Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Premium

ചെന്നൈയുടെ ‘ഉയിർപ്പിന്റെ ഉടയോൻ’ സമ്മർദ്ദത്തിന് വഴിമാറുന്നോ?

ഇന്ത്യൻ ക്രിക്കറ്റിലെ ‘അൺപ്രഡിക്റ്റബിൾ’ പ്രതിഭകളുടെ പട്ടികയെടുത്താൽ സഞ്ജു സാംസണോളം പോന്ന മറ്റൊരു താരം ഉണ്ടാവില്ല. തകർച്ചകളിൽ നിന്ന് അവിശ്വസനീയമാംവിധം ഉദിച്ചുയരുന്ന ശീലമുള്ളതുകൊണ്ടാണ് ആരാധകർ അദ്ദേഹത്തെ ‘ഉയിർപ്പിന്റെ ഉടയോൻ’ എന്ന് വിശേഷിപ്പിച്ചുപോരുന്നത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് എന്ന തിളക്കമാർന്ന കിരീടവും പേറി, വലിയ പ്രതീക്ഷകളുടെ പ്രളയം താണ്ടിയാണ് സഞ്ജു ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞക്കുപ്പായത്തിലേക്ക് എത്തിയത്. എന്നാൽ, സിഎസ്കെ ക്യാമ്പിൽ സഞ്ജുവിന്റെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. ആദ്യ മൂന്ന് മത്സരങ്ങളിൽ 6, […]
Read more

ഡർബി’യിലൂടെ സുപർണ വെള്ളിത്തിരയിൽ ഇടമുറപ്പിക്കുന്നു

മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ഒരു പെൺകുട്ടി ചുവടുവെക്കുമ്പോൾ, അത് കേവലം ഒരു കരിയർ സ്വപ്നത്തിന്റെ സാക്ഷാത്കാരം മാത്രമല്ല; മറിച്ച് ഒരു കുടുംബത്തിന്റെ മുഴുവൻ നിശബ്ദമായ പ്രാർത്ഥനകളുടെയും അടങ്ങാത്ത ആഗ്രഹങ്ങളുടെയും വിജയഗാഥ കൂടിയാണ്. ‘പ്രേമലു’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ അഞ്ജലി എന്ന വേഷത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ സുപർണ എസ്., ഇന്ന് ‘ഡർബി’ എന്ന തന്റെ മൂന്നാമത്തെ ചിത്രത്തിലൂടെ നായികാനിരയിലേക്ക് ഉയർന്നിരിക്കുകയാണ്. സജിൽ മമ്പാട് സംവിധാനം ചെയ്ത ഈ ക്യാംപസ് ആക്ഷൻ ഡ്രാമയിൽ മെഹറിൻ എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് […]
Read more

പേരാവൂരില്‍ ടീച്ചര്‍ തരംഗം, സണ്ണി ജോസഫ് സുരക്ഷിതനല്ല; തമ്മിലടിയില്‍ വിയര്‍ത്ത് കോണ്‍ഗ്രസ്

കേരളത്തില്‍ ഇത്തവണ ഗ്ലാമര്‍ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ പ്രധാനിയാണ് കണ്ണൂരിലെ പേരാവൂര്‍. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ പേരാവൂര്‍, കേരള രാഷ്ട്രീയത്തില്‍ എന്നും സവിശേഷമായ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമാണ്. 2011-ലെ മണ്ഡലം പുനര്‍നിര്‍ണയത്തിന് ശേഷമാണ് ഇന്നത്തെ രൂപത്തിലുള്ള പേരാവൂര്‍ മണ്ഡലം നിലവില്‍ വന്നത്. കാര്‍ഷിക സമൃദ്ധിയും കുടിയേറ്റ ജനതയുടെ സാന്നിധ്യവും മണ്ഡലത്തിന്റെ രാഷ്ട്രീയ നിലപാടുകളെ എന്നും സ്വാധീനിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ കോട്ടയായ കണ്ണൂര്‍ ജില്ലയിലാണെങ്കിലും, യു.ഡി.എഫിന് ശക്തമായ വേരോട്ടമുള്ള മണ്ഡലം എന്ന നിലയിലാണ് പേരാവൂര്‍ അറിയപ്പെടുന്നത്. ഇവിടുത്തെ തെരഞ്ഞെടുപ്പ് പോരിലും […]
Read more

100 സീറ്റെന്ന മാസ് ഡയലോഡ്, തലയ്ക്ക് മുകളില്‍ വനവാസം; ആത്മവിശ്വാസമോ അതോ ചൂതാട്ടമോ?

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാന ദിവസങ്ങളിലേക്ക് കടന്നപ്പോള്‍ മുതല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ദിവസവും ആവര്‍ത്തിച്ച് പറയുന്ന ഒരു കാര്യമുണ്ട്. ഇത്തവണ യുഡിഎഫ് നൂറ് സീറ്റുകള്‍ക്ക് മുകളില്‍ നേടുമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും. ഇത് സ്വന്തം പ്രവര്‍ത്തകരും അണികളും എതിരാളികളും ഒരുപോലെ ഏറ്റെടുത്ത് ആഘോഷിക്കുകയും ചെയ്യുകയാണ്. അപ്പോഴും ഇത്തരത്തിലൊരു അവകാശവാദം തുടര്‍ച്ചയായി ഉന്നയിക്കുന്നതിന് പിന്നില്‍ പ്രതിപക്ഷ നേതാവിന്റെ ആത്മവിശ്വാസമാണോ അതോ സ്വന്തം മനസിനേയും അണികളേയും കുറച്ച് ദിവസങ്ങളെങ്കിലും ആവേശത്തോടെ നിലനിര്‍ത്താനുള്ള നാടകമാണോ എന്നെല്ലാമാണ് […]
Read more

മലയാളത്തിന്റെ മേരിയിൽ നിന്ന് തെന്നിന്ത്യയുടെ പ്രിയനായികയിലേക്ക്: അനുപമ പരമേശ്വരന്റെ സിനിമായാത്ര

​മലയാളത്തിന്റെ വെള്ളിത്തിരയിൽ വിരിഞ്ഞ ചുരുണ്ട മുടിയഴകുള്ള ആ ചിരി ഇന്ന് തെന്നിന്ത്യൻ സിനിമാലോകം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ഇരിങ്ങാലക്കുടയുടെ മണ്ണിൽ നിന്ന് അഭിനയലോകത്തേക്ക് ചുവടുവെച്ച അനുപമ പരമേശ്വരൻ, ചുരുങ്ങിയ കാലം കൊണ്ട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തന്റേതായ ഒരിടം കണ്ടെത്തിക്കഴിഞ്ഞു.​​2015-ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം പ്രേമത്തിലൂടെയാണ് അനുപമ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ‘മേരി’ എന്ന കഥാപാത്രവും അനുപമയുടെ വശ്യമായ ചിരിയും ചുരുണ്ട മുടിയും പ്രേക്ഷകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. ഈ ഒരൊറ്റ ചിത്രത്തിലൂടെ താരം മലയാളികളുടെ […]
Read more

ടി എൻ. പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ്; ബിജെപിയുമായി കോടികളുടെ ഡീൽ

​തൃശൂർ:മണലൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി.എൻ. പ്രതാപനെതിരെ ആഞ്ഞടിച്ച് നാട്ടിക കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫിറോസ് രംഗത്ത്. ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനും പ്രതാപനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും, തൃശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് മറിക്കാൻ കോടികൾ കൈപ്പറ്റിയെന്നും ഫിറോസ് ആരോപിച്ചു. സിപിഎം ഓഫീസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സ്വന്തം പാർട്ടിക്കെതിരെ അദ്ദേഹം ഈ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയത്. മണലൂർ മണ്ഡലത്തിൽ ബിജെപി സഹായിച്ചാൽ പകരം ഗുരുവായൂരിൽ ബിജെപിക്ക് വോട്ട് മറിച്ചുനൽകാമെന്നതാണ് പ്രതാപന്റെ […]
Read more

തിരൂരങ്ങാടിയുടെ മനസ്സ് ഇത്തവണ എങ്ങോട്ട്? ചരിത്രം രചിക്കുമോ

മലപ്പുറം ജില്ലയിലെ രാഷ്ട്രീയ ഭൂപടത്തിൽ ഐക്യജനാധിപത്യ മുന്നണിയുടെയും പ്രത്യേകിച്ച് മുസ്ലീം ലീഗിന്റെയും അപ്രമാദിത്വം വിളിച്ചോതുന്ന മണ്ഡലങ്ങളിലൊന്നാണ് തിരൂരങ്ങാടി. ദശാബ്ദങ്ങളായി യുഡിഎഫിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ഈ മണ്ഡലം, മലപ്പുറത്തെ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും ഒരു പ്രധാന കേന്ദ്രം കൂടിയാണ്. ഏ.ആർ. നഗർ, തേഞ്ഞിപ്പലം, മൂന്നിയൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, വള്ളിക്കുന്ന്, പെരുവള്ളൂർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ പ്രദേശം മലപ്പുറത്തിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായി നോക്കിയാൽ, 1921-ലെ മലബാർ കലാപത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്ന തിരൂരങ്ങാടിക്ക് വലിയൊരു […]
Read more

പാറശാലയും ഒല്ലൂരും പ്രവചിക്കും കേരളം ആര് ഭരിക്കുമെന്ന്

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ എപ്പോഴും പ്രവചനാതീതമാണ്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഭരണം മാറിമറിയുന്ന ‘മാറി മാറി വരുന്ന’ പതിവ് 2021-ൽ തിരുത്തപ്പെട്ടെങ്കിലും, കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് കൃത്യമായി വായിച്ചെടുക്കുന്ന ചില മണ്ഡലങ്ങൾ ഇന്നും അദ്ഭുതമായി അവശേഷിക്കുന്നു. ഭരണവിരുദ്ധ തരംഗമായാലും ഭരണത്തുടർച്ചയായാലും, സംസ്ഥാനത്ത് ആര് അധികാരത്തിൽ വരണമെന്ന് കേരളം തീരുമാനിക്കുന്നതിന് മുൻപേ തങ്ങളുടെ ജനപ്രതിനിധികളെ ആ പക്ഷത്തേക്ക് ചേർത്തുനിർത്തുന്ന രണ്ട് മണ്ഡലങ്ങളാണ് തൃശൂരിലെ ഒല്ലൂരും തിരുവനന്തപുരത്തെ പാറശാലയും. കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലെ ചരിത്രം പരിശോധിച്ചാൽ, കേരളത്തിൽ ആര് ഭരിക്കണമെന്ന് […]
Read more

ജപ്പാൻകാരുടെ ആരോഗ്യരഹസ്യങ്ങൾ; പട്ടിണിയില്ലാതെ എങ്ങനെ വണ്ണം കുറയ്ക്കാം?

നമുക്ക് ചുറ്റുമുള്ളവരിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഇന്ന് ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന വെല്ലുവിളി അമിതവണ്ണവും അതോടൊപ്പമുള്ള ആരോഗ്യപ്രശ്നങ്ങളുമാണെന്ന് കാണാം. ഇഷ്ടമുള്ളതൊക്കെ കഴിച്ച്, എന്നാൽ വണ്ണം വെക്കാതെ എപ്പോഴും ചുറുചുറുക്കോടെ ഇരിക്കാൻ ആഗ്രഹമില്ലാത്തവർ ആരുമുണ്ടാകില്ല. പലപ്പോഴും തടി കുറയ്ക്കാനുള്ള ഡയറ്റ് എന്ന് കേൾക്കുമ്പോഴേ പട്ടിണി കിടക്കുന്നതും ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങൾ പാടെ ഉപേക്ഷിക്കുന്നതുമാണ് നമ്മുടെയൊക്കെ മനസ്സിൽ വരുന്നത്. എന്നാൽ ജപ്പാൻകാരുടെ ജീവിതശൈലി പരിശോധിച്ചാൽ, യാതൊരു കഷ്ടപ്പാടുമില്ലാതെ തന്നെ വണ്ണം കുറയ്ക്കാനും ദീർഘായുസ്സ് നിലനിർത്താനും സാധിക്കുമെന്ന് നമുക്ക് മനസ്സിലാകും. ലോകത്ത് […]
Read more

യുവതിയില്‍ നിന്ന് 10 ലക്ഷം തട്ടിയെടുത്ത് ചാമക്കാല; പണം തെരഞ്ഞെടുപ്പില്‍ ഒഴുക്കാന്‍?

നിയമസഭാ തെരഞ്ഞെടുപ്പ് മൂക്കിന്‍ തുമ്പിലെത്തി നില്‍ക്കെ മറ്റൊരു വമ്പന്‍ സാമ്പത്തിക തട്ടിപ്പിന്റെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കൊട്ടാരക്കരയില്‍ യുവതിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ജ്യോതികുമാര്‍ ചാമക്കാലക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി പരാതി ഫയലില്‍ സ്വീകരിച്ച് തുടര്‍നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കൊട്ടാരക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ 2024 രജിസ്റ്റര്‍ ചെയ്ത ഒരു എഗ്രിമെന്റ് പ്രകാരം ബാങ്ക് ട്രാന്‍സാക്ഷത്തിലൂടെ വാങ്ങിയ പത്ത് ലക്ഷം രൂപയാണ് ചാമക്കാല പരാതിക്കാരിക്ക് […]
Read more
Advertisement
WhiteswanTV Footer