Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

തകര്‍ത്താടി അഭിഷേകും തിലകും; പാകിസ്ഥാന് മുന്നില്‍ ഇന്ത്യയുടെ റണ്‍മല

ടോക്കിയോ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. ഇതോടെ പാകിസ്ഥാന് 212 റൺസാണ് ഇന്ത്യ വിജയലക്ഷ്യമായി നൽകിയത്. ഇന്ത്യൻ ഇന്നിങ്സിൽ അഭിഷേക് ശർമയും തിലക് വർമ്മയുമാണ് തിളങ്ങിയത്. 28 പന്തിൽ 61 റൺസെടുത്ത അഭിഷേക് ഏഴ് സിക്‌സും മൂന്ന് ഫോറും നേടി. 22 പന്തിൽ പുറത്താകാതെ 51 റൺസെടുത്ത തിലക് വർമ്മ നാല് […]
Read more

വ്യാജ തിരിച്ചറിയൽ രേഖയുമായി നബാനിൽ പ്രവേശനം; പി.എം.ഒ ഉദ്യോഗസ്ഥയെന്ന് അവകാശപ്പെട്ട യുവതി അറസ്റ്റിൽ

കൊൽക്കത്ത: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥയാണെന്ന് അവകാശപ്പെട്ട് പശ്ചിമ ബംഗാൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ യുവതി അറസ്റ്റിൽ. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സംസ്ഥാന സെക്രട്ടേറിയറ്റായ നബാനിൽ പ്രവേശിച്ച യുവതിയെ ഡൽഹിയിൽ നിന്നാണ് ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുത്തത്. അകങ്ഷ വിദ്യാർത്ഥിയെന്ന യുവതിയാണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. തെറ്റായ വിവരങ്ങൾ നൽകി പശ്ചിമ ബംഗാൾ പൊതുമരാമത്ത് മന്ത്രി അജയ് പൊദ്ദാറുമായി യുവതി കൂടിക്കാഴ്ചയ്ക്ക് അനുമതി നേടിയിരുന്നു. കനത്ത സുരക്ഷയുള്ള നബാനിലെ മന്ത്രിയുടെ ഓഫീസിൽ സുരക്ഷാ പരിശോധനകൾ മറികടന്ന് […]
Read more

KSRTC ബസുകൾ വാനുകളാക്കും; ആലുവയിൽ മാത്രം ആറ് ബസുകൾ പൊളിക്കും

മലപ്പുറം: കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്ന ബസുകൾ പിൻവലിച്ച് വാനുകളാക്കി മാറ്റാനുള്ള തീരുമാനത്തിന്റെ ഭാഗമായി ആലുവയിൽ മാത്രം ആറ് ബസുകൾ പൊളിച്ചുമാറ്റും. ഇക്കഴിഞ്ഞ 23ന് കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിലെ മെക്കാനിക്കൽ എൻജിനിയറുടെ നേതൃത്വത്തിൽ ചേർന്ന ഗൂഗിൾ മീറ്റിലാണ് വിവിധ ഡിപ്പോകളിൽ വാനുകളാക്കി മാറ്റാൻ കഴിയുന്ന ബസുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയത്. ഇതനുസരിച്ച് ആലുവയിൽ ആറ് ബസുകളാണ് കണ്ടെത്തിയതെന്ന് മെക്കാനിക്കൽ എൻജിനിയർക്ക് നൽകിയ കത്തിൽ വർക്സ് മാനേജർ വ്യക്തമാക്കി. ഈ ബസുകൾ വാനുകളാക്കി മാറ്റുന്നതിനായി ആലുവ റീജണൽ […]
Read more

പിഎം ശ്രീ പദ്ധതിയിൽ തൽക്കാലം തുടർനടപടിയില്ല; വിദ്യാഭ്യാസ വകുപ്പ് നടപടികൾ മരവിപ്പിച്ചു

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി തൽക്കാലം മുന്നോട്ടുപോകേണ്ടതില്ലെന്ന നിലപാടിൽ വിദ്യാഭ്യാസ വകുപ്പ്. പദ്ധതിക്കെതിരെ മുസ്‌ലിം ലീഗിൽ എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് തുടർനടപടികൾ തൽക്കാലം നിർത്തിവെക്കാൻ വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയത്. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായും ആശയവിനിമയം നടത്തിയെന്നാണ് സൂചന. നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ സ്വീകരിച്ച് പുതിയ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. നിലപാട് സ്വീകരിക്കേണ്ടത് അനിവാര്യമായ സാഹചര്യം ഉണ്ടായാൽ മാത്രം തുടർനടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മന്ത്രിസഭാ ഉപസമിതി ചേരുന്നതടക്കമുള്ള നടപടികളും […]
Read more

കിണർ നിർമ്മാണത്തിനിടെ മതിൽ തകർന്നു; രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി

മലപ്പുറം: കിണർ നിർമ്മാണത്തിനിടെ മുകൾഭാഗത്തെ മതിൽ തകർന്നുവീണ് കിണറ്റിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ ഫഷ്റഫിന്റെ വീട്ടുവളപ്പിൽ കിണർ നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടം. കിണറിന്റെ മുകൾഭാഗത്തുണ്ടായിരുന്ന ഒറ്റവരി മതിൽ അപ്രതീക്ഷിതമായി തകർന്നുവീഴുകയായിരുന്നു. കിണർ കുഴിച്ചെടുത്ത മണ്ണ് മതിലിനോട് ചേർന്ന് കൂട്ടിയിട്ടിരയർ ആൻഡ് റെസ്‌ക്യൂ സംഘം സാഹസികമായി രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശികളായ കുമരേശൻ (33), സതീഷ് (30) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുവരെയും പിന്നീട് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. കുറുവ പൊരുന്നുംപറമ്പിൽ അഷ്റഫിന്റെ വീട്ടുവളപ്പിൽ കിണർ നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടം. കിണറിന്റെ […]
Read more

വിഴിഞ്ഞത്ത് വയോധികയുടെ വീട് കുത്തിത്തുറന്ന് മോഷണം; 4 പവൻ സ്വർണവും 25,000 രൂപയും കവർന്നു

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട് കുത്തിത്തുറന്ന് നാലുപവൻ സ്വർണവും 25,000 രൂപയും കവർന്നു. മുക്കോല സ്വദേശി ഗിരിജയുടെ (63) വീട്ടിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്. ഒറ്റയ്ക്ക് താമസിക്കുന്നതിനാൽ ഗിരിജ പതിവായി സമീപത്തെ കുടുംബവീട്ടിലാണ് രാത്രിയിൽ ഉറങ്ങാറുള്ളത്. രാവിലെ വീട്ടിലെത്തിയപ്പോഴാണ് പിന്നിലെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനുള്ളിലെ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലും കണ്ടെത്തി. വാതിൽ പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന നാലുപവൻ സ്വർണാഭരണങ്ങളും 25,000 രൂപയും കവർന്നാണ് […]
Read more

തിരുപ്പതിയിൽ മരുന്ന് നിർമ്മാണശാലയിൽ ബോയിലർ പൊട്ടിത്തെറിച്ചു; അഞ്ച് പേർ മരിച്ചു

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ മരുന്ന് നിർമ്മാണശാലയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു. പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീ സിറ്റി സ്പെഷ്യൽ ഇക്കണോമിക് സോണിലെ ടിഐഎൽ ഹെൽത്ത്‌കെയർ കമ്പനിയുടെ പ്ലാന്റിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. രാവിലത്തെ ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സ്ഫോടനത്തിന്റെ ശക്തിയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. പ്രദേശമാകെ പുക നിറഞ്ഞു. വിവരമറിഞ്ഞ ഉടൻ ശ്രീ സിറ്റി പൊലീസ്, അഗ്നിശമന സേന, ആംബുലൻസ് […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; സെഷൻസ് കോടതിയിലേക്ക് മാറ്റി

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി. വിചാരണ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് കേസ് മാറ്റിയത്. ബലാത്സംഗ കേസുകളുടെ വിചാരണ ജില്ലാ സെഷൻസ് കോടതിയിലാണ് നടക്കുന്നത്. നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം തിരുവല്ല കോടതി അംഗീകരിച്ചിരുന്നു. കഴിഞ്ഞ മാസം 30ന് രാഹുൽ മാങ്കൂട്ടത്തിൽ തിരുവല്ല കോടതിയിൽ ഹാജരായിരുന്നു. മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ പൂർത്തിയായതോടെയാണ് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. വിചാരണ ഏത് കോടതിയിൽ നടത്തണമെന്ന് […]
Read more

കുറ്റപത്രം സമർപ്പിച്ച് ഏഴ് വർഷം; വരാപ്പുഴ കസ്റ്റഡി മരണത്തിൽ വിചാരണ നീളുന്നു

കൊച്ചി: ഒന്നാം പിണറായി സർക്കാർ കാലത്ത് ആഭ്യന്തര വകുപ്പിനെ പിടിച്ചുകുലുക്കിയ വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണ കേസിൽ വിചാരണ അനന്തമായി നീളുന്നു. ഒൻപത് പൊലീസുകാർ പ്രതികളായ കേസിൽ കുറ്റപത്രം സമർപ്പിച്ച് ഏഴ് വർഷം പിന്നിട്ടിട്ടും വിചാരണ ആരംഭിച്ചിട്ടില്ല. പൊലീസുകാർക്കെതിരായ പ്രോസിക്യൂഷൻ അനുമതി വൈകിയതും പ്രോസിക്യൂട്ടറെ മാറ്റിയതുമടക്കം വിവിധ നടപടിക്രമങ്ങളാണ് കേസ് നീളാൻ കാരണമായത്. അന്ന് പ്രതിപക്ഷത്തിരുന്ന് സമരം ചെയ്ത യുഡിഎഫ് അധികാരത്തിലെത്തിയിട്ടും കേസിൽ നടപടികൾ വേഗത്തിലായില്ലെന്ന് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ അമ്മ ശ്യാമള ആരോപിച്ചു. 2018 ഏപ്രിൽ ആറിന് […]
Read more

ആഗോള ഭക്ഷ്യവില ഉയർന്ന നിലയിൽ; പഞ്ചസാരയ്ക്കും ധാന്യങ്ങൾക്കും വില കുതിച്ചു

ന്യൂഡൽഹി: ആഗോള ഭക്ഷ്യവില നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. കാലാവസ്ഥാ പ്രതിസന്ധിയും വിവിധ മേഖലകളിലെ വിതരണ-ഗതാഗത തടസ്സങ്ങളും ഭക്ഷ്യവിപണിയിൽ സമ്മർദം ശക്തമാക്കിയതായി ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന (FAO) അറിയിച്ചു. FAOയുടെ ഭക്ഷ്യവില സൂചിക സെപ്റ്റംബറിൽ ശരാശരി 136.0 പോയിന്റായി ഉയർന്നു. ഓഗസ്റ്റിലെ പുതുക്കിയ 134.0 പോയിന്റിൽ നിന്നാണ് വർധന. 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഹോർമൂസ് കടലിടുക്കിലെയും കരിങ്കടലിലെയും ഗതാഗത തടസ്സങ്ങൾക്കൊപ്പം പ്രതികൂല കാലാവസ്ഥയും ഭക്ഷ്യവില ഉയരാൻ കാരണമായി. നിലവിലെ സമ്മർദങ്ങൾ തുടർന്നാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix