പാക്–അഫ്ഗാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ; ആറ് പാക് സൈനികർ കൊല്ലപ്പെട്ടു
കാബൂൾ: പാക്–അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷമായി. ഖോസ്ത് പ്രവിശ്യയിലെ താനി ജില്ലയിൽ ഞായറാഴ്ച രാത്രി ഉണ്ടായ ഏറ്റുമുട്ടലിൽ ആറു പാകിസ്താൻ സൈനികരെ വധിച്ചതായി താലിബാൻ അവകാശപ്പെട്ടു. രാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ വേഗത്തിൽ ശക്തമായതായാണ് റിപ്പോർട്ടുകൾ. ഇരുസൈന്യവും പരസ്പരം വെടിവെപ്പും ഷെല്ലിങ്ങും നടത്തി. നിരവധി പാകിസ്താൻ സൈനികർക്ക് പരിക്കേറ്റതായും അതിർത്തിയിലെ ഒരു സൈനിക പോസ്റ്റ് പിടിച്ചെടുത്തതായും താലിബാൻ ഭരണകൂടം അറിയിച്ചു. എന്നാൽ, സംഭവത്തെക്കുറിച്ച് പാകിസ്താന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഒരിടവേളയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ വീണ്ടും […]
Read more

