Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

പാക് സർക്കാരിന് ഏഴ് ദിവസത്തെ അന്ത്യശാസനവുമായി ബലൂച് ലിബറേഷൻ ആർമി

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സുരക്ഷാ സേനയും ബലൂച് പ്രക്ഷോഭകരും തമ്മിലുള്ള സംഘർഷം രൂക്ഷം. തങ്ങളുടെ കസ്റ്റഡിയിലുള്ള ഏഴ് പാക് സൈനികരെ വിട്ടയക്കാൻ പകരമായി ബലൂച് തടവുകാരെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) പാക് സർക്കാരിന് ഏഴ് ദിവസത്തെ അന്ത്യശാസനം നൽകി. നിശ്ചിത സമയത്തിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സൈനികരെ വധിക്കുമെന്നാണ് ഭീഷണി. ബി‌എൽ‌എയുടെ മീഡിയ വിഭാഗമായ ‘ഹക്കൽ’ ആണ് വീഡിയോ സന്ദേശത്തിലൂടെ ഏഴ് ദിവസത്തെ അന്ത്യശാസനം പ്രഖ്യാപിച്ചത്. ബലൂച് ജനതയ്‌ക്കെതിരായ ആക്രമണങ്ങളിലും തിരോധാനങ്ങളിലും ഇവർക്ക് പങ്കുണ്ടെന്നാണ് ഗ്രൂപ്പിന്റെ […]
Read more

തിരഞ്ഞെടുപ്പിനെ ഭയന്ന് ട്രംപ്; അമേരിക്കയിൽ സാധനങ്ങള്‍ക്കും വില കുറഞ്ഞേക്കും

അമേരിക്ക: ഇടക്കാല തിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് നിര്‍ണ്ണായക നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന ഭീമമായ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ ആലോചനയിൽ ഉണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ഫിനാന്‍ഷ്യല്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരെ ബാധിച്ചതോടെയാണ് ഈ ചുവടുമാറ്റം.
Read more

യുഎസിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ

കലിഫോർണിയ: യു എസിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ ആറ് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്ക്‌ലിയിൽ കെമിക്കൽ ആൻഡ് ബയോമോളികുലാർ എൻജിനീയറിങ് വിദ്യാർഥിയായ കർണാടക സ്വദേശി സാകേത് ശ്രീനിവാസയ്യ ആണ് മരിച്ചത്. ക്യാംപസിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് സാകേതിനെ അവസാനമായി കണ്ടത്. തുടർന്ന് ബെർക്ക്‌ലി ഹിൽസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് സാകേതിന്റെ പാസ്‌പോർട്ടും ലാപ്ടോപ്പും അടങ്ങിയ ബാഗ് റീജിയണൽ പാർക്കിന് സമീപമുള്ള ഒരു വീടിനടുത്ത് […]
Read more

വത്തിക്കാന്‍ സിറ്റിയിലേക്ക് രണ്ട് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറുകള്‍ കൈമാറി

ഇറ്റലി: ലോകത്തെ മുന്‍നിര ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയും എക്സലന്‍ഷ്യയും ചേര്‍ന്ന് വത്തിക്കാന്‍ സിറ്റി ഗവര്‍ണറേറ്റിന് രണ്ട് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടറുകള്‍ കൈമാറി. പരിസ്ഥിതി സൗഹൃദവും ഉത്തരവാദിത്തമുള്ളതുമായ യാത്രാസൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് 2026 ഫെബ്രുവരി 5ന് സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങില്‍ സ്കൂട്ടറുകള്‍ കൈമാറിയത്. ടിവിഎസ് മോട്ടോര്‍ ഇറ്റലിയും എക്സലന്‍ഷ്യയും ചേര്‍ന്നുള്ള ഈ സംരംഭം വത്തിക്കാന്‍ സിറ്റി ഇതിനകം നടപ്പിലാക്കിവരുന്ന പരിസ്ഥിതി സൗഹൃദ മാറ്റങ്ങളിലെ ഒരു സുപ്രധാന ചുവടുവയ്പ്പ് കൂടിയാണ്. നവീനതയ്ക്കും സുസ്ഥിരതയ്ക്കും മുന്‍ഗണന […]
Read more

കാനഡയിലെ വെടിവെപ്പ്; പ്രതി 18 വയസ്സുള്ള ട്രാൻസ്ജെൻഡർ

ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ നടന്ന വെടിവെപ്പിൽ ഒൻപത് പേർ മരിച്ചു. 18 വയസ്സുള്ള ട്രാൻസ് വുമൺ ജെസ്സി വാൻ റൂട്ട്‌സെലാർ ആണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. സ്കൂളിലെത്തുന്നതിനുമുമ്പ് സ്വന്തം അമ്മയെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമാണ് ജെസ്സി സ്കൂളിൽ വെടിവെപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിന്നീട് പ്രതി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. സംഭവത്തിൽ ഒരു അധ്യാപികയും നിരവധി വിദ്യാർത്ഥികളും ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെടുകയും 24 […]
Read more

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്

ന്യൂഡൽഹി: ഇന്ത്യ–അമേരിക്ക വ്യാപാര കരാർ യാഥാര്‍ഥ്യത്തിലേക്ക് . കരാറിൽ ഒപ്പുവെച്ചതായി അറിയിച്ച് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ ഒഴിവാക്കിയതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ഈടാക്കുന്ന പരമാവധി നികുതി 18 ശതമാനമായി കുറച്ചു. അമേരിക്കയിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങൾക്ക് ഇന്ത്യ തീരുവ ഇളവ് നൽകും. ധാന്യങ്ങളും പഴങ്ങളും ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവുണ്ടാകും. […]
Read more

പാകിസ്ഥാനിൽ ജുമാ നമസ്ക്കാരത്തിനിടെ ചാവേർ ആക്രമണം

ഇസ്ലമാബാദ്: പാകിസ്ഥാനിൽ ജുമാ നമസ്‌‌ക്കാരത്തിനിടെ ചാവേർ ആക്രമണം. സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. 160 പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും പൊലീസ് പറഞ്ഞു. തലസ്ഥാനമായ ഇസ്ലമാബാദിലെ ഷെഹ്സാദ് ടൗണിലെ തർലായ് ഇമാംബാർഗയിലാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്തെ ഷിയാ വിഭാഗത്തിന്റെ പ്രധാന ആരാധാനാലയമാണിത്. പള്ളിയുടെ കവാടത്തിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ചാവേറിനെ തടഞ്ഞെങ്കിലും പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ആക്രമണം നടത്തിയത് ഒരു വിദേശിയാണെന്നും നിരോധിത സംഘടനയായ തെഹ്‌‌രീകെ താലിബാനുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും […]
Read more

എസ്. ജയശങ്കറും മാർക്കോ റൂബിയോയും തമ്മിൽ കൂടിക്കാഴ്ച നടത്തി

വാഷിങ്ടൺ: ഇന്ത്യ–യുഎസ് വ്യാപാരക്കരാറിൽ അന്തിമ തീരുമാനമുണ്ടായതിനെ തുടർന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തി. നിർണായക ധാതുക്കളുടെ പര്യവേക്ഷണം, ഖനനം, സംസ്കരണം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. വിദേശകാര്യമന്ത്രിയുടെ യുഎസ് സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. വ്യാപാരം, ഊർജം, ആണവശക്തി, പ്രതിരോധം, അപൂർവ ധാതുക്കൾ, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവ ഉൾപ്പെടെ ഇന്ത്യ–യുഎസ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ വശങ്ങൾ ചർച്ചയായതായി ജയശങ്കർ അറിയിച്ചു. വിവിധ […]
Read more

സമാധാന ചർച്ചകൾക്ക് മുൻപേ യുക്രെയ്നിൽ റഷ്യൻ ആക്രമണം

കീവ്: റഷ്യയും യുക്രെയ്നും തമ്മിലുള്ള നാല് വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് മുന്നോടിയായി യുക്രെയ്നിൽ റഷ്യയുടെ വൻ വ്യോമാക്രമണം. ഊർജ്ജ നിലയങ്ങൾ ആക്രമിക്കില്ലെന്ന വാഗ്ദാനം റഷ്യ ലംഘിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ആരോപിച്ചു. നൂറുകണക്കിന് ഡ്രോണുകളും 32 ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. അതിശൈത്യം തുടരുന്നതിനിടയിൽ ജനങ്ങൾക്ക് വൈദ്യുതിയും ചൂടും വെള്ളവും നിഷേധിക്കാനുള്ള മോസ്കോയുടെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമാണ് ഈ ആക്രമണമെന്ന് യുക്രെയ്ൻ പറഞ്ഞു. […]
Read more

ഇറാനിലെ ജന്നത്ത് ബസാറിൽ വൻ തീപിടുത്തം

ടെഹ്റാൻ: ഇറാനിലെ പ്രശസ്തമായ വ്യാപാര കേന്ദ്രമായ ജന്നത് ബസാറിൽ വൻ തീപ്പിടുത്തം. ഏകദേശം 2000 ചതുരശ്ര മീറ്റർ പ്രദേശം ഉൾപ്പെടുന്ന ഈ കേന്ദ്രത്തിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും ഗോഡൗനുകളും പ്രവർത്തിച്ചിരുന്നു. ഈ മേഖലയിൽ തീ പടർന്നത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായതായാണ് വിവരം.
Read more

Recent News

Advertisement
WhiteswanTV Footer