Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Premium

വീണ്ടും ലൗ ജിഹാദ് കാര്‍ഡുമായി ബിജെപി; ലക്ഷ്യം വോട്ട് മാത്രമോ?

തിരഞ്ഞെടുപ്പ് ചൂട് ആളിക്കത്തുന്നതിനനുസരിച്ച് മുറുകുന്നത് രാഷ്ട്രീയ സംവാദങ്ങളും പ്രതിവാദങ്ങളും ആരോപണങ്ങളും അധിഷേപങ്ങളും കൂടിയാണ്. ഇപ്പോഴിതാ ആരോപണങ്ങള്‍ക്ക് മറ്റൊരു തലം നല്‍കുകയാണ് വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ആര്‍ ശ്രീലേഖ. പറഞ്ഞു പഴകിച്ച, എന്നാല്‍ എക്കാലവും കോളിളക്കത്തിന് പോന്ന മരുന്ന് പേറുന്ന ലൗ ജിഹാദ് ആരോപണമാണ് ശ്രീലേഖ തെരഞ്ഞെടുപ്പ് കളത്തിലേക്ക് എടുത്തിടുന്നത്. സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍ക്കാവ്. ഇവിടെ ലഭിക്കുന്ന ഒരു അധിക വോട്ട് പോലും അത്രത്തോളം നിര്‍ണായകമാകുമെന്നിരിക്കെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കിട്ടുന്ന ഒരവസരവും […]
Read more

അത് BJPയുടെ അബദ്ധമല്ല; ട്വന്റി 20ക്കു വാരിക്കോരി സീറ്റ് നല്‍കാന്‍ കാരണമുണ്ട്

ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പട്ടികയും സീറ്റ് വിഭജനവും കഴിഞ്ഞപ്പോള്‍ പലരും ഞെട്ടുകയും മറ്റു ചിലര്‍ നെറ്റി ചുളിക്കുകയും ചെയ്ത ഒരു കാര്യമാണ് ട്വന്റി 20യെന്ന താരതമ്യേന പുതുമുഖങ്ങളായ, മധ്യകേരളത്തിലെ കുറച്ച് പഞ്ചായത്തുകളില്‍ മാത്രം ചെറിയ സ്വാധീനമുള്ള ഒരു പാര്‍ട്ടിക്ക് എന്‍ഡിഎ പോലൊരു മുന്നണിയില്‍ കിട്ടിയ സ്വാധീനവും സീറ്റുകളുടെ എണ്ണവും. അതും ബിജെപിക്ക് ചെറിയ പ്രതീക്ഷയും അടിസ്ഥാനതലത്തില്‍ വേരുറപ്പുമുള്ള മണ്ഡലങ്ങളില്‍ പോലും സീറ്റുകള്‍. മധ്യകേരളത്തില്‍, പ്രത്യേകിച്ച് എറണാകുളം ജില്ലയില്‍ ബിജെപിക്ക് മുകളിലാണ് ട്വന്റി20ക്ക് സീറ്റുകള്‍ ലഭിച്ചത്. ഇത് ബിജെപി […]
Read more

ഇളകാത്ത ഇടതുകോട്ട, കൈപ്പത്തിയില്‍ വിഎസിന്റെ വിശ്വസ്തന്‍; മലമ്പുഴയില്‍ കഥയെന്താകും

പാലക്കാട് ജില്ലയില്‍ ശക്തമായ ഇടത് വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് മലമ്പുഴ. പതിറ്റാണ്ടുകളോളം മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് അതികായനുമായിരുന്ന വിഎസ് അച്യുതാനന്ദന്റെ ഉരുക്ക് കോട്ട. ആ വിഎസ് ഇല്ലാത്ത ഒരു തെരഞ്ഞെടുപ്പ് കാലം കടന്നു വരുമ്പോള്‍ ഇക്കുറിയും വിജയം തന്നെയാണ് സിപിഎം കണക്കുകൂട്ടുന്നത്. കഴിഞ്ഞു പോയ തെരഞ്ഞെടുപ്പുകളില്‍ എല്ലാം സിപിഎമ്മിന് കുത്തിയ ചരിത്രം മാത്രമുള്ള മണ്ഡലമാണ് മലമ്പുഴ. മാത്രമല്ല ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതിന് മേല്‍ക്കൈയുണ്ടായിരുന്നു. അതേസമയം, ഇത്തവണ ഒരു അപ്രതീക്ഷിത ട്വിസ്റ്റുണ്ട്. കോണ്‍ഗ്രസിന്റെ പാര്‍ട്ടി ചിഹ്നത്തില്‍ ഇക്കുറി […]
Read more

കഴക്കൂട്ടത്തെ ചരിത്രം;രാജഭരണം മുതൽ കടകംപള്ളി സുരേന്ദ്രൻവരെ

രാജഭരണകാലത്തിന്റെ സ്മരണകൾ ഇരമ്പുന്ന മണ്ണിൽ നിന്ന് ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികൾ നിർണ്ണയിക്കുന്ന സുപ്രധാന കേന്ദ്രമായി മാറിയ കഴക്കൂട്ടം മണ്ഡലം, ഇക്കുറി അക്ഷരാർത്ഥത്തിൽ ഒരു രാഷ്ട്രീയ അഗ്നിപരീക്ഷയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ചരിത്രരേഖകൾ പ്രകാരം തിരുവിതാംകൂർ രാജഭരണകാലത്ത് രാജ്യകാര്യങ്ങൾ ചർച്ച ചെയ്യാനും ഭരണാധികാരികൾക്ക് ആവശ്യമായ ശുപാർശകൾ നൽകാനും ചുമതലപ്പെട്ട ‘കഴകങ്ങളുടെ’ കൂട്ടമാണ് പിൽക്കാലത്ത് കഴക്കൂട്ടം എന്ന പേരിൽ അറിയപ്പെട്ടത്. അന്ന് ഭരണസിരാകേന്ദ്രങ്ങളിൽ ചെലുത്തിയിരുന്ന അതേ സ്വാധീനം ഇന്നും ഈ മണ്ഡലം നിലനിർത്തുന്നു എന്നതിന്റെ തെളിവാണ് ഇവിടുത്തെ ഓരോ തിരഞ്ഞെടുപ്പും […]
Read more

വട്ടിയൂർക്കാവിൽ പ്രശാന്തോ ശ്രീലേഖയോ ;അട്ടിമറിക്കായി മുരളീധരനും

കേരള രാഷ്ട്രീയത്തിന്റെ സിരകളിൽ ആവേശം പടർത്തുന്ന പോരാട്ടവീര്യത്തിന്റെ പര്യായമാണ് വട്ടിയൂർക്കാവ്. തലസ്ഥാന നഗരിയുടെ ഹൃദയമിടിപ്പും രാഷ്ട്രീയ പ്രബുദ്ധതയും ഒരുപോലെ സമ്മേളിക്കുന്ന ഈ വിഐപി മണ്ഡലം, ഓരോ തിരഞ്ഞെടുപ്പിലും പ്രവചനാതീതമായ ജനവിധികളിലൂടെ രാഷ്ട്രീയ നിരീക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. വോട്ടർമാരുടെ നിശബ്ദമായ നീക്കങ്ങളും മുന്നണികളുടെ പഴുതടച്ച തന്ത്രങ്ങളും നേർക്കുനേർ നിൽക്കുന്ന വട്ടിയൂർക്കാവിൽ ഇത്തവണ നടക്കുന്നത് കേവലമൊരു വോട്ടുപിടുത്തമല്ല, മറിച്ച് നിലനിൽപ്പിന്റെയും അഭിമാനത്തിന്റെയും പോരാട്ടമാണ്. തന്ത്രങ്ങളുടെ തമ്പുരാനായ കെ. മുരളീധരനും ജനകീയ മുഖമായ വി.കെ. പ്രശാന്തും ബിജെപിയുടെ കരുത്തുറ്റ വനിതാ സാന്നിധ്യം വി.വി. […]
Read more

പുതിയ ആദായ നികുതി, പാന്‍ കാര്‍ഡ് മാറ്റം… ഏപ്രില്‍ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം

സംഭവബഹുലമായ ഒരു സാമ്പത്തിക വര്‍ഷം പടിയിറങ്ങുകയാണ്. ട്രംപിന്റെ വ്യാപാര തീരുവയും ജിഎസ്ടി ഇളവും പശ്ചിമേഷ്യന്‍ യുദ്ധവും അടക്കം നിരവധി നിരവധി കോളിളക്കങ്ങള്‍ ഇന്ത്യയിലും ലോക സാമ്പത്തിക മേഖലയിലും സൃഷ്ടിച്ച വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ പുതിയൊരു സാമ്പത്തിക വര്‍ഷവും ആരംഭിക്കും. വലിയ മാറ്റങ്ങളുമായി തന്നെയാണ് ഇത്തവണയും പുതിയ സാമ്പത്തിക വര്‍ഷം വിരുന്നെത്തുന്നത്. 1961ലെ ആദായ നികുതി നിയമത്തിന് പകരമായി പുതിയ ആദായ നികുതി നിയമം പ്രാബല്യത്തില്‍ വരുന്നതാണ് ഇക്കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ടത്. ഇതടക്കം ഏപ്രില്‍ […]
Read more

സതീശന് പറവൂരിൽ ഇക്കുറി അടിതെറ്റുമോ?

പറവൂർ നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു പോരാട്ടത്തിനാണ് ഇത്തവണ കേരളം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്തവണ നേരിടുന്നത്. യുഡിഎഫിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പറവൂരിൽ സതീശനെ തളയ്ക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെ ഇടതുമുന്നണി വിന്യസിച്ചിരിക്കുന്നത് സിപിഐയുടെ ഏറ്റവും ജനകീയനായ നേതാക്കളിൽ ഒരാളായ ഇ.ടി. ടൈസൺ മാസ്റ്ററെയാണ്. ഈ സ്ഥാനാർത്ഥി നിർണ്ണയം തന്നെ പറവൂരിലെ രാഷ്ട്രീയ […]
Read more

തൊടുപുഴയിൽ അപ്പു ജോസഫ് വീഴുമോ വാഴുമോ ?

കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പടയോട്ടങ്ങൾക്കും പിളർപ്പുകൾക്കും സാക്ഷ്യം വഹിച്ച ഇടുക്കി ജില്ലയിലെ സുപ്രധാന മണ്ഡലമായ തൊടുപുഴ വീണ്ടും ഒരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് അമരുകയാണ്. പതിറ്റാണ്ടുകളായി പി.ജെ. ജോസഫ് എന്ന അതികായന്റെ പേരിൽ അറിയപ്പെടുന്ന ഈ മണ്ഡലം ഇത്തവണ സവിശേഷമായ ഒരു രാഷ്ട്രീയ സന്ധിയിലാണ് നിൽക്കുന്നത്. പി.ജെ. ജോസഫിന്റെ പിൻഗാമിയായി മകൻ അപു ജോൺ ജോസഫ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തുമ്പോൾ, പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യവും ജനസ്വാധീനവും നിലനിർത്തുകയെന്ന വലിയ വെല്ലുവിളിയാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിലുള്ള […]
Read more

‘കെ എം ഷാജി അത്ര നല്ലവനല്ലെങ്കിലുംവേങ്ങരയിൽ സതീശന് വേണ്ടി വോട്ട് ചെയ്യും “

വേങ്ങരയിലെ രാഷ്ട്രീയ ഗോദയിൽ ഇപ്പോൾ അരങ്ങേറുന്നത് അക്ഷരാർത്ഥത്തിൽ ഒരു നാടകമാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.എം. ഷാജി കളം നിറയുമ്പോൾ, അദ്ദേഹത്തിന് വോട്ട് ചോദിക്കാൻ ഇറങ്ങുന്ന സ്വന്തം മുന്നണിയിലെ കോൺഗ്രസുകാർ അനുഭവിക്കുന്ന ആത്മസംഘർഷം കണ്ടാൽ ചിരി വരാത്തവർ ചുരുക്കമായിരിക്കും. ഷാജിക്ക് വോട്ട് ചെയ്യണം, പക്ഷേ അത് ഷാജിക്കല്ല എന്ന വിചിത്രമായ വാദവുമായാണ് കോൺഗ്രസ് ഗ്രൂപ്പ് യോഗങ്ങൾ ഇപ്പോൾ സജീവമായിരിക്കുന്നത്. ഷാജി നല്ലവനല്ല, കോൺഗ്രസിനെ എന്നും അധിക്ഷേപിക്കുന്ന ആളാണ്, എന്നാലും കൈപ്പത്തിക്ക് പകരം ഏണിയിൽ കുത്തണം എന്ന നിലപാടിലാണ് പ്രാദേശിക […]
Read more

എത്രനാള്‍ പെട്രോള്‍ വില കൂടാതെ നിര്‍ത്തും? ഇത് ആശ്വാസമോ കണ്ണില്‍ പൊടിയിടലോ?

പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട് ഏകദേശം ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ മുതല്‍ നമ്മള്‍ ഇന്ത്യക്കാര്‍ ഭയത്തോടെ മാത്രം വീക്ഷിച്ചിരുന്ന ഒരു കാര്യമുണ്ട്, രാജ്യത്തെ ഇന്ധനവില കൂടുമോ? അല്ലെങ്കില്‍ പെട്രോളും ഡീസലും ഇല്ലാതെയാകുമോ? ഈ ഭയത്തിനിടെയാണ് അപ്രതീക്ഷിതമായി പാചകവാതക പ്രതിസന്ധി വരുന്നത്. അപ്പോഴും ഭയത്തിന്റെ കരിനിഴല്‍ പോലെ ഇന്ധന പ്രതിസന്ധി തലയ്ക്ക് മുകളില്‍ മൂടിക്കെട്ടി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം നയാര തങ്ങളുടെ ഇന്ധനത്തിന് അഞ്ച് രൂപയോളം കൂട്ടിയപ്പോള്‍ ആ ഭയം ഇരട്ടിച്ചു. പക്ഷേ ആശ്വാസമായി കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനമെത്തി, അധിക എക്‌സൈസ് ഡ്യൂട്ടി […]
Read more
Advertisement
WhiteswanTV Footer