെ എഴുതുന്നു. WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്,ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി […]
Read more

ലോൺ ആപ്പിനെക്കുറിച്ച് നിതിനോട് ചോദിച്ചിരുന്നു;പ്രതികരവുമായി പ്രിൻസിപ്പൽ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രിൻസിപ്പൽ. നിതിന്‍ രാജിൻ്റെ പേരിലുള്ള ലോണുമായി ബന്ധപ്പെട്ട് കോളേജിലെ ലത എന്ന അധ്യാപികയ്ക്ക് തുടര്‍ച്ചയായി കോളുകളും സന്ദേശങ്ങളും വന്നിരുന്നു. ഇതിനെ പാട്ടി അന്വേഷിക്കാനായി നിതിനെ ചേംബറിലേയ്ക്ക് വിളിച്ചിരുന്നു. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ആദ്യം നിതിന്‍റെ കുടുംബത്തെ അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇത് സംബന്ധിച്ച രേഖകള്‍ അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read more

ഉപരോധം ലംഘിച്ച് ചൈനീസ് കപ്പൽ ഹുർമുസ് കടന്നു

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധത്തെ അവഗണിച്ച് ചൈനീസ് എണ്ണക്കപ്പൽ കടന്നതോടെ മേഖലയിലെ സംഘർഷം കൂടുതൽ കടുത്തു. ‘റിച്ച് സ്റ്റാറി’ എന്ന ചൈനീസ് ടാങ്കറാണ് അമേരിക്കയുടെ മുന്നറിയിപ്പുകൾ മറികടന്ന് കടലിടുക്ക് വഴി സഞ്ചരിച്ചത്. ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾ തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയും, ഉപരോധം ലംഘിക്കുന്ന കപ്പലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനൊപ്പമാണ് ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന വിന്യസിച്ചതും. എന്നാൽ, ഉപരോധം നിലവിൽ വന്നതിന് ശേഷവും […]
Read more

Recent News

Advertisement
WhiteswanTV Footer