Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

റഫ അതിർത്തി വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് ഇസ്രായേൽ

ടെൽ അവീവ്: ഫലസ്തീനിൽ അവശേഷിക്കുന്ന അവസാനത്തെ ഇസ്രായേലി ബന്ദിയുടെ മൃതദേഹം കണ്ടെത്താനുള്ള ദൗത്യം പൂർത്തിയായാൽ, ഗസ്സയിലെ റഫ അതിർത്തി ഈജിപ്തുമായി ചേർന്ന് പരിമിതമായി വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ തന്നെ തുറക്കേണ്ടിയിരുന്ന റഫ അതിർത്തി, ആളുകളുടെ യാത്രയ്ക്കായി മാത്രമായിരിക്കും വീണ്ടും പ്രവർത്തനക്ഷമമാക്കുക എന്നതാണ് തീരുമാനം. ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും സുരക്ഷിതമായി തിരികെ എത്തിക്കാനും, മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി കൈമാറാനും ഹമാസ് നൂറ് ശതമാനം […]
Read more

കുട്ടികളുടെ ചാറ്റുകൾ ഇനി മാതാപിതാക്കൾക്കും കാണാം!

ദിനംപ്രതി കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന ആക്രമണങ്ങൾ നാം കാണുന്നതാണ്. അത് തടയുന്നതിനും കുട്ടികളെ നിരീക്ഷിക്കുന്നതിനുമായി ആപ്പുകൾ നിയന്ത്രണങ്ങൾ കൊണ്ട് വരുന്നതും ശ്രദ്ധേയമാണ്. കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ സുരക്ഷാ ഫീച്ചറുകൾ സ്നാപ്ചാറ്റും ചേർത്തിരിക്കുകയാണ്. ആപ്പിൻറെ ഫാമിലി സെൻറർ ഹബ്ബിൽ ചേർത്ത ഈ പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച്, സ്‌നാപ്‌ചാറ്റിൽ കുട്ടികൾ ആരുമായാണ് കൂടുതൽ ഇടപഴകുന്നതെന്നും ആരുമായാണ് അവർ ലൈവ് ലൊക്കേഷൻ പങ്കിടുന്നതെന്നും മാതാപിതാക്കൾക്ക് കാണാൻ കഴിയും. എങ്കിലും ആ ചാറ്റുകളുടെ ഉള്ളടക്കം പൂർണ്ണമായും സ്വകാര്യമായി തുടരും. കുട്ടികളുടെ ഓൺലൈൻ സുരക്ഷ […]
Read more

അമേരിക്കയിൽ യാത്രക്കാരുമായി പറന്നുയർന്ന വിമാനം തകർന്നുവീണു

മെയ്നെ: അമേരിക്കയിൽ വിമാനം തകർന്നുവീണു. മെയ്നെയിലെ ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനമാണ് തകർന്നുവീണത്. പറന്നുയർന്ന ഉടനായിരുന്നു അപകടമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ പറഞ്ഞു. വിമാനത്തിലുണ്ടായ യാത്രക്കാരെ കുറിച്ച് യാതൊരു വിവരവും കിട്ടിയിട്ടില്ല. ഇവർ എല്ലാവരും കൊല്ലപ്പെട്ടെന്നാണ് സംശയം. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. അപകടത്തെ തുടർന്ന് വിമാനത്താവളം അടച്ചു. അപകടത്തിൽപെട്ട വിമാനത്തിന് തീപിടിക്കുകയും തീയണക്കാൻ അടിയന്തിര സേവനം ഉപയോഗപ്പെടുത്തി വിമാനത്താവള അധികൃതർ രക്ഷാപ്രവർത്തനവും തുടങ്ങി. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം […]
Read more

കാനഡയില്‍ ഇന്ത്യന്‍ വംശജനെ വെടിവച്ച് കൊന്നു: പിന്നില്‍ ഗുണ്ടാ കുടിപ്പകയെന്ന് സംശയം

ബ്രിട്ടീഷ് കൊളംബിയ: കാനഡയില്‍ ഇന്ത്യന്‍ വംശജനെ വെടിവെച്ച് കൊലപ്പെടുത്തി. ദില്‍രാജ് ഗില്‍ എന്ന 28 കാരനാണ് കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് കൊളംബിയയിലെ ബര്‍ണബിയിലാണ് സംഭവം. പ്രദേശത്ത് ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി നടന്ന ആസൂത്രിത കൊലപാതകമാണിതെന്ന് പൊലീസ് സംശയിക്കുന്നു. ജനുവരി 22 ന് പ്രാദേശിക സമയം വൈകിട്ട് അഞ്ചരയോടെയാണ് ദില്‍രാജ് ഗില്‍ കൊല്ലപ്പെട്ടതെന്ന് കനേഡിയന്‍ മൗണ്ടഡ് പൊലീസ് പറഞ്ഞു. വെടിയൊച്ചക്ക് പിന്നാലെ സ്ഥലത്തെത്തിയ പൊലീസാണ് ദില്‍രാജിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വെടിവെപ്പ് നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കിലോമീറ്ററുകള്‍ അകലെ […]
Read more

വർഷങ്ങൾക്കുള്ളിൽ വൈറ്റ് കോളർ ജോലികൾ ഭീഷണിയിലാകും: ബിൽ ഗേറ്റ്സ്

ലോകത്തെ സാങ്കേതിക വിദ്യയുടെ ഗതി മാറ്റിമറിക്കാൻ പോകുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) വിപ്ലവത്തിൽ വൈറ്റ് കോളർ തൊഴിൽ മേഖല വലിയ പ്രതിസന്ധി നേരിടുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്‍റെ മുന്നറിയിപ്പ് നൽകി. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. അടുത്ത നാല് മുതൽ അഞ്ച് വർഷത്തിനുള്ളിൽ എഐയുടെ കടന്നുകയറ്റം തൊഴിൽ വിപണിയെ സങ്കീർണ്ണമാക്കുമെന്നും എന്നാൽ, ഈ സാഹചര്യത്തെ നേരിടാൻ ലോക രാജ്യങ്ങളിലെ സർക്കാരുകൾ സജ്ജരല്ലെന്നും ബിൽ […]
Read more

ഇന്ത്യയുടെ കരുത്ത് വർദ്ധിച്ചതായി WEF മേധാവി

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും ആഗോള രംഗത്തെ ശക്തമായ സാന്നിധ്യവും ഇന്ന് രാജ്യത്തെ അന്താരാഷ്ട്ര വ്യാപാര ചർച്ചകളിൽ നിർണായക സ്ഥാനത്തേക്ക് ഉയർത്തിയിരിക്കുകയാണ്. പെട്ടന്നുളള വികസനവും വിപുലമായ വിപണി സാധ്യതകളും ഇന്ത്യയെ ലോക സമ്പദ്‌വ്യവസ്ഥയിലെ ഒരു പ്രധാന ശക്തിയായി മാറ്റിയിട്ടുണ്ട്. ആഗോള വ്യാപാര കരാറുകളിൽ ഇന്ത്യ സ്വന്തം നിബന്ധനകൾക്കനുസരിച്ച് ആത്മവിശ്വാസത്തോടെ ചർച്ചകൾ നടത്താൻ കഴിയുന്ന നിലയിലേക്കെത്തിയിട്ടുണ്ട്. വേൾഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് ബോർജ് ബ്രെൻഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഇന്ത്യ കൈവരിച്ച സ്ഥിരതയാർന്ന സാമ്പത്തിക വളർച്ച രാജ്യത്തിന്റെ […]
Read more

ഗാസ സമാധാന ബോർഡ്; ഇന്ത്യയെ ക്ഷണിച്ച് ട്രംപ്

ഗാസ സമാധാന ബോർഡിൽ ചേരാൻ ഇന്ത്യയെ അമേരിക്ക ക്ഷണിച്ചതോടെ അംഗമാകാനുള്ള ക്ഷണം ഇന്ത്യ സ്വീകരിക്കുമോ എന്നാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഇസ്രായേൽ-ഹമാസ് യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പായി ഗാസ സമാധാന ബോർഡിന്റെ രണ്ടാം ഘട്ട രൂപീകരണം വ്യാഴാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. ഗാസയുടെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സാങ്കേതിക സമിതിയുടെ മേൽനോട്ടം ഈ ബോർഡ് […]
Read more

സുനിത വില്യംസ് വിരമിച്ചു: 27 വര്‍ഷത്തെ ഔദ്യോഗിക സേവനം അവസാനിപ്പിച്ച് പടിയിറക്കം

വാഷിങ്ടന്‍: ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസ് നാസയില്‍ നിന്നും വിരമിച്ചു. 27 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ശേഷമാണ് വിരമിക്കള്‍. ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് 1998-ലാണ് നാസയുടെ ഭാഗമാകുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം സുനിത ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. 2024ല്‍ എട്ടു ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ സുനിത വില്യംസും ബുച്ച് വില്‍മോറും ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറുകള്‍ മൂലം ഒമ്പതു മാസത്തിലധികം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ […]
Read more

പാകിസ്താനും ബംഗ്ലാദേശിനും പൂട്ടിട്ട് അമേരിക്ക

വിദേശ കുടിയേറ്റ നയത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി അമേരിക്ക രംഗത്തെത്തിയിരിക്കുകയാണ്. ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായി പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുടിയേറ്റ വിസകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുന്ന തീരുമാനമാണ് അമേരിക്ക പ്രഖ്യാപിച്ചത്. ഈ തീരുമാനം ലോകമെമ്പാടും വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. എന്നാൽ, വിസാ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇതോടെ ഗ്രീൻ കാർഡ് ഉൾപ്പെടെയുള്ള സ്ഥിരതാമസ വിസകൾ അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാണ്. ജനുവരി 21 മുതൽ […]
Read more

സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ

കുവൈത്ത് സിറ്റി: ആഗോള വികസനത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഈ മേഖലയിൽ കുവൈത്തുമായി ശക്തമായ സഹകരണത്തിന് ഇന്ത്യ ഒരുങ്ങുകയാണെന്നും ഇന്ത്യൻ അംബാസഡർ പരമിത് ത്രിപാഠി അറിയിച്ചു. സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഊർജ്ജം, നവീകരണം, ഡിജിറ്റൽ സാങ്കേതിക വിദ്യകൾ എന്നിവയിൽ കുവൈത്തുമായി ഇന്ത്യ സഹകരിക്കാൻ താല്പര്യമാണെന്നും അവർ പറഞ്ഞു. ലോകത്തിലെ പ്രമുഖ AI ഹബ്ബായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു എന്ന കാര്യവും അവർ കൂട്ടിച്ചേർത്തു. ഇന്ത്യൻ എംബസിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (കുവൈത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer