അമേരിക്കന്‍ തെരഞ്ഞെടുപ്പ്: പ്രചരണം അവസാന ഘട്ടത്തില്‍, ഒപ്പത്തിനൊപ്പം മുന്നേറി കമല ഹാരിസും ട്രംപും
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപും ഒപ്പത്തിനൊപ്പം. വൈറ്റ് ഹൗസിലേക്കുള്ള യാത്രയ്ക്ക് ഇരുവരും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് വിവിധ അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്. നവംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പല സംസ്ഥാനങ്ങളിലും മുന്‍കൂര്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. ഇതിനോടകം മൂന്ന് കോടിയിലേറെപ്പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പ്രസിഡന്റ് ജോ ബൈഡന്‍ ഡെലാവെയറില്‍ മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്തി. കമല വിശ്വാസ്യതയുള്ള നേതാവാണെന്നും ട്രംപിനേക്കാള്‍ പരിചയസമ്പത്ത് […]
Read more

