സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: World

2024-ലെ സാമ്പത്തിക നൊബേല്‍ പ്രഖ്യാപിച്ചു; പുരസ്‌കാരം മൂന്ന് പേര്‍ക്ക്

സ്റ്റോക്ക്‌ഹോം: 2024 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. ഡാരണ്‍ അസെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ജെയിംസ് റോബിന്‍സണ്‍ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അമേരിക്കന്‍ ഗവേഷകരാണ് മൂവരും. രാഷ്ട്രങ്ങള്‍ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് നൊബേല്‍ അംഗീകാരം ലഭിച്ചത്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ ഇവരുടെ പഠനം വളരെയധികം സഹായകരമാണെന്ന് വിലയിരുത്തിയാണ് നൊബേല്‍ സമിതി പുരസ്‌കാരം പ്രഖ്യാപിച്ചത്. ചില രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച വേഗത്തിലും, മറ്റ് […]
Read more

വടക്കന്‍ ഗാസയിലും ജബലിയയിലും ഇസ്രയേല്‍ ആക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ ഗാസയിലും ജബലിയയിലുമുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. ഹമാസിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് വാര്‍ത്താക്കുറിപ്പില്‍ ഇസ്രയേല്‍ പ്രതികരിച്ചു. ഗാസയില്‍ 19 പേരും ജബലിയയില്‍ 10 പേരുമാണ് കൊല്ലപ്പെട്ടവരില്‍ ഉളളത്. നുസ്റെത്ത് അഭയാര്‍ത്ഥി ക്യാമ്പിലും ഇസ്രയേല്‍ വ്യോമാക്രമണമുണ്ടായി. ജബലിയയില്‍ നാല് ലക്ഷത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടകരമായ മേഖലയെന്ന് പറഞ്ഞ് ഗാസയില്‍ ദക്ഷിണ മേഖലാ പ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ മിലിറ്ററി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. ലെബനനില്‍ സെപ്റ്റംബറില്‍ ആരംഭിച്ച ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 1645 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. […]
Read more

സ്‌പെയിനിലെ കത്തീഡ്രല്‍ നിന്ന് ലഭിച്ചത് കൊളംബസിന്റെ മൃതദേഹാവശിഷ്ടം തന്നെ

ചരിത്രകാരന്മാരെ നിരന്തരം കുഴപ്പിച്ച ശരീരഭാഗങ്ങള്‍ കൊളംബസിന്റേതെന്ന് സ്ഥിരീകരിച്ചു. സെവിയ്യയിലെ കത്രീഡലില്‍ നിന്ന് ലഭിച്ചത് കൊളംബസിന്റെ മൃതദേഹാവശിഷ്ടം എന്ന് സ്ഥിരീകരിച്ചു. 20 വര്‍ഷം മുന്‍പ് സ്പെയിനിലെ സെവിയ്യ കത്തീഡ്രല്‍ നിന്ന് കൊളംബസിന്റേതെന്ന് സംശയിക്കുന്ന കുറച്ച് അസ്ഥികളാണ് കണ്ടെത്തിയിരുന്നത്. കൊളംബസിന്റെ പിന്‍തലമുറക്കാരായ സഹോദരന്‍ ഡീഗോയുടെയും മകന്‍ ഹെര്‍ണാണ്ടോയുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് സംഘത്തിന് ലഭിച്ച അസ്ഥികളെ പരിശോധിച്ചു. ഇതില്‍ വളരെ വലിയ സാമ്യമാണ് സംഘം കണ്ടെത്തിയത്. കൊളംബസ് സ്‌പെയിനിലാണ് ജീവിച്ചിരുന്നതെന്നും അദ്ദേഹം ജൂതനായിരുന്നുവെന്നുമാണ് ഗവേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്. മതപീഡനം […]
Read more

ഡിഫ്തീരിയ ബാധിച്ച് കറാച്ചിയില്‍ ഈ വര്‍ഷം മാത്രം നൂറോളം കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

കറാച്ചി : ശ്വസനേന്ദ്രിയ വ്യൂഹത്തേയും ചര്‍മത്തേയും ബാധിക്കുന്ന ഡിഫ്തീരിയ ബാധിച്ച് പാകിസ്ഥാനിലെ കറാച്ചിയില്‍ ഈ വര്‍ഷം മാത്രം നൂറോളം കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഡിഫ്തീരിയയ്‌ക്കെതിരെ വാക്‌സിന്‍ ലഭ്യമായിരുന്നെങ്കിലും ചികിത്സയില്‍ നിര്‍ണായകമായ ഡിഫ്തീരിയ ആന്റി ടോക്‌സിന്‍ ലഭിക്കാത്തതിനെ തുടര്‍ന്നണ് വ്യാപകമായ മരണം ഉണ്ടായതെന്ന് പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2023ലും സമാനമായ രീതിയില്‍ ഡിഫ്തീരിയ വ്യാപിച്ചിരുന്നു. 140 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 52 മരണം സ്ഥിരീകരിക്കുകയും ചെയ്തു.സിന്ധ്, കറാച്ചി തുടങ്ങിയ മേഖലകളില്‍ ഡിഫ്തീരിയ ആന്റി ടോക്‌സിന്‍ […]
Read more

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഒടുവില്‍ തീരം വിട്ടു

അമേരിക്കയെ ഭീതിയിലാഴ്ത്തിയ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് തീരം വിട്ടു. 160 കിലോമീറ്റര്‍ വേഗതയില്‍ കര തൊട്ട മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍4 മരണം റിപ്പോര്‍ട്ട് ചെയ്തു. ഫ്‌ലോറിഡയുടെ ചില ഭാഗങ്ങളെ തൂത്തെറിഞ്ഞ ശേഷമാണ് മില്‍ട്ടണ്‍ തീവ്രത കുറഞ്ഞ, കാറ്റഗറി 1 കാറ്റായി അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് കടന്നത്. കടുത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 30 ലക്ഷം വീടുകളില്‍ വൈദ്യുതി നിലച്ചു. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ലക്ഷക്കണക്കിന് ആളുകള്‍ വീടൊഴിഞ്ഞു സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടായിരത്തോളം വിമാന സര്‍വീസുകളും റദ്ദാക്കി. […]
Read more

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയിലിന്‍റെ വില വര്‍ധിക്കുന്നു

വാഷിങ്ടൺ : മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ശക്തമായതോടെ അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയിലിന്‍റെ വില വര്‍ധിക്കുന്നു. നാല് ശതമാനംവരെയാമ് വില ഉയര്‍ന്നിരിക്കുന്നത്. ചുഴലിക്കാറ്റിന് മുന്‍പുണ്ടായ എണ്ണ ഉപഭോഗത്തിലെ വര്‍ധനയാണ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില കൂടുന്നതിനുള്ള കാരണങ്ങളിലൊന്നായി വിലയിരുത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ ഭാവി വിലകൾ 2.82 ഡോളറാണ് ഉയർന്നത്. 3.7 ശതമാനം ഉയർച്ചയാണ് ബ്രെന്റ് ക്രൂഡിന് ഉണ്ടായത്. 79.40 ഡോളറായാണ് ബാരലിന് എണ്ണവില ഉയർന്നത്. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില 3.6 ശതമാനം […]
Read more

2024-ലെ സാഹിത്യ നൊബേല്‍ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്

ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്. സാഹിത്യത്തിനുള്ള നോബല്‍ നേടുന്ന ആദ്യ ഏഷ്യന്‍ വനിതയും രണ്ടാമത്തെ കൊറിയന്‍ നൊബേല്‍ സമ്മാന ജേതാവുമാണ് ഹാന്‍ കാങിന്‍. ദി വെജിറ്റേറിയനാണ് ഹാനിന്റെ പ്രധാന നോവല്‍. മനുഷ്യജീവിതത്തിന്റെ ദുര്‍ബലത തുറന്നുകാട്ടുന്ന തീവ്രമായ കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങിന്റേതെന്ന് നോര്‍വീജിയന്‍ അക്കാദമി വിലയിരുത്തി. 1993 മുതലാണ് ഹാന്‍ എഴുത്ത് ആരംഭിച്ചത്. ലിറ്ററേച്ചര്‍ ആന്‍ഡ് സൊസൈറ്റി മാസികയില്‍ കവിതകള്‍ എഴുതിയായിരുന്നു തുടക്കം. 1995-ല്‍ ലവ് ഓഫ് യെയോസു എന്ന […]
Read more

യു.എസ് നഗരങ്ങൾക്ക് ഭീഷണിയായി മിൽട്ടൺ ചുഴലിക്കാറ്റ് ; ബഹിരാകാശത്തുനിന്നുള്ള ദൃശ്യങ്ങൾ പകർത്തി നാസയുടെ ഗവേഷകൻ

യു.എസ് നഗരങ്ങൾക്ക് ഭീഷണിയായ മിൽട്ടൺ ചുഴലിക്കാറ്റ് ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്ത് സീസ്റ്റകീയോട് അടുത്തിരിക്കുകയാണ്. ശക്തമായ കാറ്റും മഴയുമാണ് ഫ്ലോറിഡയിൽ അനുഭവപ്പെടുന്നത്. ഫ്ലോറിഡയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശം വിതച്ച ഹെലീൻ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെയാണ് മിൽട്ടണും എത്തിയിരിക്കുന്നത്. മിൽട്ടൺ ചുഴലിക്കാറ്റിന്‍റെ ബഹിരാകാശത്തുനിന്നുള്ള ദൃശ്യങ്ങൾ പകർത്തിയിരിക്കുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസയുടെ ഗവേഷകനായ മാത്യു ഡൊമിനിക്ക്. ബഹിരാകാശ നിലയത്തിന്‍റെ ജാലകത്തിലൂടെയുള്ള ടൈംലാപ്സ് വിഡിയോയാണ് ഡൊമിനിക്ക് പങ്കുവെച്ചത്. 160 കിലോമീറ്റർ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മിൽട്ടണ്‍ കര തൊട്ടത്. […]
Read more

ഹദേര നഗരത്തി​ൽ ആൾക്കൂട്ടത്തിന് നേരെ വീണ്ടും ആക്രമണം

തെൽ അവീവ് : ഇസ്രായേലിൽ ഹദേര നഗരത്തി​ൽ ആൾക്കൂട്ടത്തിന് നേരെ വീണ്ടും ആക്രമണം. ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പ്രതിയെ പിടികൂടിയതായും അധികൃതർ അറിയിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാളെ പിടികൂടുന്നതിന്റെ വീഡിയോ പുറത്തു​വിട്ടിട്ടുണ്ട്. എന്നാൽ ആളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയിച്ചിട്ടില്ല. ഇസ്രായേലിലെ ബീർഷേബ സെൻട്രൽ ബസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം യുവാവ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിവെപ്പ് നടത്തിയയാളും കൊല്ലപ്പെട്ടിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇസ്രായേലിലെ തെൽ അവീവിന് സമീപം […]
Read more

Recent News

Advertisement