Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

സൗദി-ചൈന പങ്കാളിത്തം ശക്തം; 1.7 ബില്യൺ ഡോളറിന്റെ 42 നിക്ഷേപ കരാറുകൾ ഒപ്പുവെച്ചു

റിയാദ്: സൗദി അറേബ്യയും ചൈനയും 1.7 ബില്യൺ ഡോളറിന്റെ 42 നിക്ഷേപ കരാറുകൾ ഒപ്പുവെച്ചു. ബീജിംഗിൽ നടന്ന സൗദി-ചൈനീസ് ബിസിനസ് ഫോറത്തിൽ ഇരു രാജ്യങ്ങളിലെയും പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള ഏകദേശം 200 കമ്പനികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിൽ കരാറുകൾ ഒപ്പുവെച്ചു. ഈ ചടങ്ങിൽ സൗദി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് പങ്കെടുത്തു. നൂതന വ്യവസായങ്ങൾ, സ്മാർട്ട് വാഹനങ്ങൾ, ഊർജ്ജ പരിഹാരങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നീ കരാറുകളിലുൾപ്പെടും. 2006-ൽ സ്ഥാപിതമായ സൗദി-ചൈനീസ് ബിസിനസ് കൗൺസിൽ, ഇരു […]
Read more

ഗസ്സയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ 20ഇന കരാറുമായി ട്രംപ്

വാഷിംഗ്ടൺ: ഗസ്സയിൽ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുന്നതിന് 20 നിർദേശങ്ങളടങ്ങിയ സമാധാന കരാറുമായി അമേരിക്ക മുന്നോട്ട് വന്നു. യു.എസ്. പ്രസിഡന്റ് ഡോണൽഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. വൈറ്റ് ഹൗസിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ ബെഞ്ചമിൻ നെതന്യാഹു കരാറിനെ പിന്തുണയ്ക്കുന്നതായി അറിയിച്ചു. കരാറിന്റെ പ്രധാന നിർദേശങ്ങൾ പ്രകാരം 72 മണിക്കൂറിനുള്ളിൽ ഹമാസ് ബന്ദികളെ വിട്ടയക്കണം, അതേസമയം ഹമാസ് ബന്ധികളെ വിട്ടയച്ചാൽ ജയിലിലുള്ള 250 പലസ്തീനികളെ ഇസ്രയേൽ മോചിപ്പിക്കും. […]
Read more

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജി; 1,00000 സർക്കാർ ജീവനക്കാർ രാജിവെക്കും

വാഷിംഗ്ടൺ: അമേരിക്കൻ സർക്കാർ സേവന രംഗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജി ഇന്ന് നടക്കും. സെപ്റ്റംബർ 30-ന് ഒരേ ദിവസം ഏകദേശം ഒരു ലക്ഷം ഫെഡറൽ ജീവനക്കാർ രാജിവയ്ക്കുകയാണ്. ട്രംപ് ഭരണകൂടം നടപ്പാക്കുന്ന “ഡിഫെർഡ് റെസിഗ്നേഷൻ ഓഫർ” പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ രാജികൾ. സർക്കാർ വകുപ്പുകളുടെ പുനഃസംഘടനയും ചെലവു ചുരുക്കലും ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കയിൽ ഒരേസമയം ഇത്രയും പേർ സർക്കാർ സേവനത്തിൽ നിന്ന് രാജിവയ്ക്കുന്നത് ആദ്യമായാണ്. ഡിഫെർഡ് റെസിഗ്നേഷൻ […]
Read more

ഗാസ വെടിനിർത്തൽ; ഹമാസ് ട്രംപ് പദ്ധതിയെ അംഗീകരിച്ചില്ല

ഗാസ: ഗാസയിലെ വെടിനിർത്തൽ സാധ്യത ഇപ്പോഴും ദൂരെ എന്ന് ഹമാസ് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 21-ഇന വെടിനിർത്തൽ പദ്ധതിയെക്കുറിച്ച് അവർ അറിയില്ലെന്നും വ്യക്തമാക്കി. ഗാസയിലെ ഇടക്കാല ഭരണസംഘത്തെ നയിക്കാൻ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ എത്തുന്നത് ഹമാസ് അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി. ടോണി ബ്ലെയർ ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തതിനാൽ വിചാരണ നേരിടേണ്ട വ്യക്തിയാണെന്നും, പലസ്തീനിയൻ ജനതയ്ക്ക യാതൊരു ഗുണപ്രവൃത്തി നടത്തിയിട്ടില്ലെന്നും ആണ് ഹമാസ് വ്യക്തമാക്കുന്നത്. ഗാസയിലെ ആഭ്യന്തര ഭരണം പലസ്തീനിയൻ ജനത […]
Read more

അമേരിക്കയിൽ വീണ്ടും പള്ളി ആക്രമണം; മിഷിഗണിൽ 4 മരണം

മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ ഞായറാഴ്ച നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ പള്ളിക്കുള്ളിൽ നടന്ന ഭീകരാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. അക്രമി തന്റെ ട്രക്ക് പള്ളിയിലേക്ക് ഇടിച്ചുകയറ്റി, തുടർന്ന് റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു. വെറും പത്ത് മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തിനിടെ ഉണ്ടായ സ്ഫോടനശബ്ദവും വെടിവെപ്പും പ്രദേശത്ത് ഭീതിയുണ്ടാക്കി. ഗ്രാൻഡ് ബ്ലാങ്ക് ടൗൺഷിപ്പിലെ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ് പള്ളിയിലാണ് സംഭവം നടന്നത്. പ്രാർത്ഥനയ്ക്കിടെയാണ് വാഹനം ഇടിച്ചുകയറ്റി വെടിവച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വെടിയേറ്റവരിൽ ഒരാളുടെ […]
Read more

ഗാസ ആക്രമണം: യുഎന്‍ പൊതുസഭയില്‍ നെതന്യാഹുവിനെതിരെ തിരിഞ്ഞ് അംഗങ്ങള്‍

ന്യൂയോര്‍ക്ക്: ഗാസയിലെ യുദ്ധത്തില്‍ യുഎന്‍ പൊതുസഭയില്‍ ഒറ്റപ്പെട്ട് ഇസ്രായേല്‍. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുന്നതായി ലോകരാജ്യങ്ങള്‍ കുറ്റപ്പെടുത്തി. പശ്ചിമേഷ്യന്‍ ചര്‍ച്ചകളില്‍ പുരോഗതിയെന്നും വെടിനിര്‍ത്തല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്കിലെ പലസ്തീന്‍ അനുകൂല റാലിയില്‍ പങ്കെടുത്ത കൊളംബിയന്‍ പ്രസിഡന്റിന്റെ വിസ അമേരിക്ക റദ്ദാക്കി. ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കാനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നേരിടേണ്ടി വന്നത് ബഹിഷ്‌കരണവും കൂകി വിളിയുമായിരുന്നു. പ്രസംഗിച്ച ഭൂരിഭാഗം നേതാക്കളും ഗാസയിലെ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചു. പലസ്തീനികളെ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് കൊളംബിയന്‍ […]
Read more

തുർക്കിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡൽഹി: ജമ്മു കശ്മീർ വിഷയത്തിൽ തുർക്കി പ്രസിഡന്റ് റജബ് തായ്‌യിബ് എർദോഗൻ നടത്തിയ പരാമർശത്തെ ഇന്ത്യ ശക്തമായി വിമർശിച്ചു. തുർക്കിയുടെ നിലപാട് ആക്ഷേപാർഹമാണെന്നും, കശ്മീർ വിഷയത്തിൽ ഉഭയകക്ഷി പ്രശ്നമാണെന്നും, പുറത്തുനിന്നുള്ള മധ്യസ്ഥതയ്ക്ക് നിലവിൽ സ്ഥാനമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൽ അറിയിച്ചു. “കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്, അതിൽ മാറ്റമില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളിൽ മൂന്നാം കക്ഷി മധ്യസ്ഥത വഹിക്കേണ്ടതില്ല.”എന്ന് ജയ്‌സ്വാൽ വ്യക്തമാക്കി യുഎൻ പൊതുസഭയുടെ 80-ാമത് സെഷനിൽ എർദോഗൻ കശ്മീർ വിഷയത്തിൽ […]
Read more

നെതന്യാഹുവിന് ട്രംപിന്‍റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: പലസ്തീനിലെ വെസ്റ്റ് ബാങ്ക് ഏറ്റെടുക്കാനുള്ള ഇസ്രയേൽ നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭാ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസംഗിക്കുന്നതിന് മുന്നോടിയായി വൈറ്റ് ഹൗസിൽ റിപ്പോർട്ടർമാരോട് സംസാരിക്കവേയാണ് ട്രംപിന്റെ നിലപാട്. “ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിന് ഒരിക്കലും അനുമതി നൽകിയേക്കില്ല. അത് നടക്കില്ല എന്ന കാര്യത്തിൽ ആരും സംശയിക്കേണ്ടതില്ല,” എന്ന് ട്രംപ് വ്യക്തമാക്കി. പ്രധാന അറബ്, മുസ്ലീം രാഷ്ട്രങ്ങളിലെ നേതാക്കളുടെ മുന്നറിയിപ്പിനൊടുവിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഗാസയിലെ യുദ്ധം […]
Read more

‘മഹാനായ നേതാക്കൾ’: പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും പുകഴ്ത്തി ട്രംപ്

ന്യൂയോർക്ക്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും, സൈനിക മേധാവി ജെനറൽ അസിം മുനീറിനെയും സ്വാഗതം ചെയ്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. “മഹാനായ നേതാക്കളാണ് വരുന്നത്” എന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വച്ചായിരുന്നു ഉഭയകക്ഷി ചർച്ചകൾ. പ്രാദേശിക സമയം വൈകുന്നേരം 5 മണിയോടെ, വെസ്റ്റ് എക്സിക്യൂട്ടീവ് അവന്യൂ വഴി വൈറ്റ് ഹൗസിലെത്തിയ ഷെരീഫിനെയും മുനീറിനെയും അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചു. പിന്നീട് ട്രംപുമായുള്ള കൂടിക്കാഴ്ച അടച്ചിട്ട മുറിയിലായിരുന്നു. ലോക രാഷ്ട്രീയത്തിൽ ശ്രദ്ധനേടിയ […]
Read more

കരയാക്രമണം ശക്തം; ലക്ഷ്യം നേടുംവരെ യുദ്ധം തുടരുമെന്ന് നെതന്യാഹു

ഗസ്സ സിറ്റി: ഗസ്സ സിറ്റിയിൽ ഇസ്രായേൽ നടത്തിയ കരയാക്രമണങ്ങൾ രൂക്ഷമായതോടെ ആയിരങ്ങൾക്ക് മരണഭീതിയാണ്. നഗരമൊട്ടാകെ വ്യോമാക്രമണം തുടരുകയാണ്, ഇന്നലെ മാത്രം 57 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രത്യേകിച്ച് അൽ സവൈദിലെ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. ആശുപത്രികളെയും ലക്ഷ്യമിട്ട് ആക്രമണം നടക്കുകയാണെന്ന് റിപ്പോർട്ട്. ലോക രാജ്യങ്ങളുടെ എതിർപ്പ് തള്ളി ഗസ്സയിൽ ലക്ഷ്യം നേടുന്നത് വരെ യുദ്ധം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഗസ്സയിൽ യുദ്ധവിരാമം ഉടൻ […]
Read more

Recent News

Advertisement
WhiteswanTV Footer