സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: World

ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിന് നേരെ ബോംബേറ്

തെൽ അവീവ് : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിന് നേരെ ബോംബേറ്. നെതന്യാഹുവിന്റെ സീസേറയിലെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മുന്ന് പേർ പിടിയിലായിട്ടുണ്ട്. പിടിയിലായവരുടെ വിവരങ്ങൾ ഇസ്രായേൽ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ആക്രമണത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ആക്രമണം നടക്കുമ്പോൾ നെതന്യാഹു വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തെ അപലപിച്ച് ഇസ്രായേലിലെ രാഷ്ട്രീയവൃത്തങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപ്പിഡ് നാഷണൽ യൂണിറ്റി ചെയർമാൻ ബെന്നി ഗാന്റ്സ് പറഞ്ഞു. https://twitter.com/kann_news/status/1857901368750596464 നേരത്തെ ബെഞ്ചമിൻ […]
Read more

ഇറാനുനേരെ ഇസ്രയേല്‍ വ്യോമാക്രമണം

ജറുസലേം : പ്രവര്‍ത്തനരഹിതമാണെന്ന് കരുതിയിരുന്ന പരീക്ഷണശാലയ്ക്ക് നേരെ ഇസ്രയേലിന്റെ ആക്രമണം. ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാലയ്ക്ക് നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുള്ളത്. ആണവായുധങ്ങള്‍ സജ്ജമാക്കാനുള്ള ഇറാന്റെ ഒരു കൊല്ലത്തെ രഹസ്യപ്രവര്‍ത്തനങ്ങള്‍ക്കും പ്രതീക്ഷകളും ഇതോടെ നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആണവായുധത്തില്‍ യുറേനിയത്തെ ആവരണം ചെയ്യുന്ന പ്ലാസ്റ്റിക് സ്‌ഫോടകവസ്തുക്കള്‍ രൂപകല്‍പന ചെയ്യാൻ ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണത്തെ ഇസ്രയേലിന്റെ ആക്രമണം പൂര്‍ണമായും നശിപ്പിച്ചതായാണ് വിവരം. ഡോണൾഡ് ട്രംപ് യു.എസ്. പ്രസിഡന്റായി എത്തുന്നതോടെ ഇറാനെതിരേ യു.എസിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ശക്തമായ […]
Read more

ശ്രീലങ്കൻ തെരഞ്ഞെടുപ്പ് ; അനുര കുമാര ദിസ്സനായക ഭൂരിപക്ഷം നേടി

ശ്രീലങ്കൻ തെരഞ്ഞടുപ്പിൽ പ്രസിഡന്റ് അനുര കുമാര ടിസ്സനായകയുടെ പാർട്ടിയായ നാഷണൽ പീപ്പിൾസ് പവർ പാർലമെന്റിൽ ഭൂരിപക്ഷം നേടി. 225 അംഗ പാർലമെന്റിൽ 137 സീറ്റുകളാണ് നേടിയത്. എണ്ണി തീർന്ന ആകെ വോട്ടുകളിൽ 62 % വോട്ടുകൾ എൻപിപി ക്ക് ലഭിച്ചു. പ്രതിപക്ഷ നേതാവായ പ്രേമദാസിന്റെ പാർട്ടിക്ക് 18 % വോട്ടാണ് ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ പോളിംഗ് 65 ശതമാനം ആയിരുന്നു. സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ദിസ്സനായകയുടെ പാർട്ടിക്ക് പാർലമെന്റിൽ 3 അംഗങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. […]
Read more

ശ്രീലങ്കയിൽ ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ് ; ദിസ്സനായകയ്ക്ക് നിർണായകം

ശ്രീലങ്കയിൽ ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ് . പ്രസിഡന്റ് അനുര കുമാര ദിസ്സനായകയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിയായ നാഷണൽ പീപ്പിൾസ് പവറിനും ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് പാർലമെന്റ് പിരിച്ച് വിട്ടത് . നിലവിൽ പാർലമെന്റിൽ ദിസ്സനായകയുടെ പാർട്ടിക്ക് 3 അംഗങ്ങൾ മാത്രമാണ് ഉള്ളത് . 1948-ൽ ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽനിന്നല്ലാതെ വിജയിച്ച ആദ്യത്തെ പ്രസിഡന്റാണ് അനുര കുമാര ദിസ്സനായക. എന്നാൽ 50% വോട്ട് നേടുന്നതിൽ ഉണ്ടായ […]
Read more

ട്രംപ് വൈറ്റ് ഹൗസിൽ ; നാലു വർഷത്തിന് ശേഷം ബൈഡനുമായി കൂടിക്കാഴ്ച നടത്തി

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ പ്രസിഡന്റായ ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. നാലു വർഷത്തിന് ശേഷമാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. 2020-ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനാണ് ട്രംപും ബൈഡനും അവസാനമായി കണ്ടത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാൾഡ് ട്രംപിനെ ജോ ബൈഡൻ അഭിനന്ദിച്ചു. അധികാരകൈമാറ്റത്തിനുള്ള നടപടികൾ വൈറ്റ് ഹൗസിൽ സജീവമാണ്. അധികാരം കൈമാറ്റത്തിന് മുൻപായി ബൈഡൻ ട്രംപിനെ വൈറ്റ് ഹൗസിലേക്ക് കൂടിക്കാഴ്ചക്കായി ക്ഷണിച്ചിരുന്നു. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് […]
Read more

വിവേക് രാമസ്വാമിയും എലോൺ മസ്‌കും ട്രംപിന്റെ കാബിനറ്റിലേക്ക്

യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാബിനറ്റിലേക്ക് ഇന്ത്യൻ വംശജനും സംരംഭകനുമായ വിവേക് രാമസ്വാമിയും ടെസ്‍ല സിഇഒ ഇലോണ്‍ മസ്‌കും. ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സർക്കാർ ഏജൻസിയുടെ തലപ്പത്തേക്കാണ് ഇരുവരെയും നിയമിക്കുന്നത്. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ്, ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ട്രംപ് തന്റെ പുതിയ ഏജൻസിയായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) ക്കുറിച്ചും ഈ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട് . ഭരണസംവിധാനത്തിലെ അമിത നിയന്ത്രണങ്ങള്‍ ഒഴിവാക്കുക, അനാവശ്യ ചെലവുകള്‍ വെട്ടിക്കുറയ്ക്കുക, ഫെഡറല്‍ ഏജന്‍സികളുടെ പുനഃക്രമീകരണം […]
Read more

ബുക്കർ പ്രൈസ് അവാർഡ് ; സാമന്ത ഹാർവേയ്ക്ക്

ഇംഗ്ലീഷ് ഭാഷ സാഹിത്യ അവാർഡായ ബുക്കർ പ്രൈസ് സാമന്ത ഹാർവേയ്ക്ക്. ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് പുരസ്ക്കാരം ലഭിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആറ് ബഹിരാകാശ സഞ്ചാരികൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 16 സൂര്യോദയങ്ങളിലൂടെയും 16 അസ്തമയങ്ങളിലൂടെയും കടന്നുപോകുന്ന കഥയാണ് ഈ നോവൽ. കോവിഡ് ലോക്ഡൗൺ കാലത്താണ് ഈ നോവൽ എഴുതാൻ ആരംഭിച്ചത്. ലണ്ടനിൽ നടന്ന ചടങ്ങിൽ 50 ,000 പൗണ്ടാണ് സമ്മാനത്തുകയായി ഹാർവേയ്ക്ക് ലഭിച്ചത് . പ്രമേയത്തിലെ കൗതുകം കൊണ്ട് ബ്രിട്ടണിൽ ഏറ്റവും അധികം […]
Read more

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്താനിലേക്ക് ഇല്ലെന്ന് ഇന്ത്യ, മറ്റു വഴികള്‍ തേടി ഐ സി സി

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്താനിലേക്ക് ഇല്ലെന്ന് ബിസിസിഐ നിലപാട് വ്യക്തമാക്കിയതോടെ ടൂര്‍ണമെന്റ് ഒന്നിലധികം രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഹൈബ്രിഡ് മോഡലില്‍ നടത്താനുള്ള സാധ്യത തേടി ഐ സി സി. ഇക്കാര്യത്തില്‍ പാകിസ്താന്റെ നിലപാട് തേടിയിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം മറ്റൊരു വേദിയിലേക്ക് മാറ്റുന്ന കാര്യമാണ് പരിഗണനയിലുള്ളത്. യു എ ഇയിലായിരിക്കും ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുക. അതേസമയം, ഇന്ത്യയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പാകിസ്താന്‍. ടൂര്‍ണമെന്റില്‍ നിന്ന് തന്നെ പാകിസ്താന്‍ പിന്‍മാറിയേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് […]
Read more

മൈക്ക് വാൾട്സ് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകും

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി മൈക്ക് വാൾട്സിനെ തെരഞ്ഞെടുത്തു. ട്രംപിന്റെ വിശ്വസ്തനാണ് മൈക്ക് വാൾട്സ്. റിട്ടയർഡ് ആർമി നാഷണൽ ഗാർഡ് ഓഫീസറാണ് അദ്ദേഹം, മാത്രമല്ല സൈനിക ലോജിസ്റ്റിക്‌സിന് മേൽനോട്ടം വഹിക്കുന്ന ഹൗസ് ആർമ്‌ഡ്‌ സർവീസസ് സബ് കമ്മിറ്റിയുടെയും ഇന്റലിജൻസ് സെലക്ട് കമ്മിറ്റിയിലെയും ചെയർമാനുംകൂടിയാണ്. കിഴക്കൻ മധ്യ ഫ്ലോറിഡയിൽ മൂന്ന് തവണ റിപ്പബ്ലിക്കൻ പ്രതിനിധിയായിരുന്നു മൈക്ക് വാൾട്സ്. അമേരിക്കയിൽ സുരക്ഷ ശക്തിപ്പെടുത്തുമെന്ന തന്റെ വാഗ്ദാനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരാളായാണ് വാൾട്സിനെ ട്രംപ് കാണുന്നത്. […]
Read more

ഇന്ത്യൻ മത്സ്യതൊഴിലാളികൾ സമുദ്രാതിർത്തി ലംഘിക്കുന്നു; ആരോപണവുമായി ശ്രീലങ്ക

കൊളംബോ: ഇന്ത്യൻ മത്സ്യതൊഴിലാളികൾ സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നു എന്ന് വിമർശനവുമായി ശ്രീലങ്കൻ പ്രസിഡന്‍റ് അനുര ദിസനായകെ. ശ്രീലങ്കയുടെ ഭാഗമായ സമുദ്രത്തിൽ നിയമവിരുദ്ധ മത്സ്യബന്ധനം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി. ശ്രീലങ്കക്ക് അവകാശപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യക്കാർ കവരുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് തടയാൻ ഏതറ്റം വരെയും പോകുമെന്നും ജാഫ്നയിൽ നടന്ന പൊതുയോഗത്തിൽ അറിയിച്ചു. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ നാവികസേന അറസ്റ്റ് ചെയുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. ഇന്നലെയും 23 പേര് ശ്രീലങ്കയിൽ അറസ്റ്റിലായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ […]
Read more

Recent News

Advertisement