നെഞ്ചുലഞ്ഞ് കേരളം;മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങി
പ്രിയപ്പെട്ടവരുടെ ദാരുണാന്ത്യത്തിൽ കണ്ണീർത്തുരുത്തായി കേരളം. കുവൈത്തിലെ മംഗഫിൽ തീപിടിത്തത്തിൽ മരിച്ച 24 മലയാളികൾ ഉൾപ്പടെയുള്ളവരുടെ മൃതദേഹങ്ങൾ രാവിലെ പത്തോടെയാണ് കൊച്ചിയിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ നടപടി ക്രമങ്ങൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി അന്തിമോപചാരം അർപ്പിച്ചു. തുടര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു. മൃതദേഹങ്ങൾ വിമാനത്താവളത്തിൽ പൊതുദർശനത്തിന് വച്ചു. 23 മലയാളികളുടെയും തമിഴ്നാട് സ്വദേശികളായ ഏഴ് പേരുടെയും മൃതദേഹങ്ങൾ കൊച്ചിയിൽ വെച്ച് കൈമാറി. ഒരു കർണാടക സ്വദേശിയുടെ മൃതദേഹവും കൈമാറി. മലയാളി ഡെന്നി […]
Read more

