Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

എന്‍ സി പിക്കെതിരെ സമരവുമായി സിപിഐഎം

ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എന്‍ സി പി ഭരിക്കുന്ന വനംവകുപ്പിനെതിരെ സി പി എം പ്രതിഷേധവുമായി രംഗത്ത്.കാട്ടാനയാക്രമണവും വന്യമൃഗശല്യവും ജീവിതം ദുരുത പൂര്‍ണമായിട്ടും വനംവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ചാണ് അങ്കമാലി മേഖലയിലെ വനം വകുപ്പ് ഓഫീസിനെതിരെ സമരവുമായി സി പി എം രംഗത്തെത്തിയത്.സംസ്ഥാനത്തെ മലയോരമേഖല കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കയാണ്.വന്യമൃഗങ്ങളുടെ നിരന്തരമായ അക്രമണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. സാധാരണക്കാരായ കര്‍ഷകരുടെ ഏക വരുമാനമാര്‍ഗമായ കൃഷിയിടങ്ങള്‍ നിരന്തരമായ നശിപ്പിക്കപ്പെടുകയും നിരവധി പേര്‍ […]
Read more

അപ്രതീക്ഷിതമായി മെസ്സിയുടെ പിന്‍കഴുത്തില്‍ ചുംബിച്ച് മാര്‍ട്ടിനെസ്;’ബ്രൊമാന്‍സ്’ ആണോയെന്ന് ആരാധകര്‍

ലയണല്‍ മെസ്സിയെ ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കാത്ത ഫുട്‌ബോള്‍ ആരാധകര്‍ കുറവായിരിക്കും. എന്നാല്‍ മെസ്സിയെ ചുംബിക്കാനുള്ള ഒരു അവസരം കിട്ടിയാലോ, അതും കഴുത്തില്‍. പക്ഷേ ആരാധകര്‍ക്ക് ഒരിക്കലും അത് സാധിക്കുകയില്ല. ആ ഭാഗ്യം ലഭിച്ചിരിക്കുന്നത് അര്‍ജന്റീന ടീമിലെ മെസ്സിയുടെ സഹതാരവും ഗോള്‍കീപ്പറുമായ എമിലിയാനോ മാര്‍ട്ടിനെസിനാണ്.കോപ്പ അമേരിക്ക ഫുട്‌ബോള്‍ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന കാനഡയ്‌ക്കെതിരായ മത്സരത്തിനുശേഷമാണ് മാര്‍ട്ടിനെസ് മെസ്സിയുടെ പിന്‍കഴുത്തില്‍ ചുംബിച്ചത്. മത്സരശേഷം മാധ്യമങ്ങളോട് മെസ്സി സംസാരിക്കുന്നതിനിടയില്‍ അതുവഴി കടന്നു പോകുകയായിരുന്നു മാര്‍ട്ടിനെസ്. മെസ്സിയുടെ പിന്നിലെത്തിയപ്പോള്‍ മാര്‍ട്ടിനെസ് പിന്‍കഴുത്തില്‍ ചുംബിച്ചു. […]
Read more

സംസ്ഥാനത്ത് ഇത്തവണ മഴകുറവ് 27 ശതമാനം

മൺസൂൺ എത്തി ഒന്നരമാസമാകുമ്പോഴും കേരളത്തിൽ പരക്കെ മഴ ലഭിക്കുന്നതിൽ കുറവ്. ജൂൺ മുതൽ ജൂലൈ പത്ത് വരെ 27 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനമൊട്ടാകെ 864.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 628.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കണ്ണൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് സാധാരണ അളവിൽ മഴ ലഭിച്ചത്. ഇതിൽ കണ്ണൂരിലും കാസർകോട്ടും ഒഴികെ മറ്റ് ജില്ലകളിലൊന്നും 1000 മില്ലിമീറ്ററിന് മുകളിൽ മഴ പെയ്തില്ല. കണ്ണൂരാണ് ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. […]
Read more

മദ്യബ്രാൻഡുകളുടെ സ്റ്റോക്ക് അറിയാം; പുതിയ സംവിധാനവുമായി ബെവ്‌കോ

മദ്യത്തിൻ്റെ ഗുണനിലവാരവും വിതരണത്തിൽ സുതാര്യതയും ഉറപ്പാക്കാൻ മദ്യക്കുപ്പികളിൽ ക്യൂആർ കോഡ് പതിക്കുന്നതിൻ്റെ പരീക്ഷണം 12ന് തുടങ്ങും. സർക്കാർ സ്ഥാപനമായ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൻ്റെ മദ്യക്കുപ്പികളിലാകും ആദ്യം പരീക്ഷണം നടത്തുക. ഒരു മാസം നിരീക്ഷിച്ച് പോരായ്‌മകളുണ്ടെങ്കിൽ പരിഹരിച്ചശേഷം മറ്റു മദ്യക്കമ്പനികൾക്കും ബാധകമാക്കും. നിലവിലെ ഹോളോഗ്രാം ലേബലിന് പകരമാണ് പുതിയ സംവിധാനം ബിവറേജസ് കോർപ്പറേഷൻ ഏർപ്പെടുത്തുന്നത്. കുപ്പികളിൽ കൂടാതെ കെയ്‌സുകളിലും ക്യൂആർ പതിക്കും. ക്യൂആർ കോഡ് സ്‌കാൻ ചെയ്താൽ മദ്യം എന്ന് ഉത്പാദിപ്പിച്ചു, ബാച്ച്, ഡിസ്റ്റിലറിയിൽ നിന്ന് […]
Read more

ചുമതലയേൽക്കാനെത്തിയ ഉദ്യോഗസ്ഥയെ തടഞ്ഞ് ‘പെരുവഴി’യിലിരുത്തി

ആലപ്പുഴ: ജില്ലാ സമഗ്ര ശിക്ഷാ കേരള യിൽ അക്കൗണ്ട്സ് ഓഫീസറായി ഡെപ്യൂട്ടേഷനിൽ ചുമതലയേൽക്കാൻ എത്തിയ ഉദ്യോഗസ്ഥയെ എൻ.ജി.ഒ. യൂണിയൻ, കെ.ജി.ഒ.എ. പ്രവർത്തകർ ചേർന്നു തടഞ്ഞു. ഇതേത്തുടർന്ന് ഉദ്യോഗസ്ഥയായ റെറ്റി പി. തോമസ് ഓഫീസ് ഗേറ്റിനു പുറത്ത് ആറു മണിക്കൂറോളം ഇരുന്നു. ചുമതലയേൽക്കാനാകാതെ മടങ്ങുകയുംചെയ്തു. ഡെപ്യൂട്ടേഷൻ നിയമനം പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നാരോപിച്ചാണ് പ്രവർത്തകർ തടഞ്ഞത്. സെക്രട്ടേറിയറ്റിൽ പൊതുഭരണവകുപ്പിൽ അണ്ടർ സെക്രട്ടറിയായ റെറ്റി തിരുവനന്തപുരം സ്വദേശിനിയാണ്. ഇവർ ഇടതനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ അംഗമാണ്.അക്കൗണ്ട്സ് ഓഫീസർ തസ്തിക പൊതുവിദ്യാഭ്യാസ […]
Read more

മഹീന്ദ്ര എസ്യുവി700 എഎക്സ്7 ശ്രേണിക്ക് പ്രത്യേക വില പ്രഖ്യാപിച്ചു

 കൊച്ചി:ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് എഎക്സ്7 ശ്രേണിക്ക് പ്രത്യേക എക്സ്-ഷോറൂം വില പ്രഖ്യാപിച്ചു. എക്സ്യുവി700ന്‍റെ മൂന്നാം വാര്‍ഷികത്തിന്‍റെയും മൂന്ന് വര്‍ഷത്തിനുള്ളില്‍ 2,00000 യൂണിറ്റ് എന്ന നേട്ടവും കൈവരിച്ചതിന്‍റെയും ഭാഗമായാണ് എഎക്സ്7യിലുടനീളം നാല് മാസത്തേക്ക് പ്രത്യേക വില പ്രഖ്യാപിച്ചത്.പ്രത്യേക വിലയെ തുടര്‍ന്ന് 19.49 ലക്ഷം എന്ന പ്രാരംഭ വിലയില്‍ ഉപഭോക്താക്കള്‍ക്ക് മഹീന്ദ്രയുടെ എഎക്സ്7 മോഡലുകള്‍ സ്വന്തമാക്കാനാവും. 2024 ജൂലൈ 10 മുതല്‍ 4 മാസത്തേക്കായിരിക്കും പ്രത്യേക വിലയില്‍ എഎക്സ്7 ലഭ്യമാകുക. പനോരമിക് സ്‌കൈറൂഫ്,ഇന്റലിജന്റ് കോക്ക്പിറ്റില്‍ ഡ്യുവല്‍26.03 സെ.മീ എച്ച്ഡി സൂപ്പര്‍സ്‌ക്രീന്‍,മെച്ചപ്പെട്ട സുരക്ഷയ്ക്കായി അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോളോടു കൂടിയ ലെവല്‍-2എഡിഎഎസ്,സോണിയുടെ12സ്പീക്കറുകളുള്ള ത്രീഡി ഓഡിയോ,വെല്‍ക്കം ടിട്രാക്‌റ്റോാടു കൂടിയ6വേ […]
Read more

മുത്തൂറ്റ് ഫിനാന്‍സ് ആംബുലന്‍സ് കൈമാറി

 കൊച്ചി:വടവുകോട് ഹെല്‍ത്ത് സെന്‍ററിന് മുത്തൂറ്റ് ഫിനാന്‍സ് ആംബുലന്‍സ് കൈമാറി.മുത്തൂറ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളി ആന്‍റ് സയന്‍സില്‍ നടത്തിയ ചടങ്ങില്‍ പി വി ശ്രീനിജന്‍ എംഎല്‍എ വടവുകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ കെ അശോകന് താക്കോല്‍ കൈമാറി.  ഡെവലപ്മെന്‍റ് സെലക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ജൂബി ജോര്‍ജ്ജ്,  വടവുകോട് ബ്ലോക്ക് പഞ്ചായത്ത്  ആരോഗ്യ വികസന കമ്മിറ്റി പ്രസിഡന്‍റ് ടി ആര്‍ വിശ്വപ്പന്‍, വടവു കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബേബി വര്‍ഗീസ്, വടവുകോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എല്‍സി പൗലോസ്, ഉഷ വേണുഗോപാല്‍, ശ്രീകല അജിത്ത്, വിഷ്ണു വിജയന്‍, മുത്തൂറ്റ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍മാരായ ജോബിന്‍ ജോസഫ്, കെ എസ് സിമി തുടങ്ങിയവര്‍ സന്നിഹിതരായി.  വടവുകോട്, പുതൃര്‍ക, തിരവാണിയൂര്‍  എന്നീ മൂന്നു പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് വടവുകോട് ഹെല്‍ത്ത് സെന്‍റര്‍ സേവനം ലഭ്യമാക്കുന്നത്. ശരാശരി 250 പേരാണ്  പ്രതിദിനം ഇവിടെയെത്തുന്നത്.
Read more

‘വിസിമാർ സ്വന്തം ചെലവിൽ കേസ് നടത്തണം; സർവകലാശാല ഫണ്ടിൽ നിന്നും ചെലവിട്ട പണം തിരിച്ചടക്കാൻ ഗവർണറുടെ ഉത്തരവ്

നിർണായക ഉത്തരവുമായി ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ.വിസി മാർ സ്വന്തം കേസ് സ്വന്തം ചെലവിൽ നടത്തണമെന്ന് ഗവർണർ.ഗവർണർക്കെതിരെ കേസ് നടത്താൻ വിസിമാർ സർവകലാശാല ഫണ്ടിൽ നിന്നും ചെലവിട്ട ഒരു കോടി പതിമൂന്നു ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഗവർണർ ഉത്തരവിട്ടു. സർവ്വകലാശാലകളുടെ ഫണ്ടിൽ നിന്നും പണം ചെലവിട്ടതിന് നീതീകരണമില്ല. ചെലവിട്ട തുക വിസി മാർ ഉടനടി തിരിച്ചടച്ച് റിപ്പോർട്ട്‌ ചെയ്യാനും ഗവർണറുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ഗവർണറുടെ സെക്രട്ടറി എല്ലാ വിസി മാർക്കും അടിയന്തിര നിർദേശം നൽകി. വി.സി. […]
Read more

സ്വപ്നതീരത്തേക്ക് കപ്പലടുക്കുന്നു, സാൻ ഫർണാണ്ടോ ഇന്ത്യൻ പുറംകടലിൽ

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരത്തേക്ക് ഒടുവിൽ കപ്പലടുക്കുന്നു.വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ വരവേറ്റു.തുറമുഖമന്ത്രി വി.എൻ വാസവൻ അടക്കമുള്ളവർ ചേർന്ന് സ്വീകരിച്ചു. നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക.ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്.
Read more

നീറ്റ്; പുനഃപരീക്ഷ നടത്തുന്നതിൽ സുപ്രീംകോടതി തീരുമാനം ഇന്ന്

നീറ്റ് പരീക്ഷ വിവാദത്തിൽ സുപ്രീംകോടതിയുടെ നിർണായക തീരുമാനം ഇന്ന്.പുനഃപരീക്ഷ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തീരുമാനം എടുക്കും.ഹർജിയിന്മേൽ കേന്ദ്രവും എന്‍ടിഎയും ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമെന്നാണ് ഇരു സത്യവാങ്മൂലങ്ങളിലും ചൂണ്ടിക്കാണിച്ചിട്ടുള്ളത്. നീറ്റ് പരീക്ഷാഫലത്തിൽ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രവും ടെലഗ്രാമിൽ പ്രചരിച്ച ചോദ്യപേപ്പർ ദൃശ്യങ്ങൾ വ്യാജമെന്ന് എൻടിഎയും സുപ്രീംകോടതിയെ അറിയിച്ചു. പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും പരീക്ഷ ഫലം റദ്ദാക്കേണ്ടത് ഇല്ലെന്നും എൻടിഎ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാട്ന, ഗ്രോധ എന്നിവിടങ്ങളിൽ ഒതുങ്ങുന്ന ക്രമക്കേടുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer