ഗ്യാനേഷ് കുമാർ രാജിവച്ചില്ലെങ്കിൽ ഒക്ടോബർ 10ന് വീണ്ടും സിജെപി പ്രതിഷേധം ശക്തമാക്കും
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവച്ചില്ലെങ്കിൽ ഒക്ടോബർ 10ന് ഡൽഹിയിലെ ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദിപ്കെ. ‘ചലോ ഡൽഹി’ എന്ന പേരിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം സമാധാനപരമായിരിക്കുമെന്നും ദിപ്കെ വ്യക്തമാക്കി. മുംബൈയിലെ ശിവാജി പാർക്കിൽ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് ദിപ്കെ പുതിയ സമര പ്രഖ്യാപനം നടത്തിയത്. ഗ്യാനേഷ് കുമാർ രാജിവച്ചില്ലെങ്കിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ ഡൽഹിയിലെത്തുമെന്നും ‘ജന്തർ മന്തർ […]
Read more