Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

സാമ്പത്തിക പങ്കാളിത്ത കരാറിലേക്ക് ഇന്ത്യയും ഒമാനും

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകൾ പൂർത്തിയാക്കി ഇന്ത്യയും ഒമാനും. ഉഭയകക്ഷി വ്യാപാരത്തില്‍ വന്‍ കുതിച്ച് ചാട്ടത്തിന് വഴിവെക്കുന്ന കരാർ ഉടൻ പ്രാബല്യത്തിൽ വന്നേക്കും. ഒമാന്റെ ഇന്ത്യയിലെ സ്ഥാനപതി ഇസ സലേഹ് അബ്ദുള്ള സലേഹ് അല്‍ഷിബാനിയാണ് കരാര്‍ ഉടന്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കിയത്. കരാറുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണങ്ങള്‍ നടന്നു വരികയാണ്. അത് കൂടി കഴിഞ്ഞാല്‍ ധാരാണാ പത്രത്തില്‍ ഒപ്പുവയ്ക്കും. ചരക്ക്, സേവന മേഖലയ്ക്കാണ് ഈ കരാറുകൊണ്ട് നേട്ടമുണ്ടാകുന്നത്. നിലവില്‍ ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സമഗ്ര സാമ്പത്തിക […]
Read more

അമേരിക്ക കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്: സാമ്പത്തിക ശാസ്ത്രജ്ഞൻ മാർ സാൻഡി

വാഷിംഗ്‌ടൺ: അമേരിക്ക പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്. മൂഡീസ് അനലറ്റിക്‌സിന്റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ മാർ സാൻഡിയാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ സാൻഡി പറഞ്ഞു, ട്രംപിന്റെ താരിഫ് (തീരുവ) നയങ്ങളും കുടിയേറ്റ നിയന്ത്രണങ്ങളും ചേർന്ന് യുഎസ് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന്. മാന്ദ്യത്തിൽ വീണാൽ അതിന്റെ ആഴം പ്രവചിക്കാനാകില്ലെന്നും, സാമ്പത്തിക നയങ്ങളിലെ പാളിച്ചയാണ് പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപം, തൊഴിൽ, […]
Read more

ഇസ്രായേലിന് തിരിച്ചടി; പലസ്തീൻ അംഗീകാരം 10 രാജ്യങ്ങളിൽ നിന്ന്

ലണ്ടൻ: ഐക്യരാഷ്ട്രസഭ പൊതുസഭയുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് 10 പ്രമുഖ രാജ്യങ്ങൾ പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ അംഗീകരിക്കാൻ തീരുമാനിച്ചു. ബ്രിട്ടൻ, ബെൽജിയം, കാനഡ, ഫ്രാൻസ്, പോർച്ചുഗൽ, അൻഡോറ, മാൾട്ട, ഓസ്ട്രേലിയ, ലക്സംബർഗ്, സാൻമറീനോ എന്നിവരാണ് അംഗീകാരം പ്രഖ്യാപിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയാണ് രാജ്യങ്ങളുടെ ഈ നിർണായക തീരുമാനം. ബ്രിട്ടന്റെ പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്. പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ നേതൃത്വത്തിലുള്ള ഈ നീക്കം അമേരിക്കയുടെയും ഇസ്രായേലിന്റെയും കടുത്ത എതിർപ്പിനെ മറികടന്നാണ്. ബ്രിട്ടീഷ് […]
Read more

പാക്-സൗദി പ്രതിരോധ കൂട്ടുകെട്ട്: ഇന്ത്യക്ക് ആശങ്കയോ?

ന്യൂഡൽഹി : സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ പുതിയ തന്ത്രപരമായ പ്രതിരോധ കരാർ ഒപ്പുവെച്ചത് മേഖലാ സുരക്ഷാ രംഗത്ത് വലിയ ചര്‍ച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. 2025 സെപ്റ്റംബർ 17-ന് റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. ഏതെങ്കിലും രാജ്യത്തിനെതിരായ ആക്രമണം, ഇരു രാജ്യങ്ങൾക്കും നേരെയുണ്ടായ ആക്രമണമെന്നാണ് കരാർ വ്യവസ്ഥ വ്യക്തമാക്കുന്നത്. പഹൽഗാം ഭീകരാക്രമണവും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ മറുപടിയും അന്താരാഷ്ട്ര തലത്തിൽ വലിയ […]
Read more

എച്ച്1-ബി വീസ ഫീ വര്‍ധന: അമേരിക്കയ്ക്ക് പുറത്തുള്ളവര്‍ ഉടനെ മടങ്ങണം, ജീവനക്കാര്‍ രാജ്യം വിട്ട് പോകരുതെന്നും നിര്‍ദേശം

ഡല്‍ഹി: എച്ച്1-ബി വീസ ഫീസ് വര്‍ധിപ്പിച്ച ട്രംപിന്റെ നടപടിക്ക് പിന്നാലെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ, മൈക്രോസോഫ്റ്റ് അടക്കമുള്ള പ്രമുഖ കമ്പനികള്‍. എല്ലാ എച്ച് -1 ബി വിസ ഉടമകളും കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും അമേരിക്ക വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ട കമ്പനികള്‍, അമേരിക്കയ്ക്ക് പുറത്ത് താമസിക്കുന്ന എച്ച്1-ബി വീസ ഉടമകളോട് ഉടന്‍ മടങ്ങിവരാനും ആവശ്യപ്പെട്ടു. ട്രംപ് സര്‍ക്കാരിന്റെ ഉത്തരവിന്റെ വിശദാംശങ്ങള്‍ ലഭ്യമാകുന്നത് വരെ എച്ച്-1ബി വീസയും എച്ച്4 വീസയും കൈവശമുള്ളവര്‍ യുഎസില്‍ തുടരണമെന്ന് മെറ്റ ഇമെയില്‍ വഴി നിര്‍ദേശം നല്‍കി. […]
Read more

വൻ സൈബർ ആക്രമണം: യൂറോപ്പിലെ നിരവധി വിമാനത്താവളങ്ങളിൽ സർവീസ് തടസ്സം

ലണ്ടൻ: വൻ സൈബർ ആക്രമണത്തെ തുടർന്ന് യൂറോപ്പിലെ പ്രമുഖ വിമാനത്താവളങ്ങളിലെ സേവനങ്ങൾ തടസ്സപ്പെട്ടു. ലണ്ടനിലെ ഹീത്രോ, ബ്രസ്സൽസ്, ബെർലിൻ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ആയിരക്കണക്കിന് യാത്രക്കാരാണ് യാത്ര തുടരാൻ കഴിയാതെ പ്രതിസന്ധിയിലായത്. എന്നാൽ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട്, സ്വിറ്റ്സർലൻഡിലെ സൂറിച്ച് വിമാനത്താവളങ്ങൾ ബാധിക്കപ്പെട്ടിട്ടില്ല. കോൾിൻസ് എയ്റോസ്പേസ് എന്ന വിമാന സേവന ദാതാവിനെയാണ് ആക്രമണം ലക്ഷ്യമിട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ ഹീത്രോ വിമാനത്താവളം സർവീസുകൾ വൈകുമെന്നു വ്യക്തമാക്കി. ബ്രസ്സൽസിൽ ചെക്ക്-ഇൻ, ബോർഡിംഗ് സേവനങ്ങൾ തടസ്സപ്പെട്ടു. കംപ്യൂട്ടർ സംവിധാനങ്ങൾ പ്രവർത്തനരഹിതമായതിനാൽ […]
Read more

വിൻഡോസിനായി പുതിയ ആപ്പുമായി ഗൂഗിൾ

കാലിഫോർണിയ: ടെക് ഭീമനായ ഗൂഗിൾ വിൻഡോസ് ഉപയോക്താക്കൾക്കായി ഒരു പുതിയ പരീക്ഷണാത്മക ആപ്പ് അവതരിപ്പിച്ചു.’ഗൂഗിൾ ആപ്പ് ഫോർ വിന്ഡോ’ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് വെബ് തിരയലിനൊപ്പം, കമ്പ്യൂട്ടറിൽ സേവ് ചെയ്‌തിരിക്കുന്ന ഫയലുകൾ, ഗൂഗിൾ ഡ്രൈവിലെ ഡോക്യുമെന്റുകൾ, ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകൾ എന്നിവയും വേഗത്തിൽ കണ്ടെത്താൻ സഹായിക്കും. ഗൂഗിള്‍ സെർച്ച് ലാബുകളുടെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്ന ഈ ആപ്പ് ജോലിയിൽ തടസ്സമില്ലാതെ വേഗത്തിലും എളുപ്പത്തിലും തിരയൽ അനുഭവം നൽകുമെന്ന് കമ്പനി അറിയിച്ചു. മാക്‌ഒഎസിലെ Spotlight Search നെ ഓർമ്മിപ്പിക്കുന്ന […]
Read more

ഇന്ത്യ-യുഎസ് ഉന്നതതല ചർച്ചകൾ അടുത്തയാഴ്ച വാഷിംഗ്ടണിൽ

ന്യൂഡൽഹി: ഇന്ത്യ – യുഎസ് വാണിജ്യ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനായി കൂടുതൽ ചർച്ചകൾ നടക്കും. വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം അടുത്തയാഴ്ച വാഷിംഗ്ടൺ സന്ദർശിച്ച് യുഎസ് വാണിജ്യ പ്രതിനിധികളുമായി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച രാഷ്ട്രീയ തലത്തിലുള്ള ചർച്ചകൾക്ക് ഇത് വഴിയൊരുക്കും. അസിസ്റ്റന്റ് യുഎസ് വാണിജ്യ പ്രതിനിധി ബ്രണ്ടൻ ലിഞ്ച് ഇന്ത്യ സന്ദർശിച്ചതിനു തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. അദ്ദേഹത്തിന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലെ […]
Read more

അന്തര്‍ദേശീയ പഞ്ചഗുസ്തിമത്സരത്തില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് മലയാളി ;ജോയലിന്റെ അപൂര്‍വ്വ നേട്ടത്തിന്റെ കഥ

ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയ ആതിഥ്യം വഹിക്കുന്ന ”ഓവര്‍ ദി ടോപ് 2” അന്താരാഷ്ട്ര പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നത് ഗോള്‍ഡ് കോസ്റ്റില്‍ താമസിക്കുന്ന മലയാളി ജോയല്‍. മുന്‍പ് ഇന്ത്യയിലെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം കരസ്ഥമാക്കി, തുടര്‍ന്ന് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ജോയല്‍, പിന്നീട് ഓസ്ട്രേലിയയില്‍ കുടിയേറിയപ്പോളും തന്റെ പരിശീലനം തുടര്‍ന്നു. ഓസ്ട്രേലിയയില്‍ നടന്ന സ്റ്റേറ്റ്, നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മികച്ച റാങ്കുകള്‍ നേടി, അന്താരാഷ്ട്ര വേദിയില്‍ മത്സരിക്കാന്‍ അവസരം പിടിച്ചു.ഒക്ടോബര്‍ 19-ന് ഗോള്‍ഡ് കോസ്റ്റ് സ്റ്റാര്‍ കസിനോയിലാണ് […]
Read more

മുരിദ്കെ ക്യാമ്പ് ഇന്ത്യ തകർത്തു; ലഷ്കർ ഭീകരന്റെ വെളിപ്പെടുത്തൽ

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ഭാഗമായി പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ലഷ്കർ-ഇ-തൊയ്ബയുടെ ആസ്ഥാനത്തിന് കനത്ത ആഘാതമേറ്റതായി സംഘടനയുടെ ഉന്നത കമാൻഡർ വീഡിയോ സന്ദേശത്തിലൂടെ സ്ഥിരീകരിച്ചു. ലഷ്കർ കമാൻഡർ ഖാസിം തകർന്ന മർകസ്-ഇ-തൊയ്ബ ക്യാമ്പിന് മുന്നിൽ നിന്ന് സംസാരിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “ഞങ്ങൾ ക്യാമ്പ് പുനർനിർമ്മിച്ച് കൂടുതൽ വലുതാക്കും. ഇവിടെ നിന്നാണ് നിരവധി മുജാഹിദീനുകൾക്ക് പരിശീലനം ലഭിച്ചത്” എന്ന് ഖാസിം പറഞ്ഞു. കൂടാതെ, ഭീകരർക്ക് മത പ്രബോധനവും സായുധ പരിശീലനവും നൽകുന്ന ദൗറ-ഇ-സുഫ […]
Read more

Recent News

Advertisement
WhiteswanTV Footer