Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

തിരൂരങ്ങാടിയിലെ ജനന സർട്ടിഫിക്കറ്റ് ക്രമക്കേട്; പ്രത്യേക സംഘം അന്വേഷണം നടത്തും

മലപ്പുറം: തിരൂരങ്ങാടി നഗരസഭയിലെ ജനന സർട്ടിഫിക്കറ്റ് രേഖകളിൽ കണ്ടെത്തിയ ക്രമക്കേടിനെക്കുറിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തും. നൂറിലേറെ ജനന സർട്ടിഫിക്കറ്റുകളിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ പരിശോധന നടത്തുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നുള്ള പ്രത്യേക സംഘം നഗരസഭയിലെ ജനന-മരണ രജിസ്‌ട്രേഷൻ രേഖകളും സർട്ടിഫിക്കറ്റിനായി ലഭിച്ച അപേക്ഷകളും സോഫ്റ്റ്‌വെയറിലെ വിവരങ്ങളും പരിശോധിക്കും. സർട്ടിഫിക്കറ്റുകളിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ ഔദ്യോഗിക രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നും പരിശോധിക്കും. കരുമ്പിൽ സ്വദേശിയുടെ പരാതിയോടെയാണ് സംഭവത്തിൽ […]
Read more

ഡ്രൈ ഡേയിൽ അനധികൃത മദ്യവിൽപന; 53 കുപ്പി മദ്യവുമായി ഒരാൾ അറസ്റ്റിൽ

കൊച്ചി: ഡ്രൈ ഡേ ദിവസങ്ങളിൽ അനധികൃതമായി മദ്യവിൽപന നടത്തിയെന്ന കേസിൽ മട്ടാഞ്ചേരിയിൽ ഒരാൾ അറസ്റ്റിൽ. നോർത്ത് ചെർലായി സ്വദേശി രാജേന്ദ്ര കമ്മത്ത് (46) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 53 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. ഒക്ടോബർ ഒന്നിന് ചെർലായിലെ വീട്ടിൽ മട്ടാഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. തോപ്പുംപടി, മട്ടാഞ്ചേരി, പനയപ്പിള്ളി എന്നിവിടങ്ങളിലെ ബെവ്കോ ഔട്ട്‌ലെറ്റുകളിൽ നിന്ന് വൻതോതിൽ മദ്യം വാങ്ങി സൂക്ഷിച്ച ശേഷം ഡ്രൈ ഡേ ദിവസങ്ങളിൽ ഉയർന്ന […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ പ്രതിഷേധം ഇന്ന് മുംബൈയിൽ

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ച പ്രതിഷേധം മുംബൈയിൽ ഇന്ന് നടക്കും. ശിവാജി പാർക്കിൽ പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും സമരവുമായി മുന്നോട്ട് പോകുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചു. ഒക്ടോബർ രണ്ടിന് വൈകിട്ട് നാലിന് ശിവാജി പാർക്കിലെ ഗേറ്റ് നമ്പർ ആറിന് സമീപമാണ് പ്രതിഷേധം നടത്താൻ സിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കൽ […]
Read more

പാർട്ടിയിലെ പ്രശ്നങ്ങൾ പാർട്ടി വേദിയിൽ പറയണം; പുറത്ത് പറയുന്നതിനോട് യോജിപ്പില്ല: കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പാർട്ടി വേദികളിൽ തന്നെ ചർച്ച ചെയ്യണമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയിലെ കാര്യങ്ങൾ പുറത്തുപറയുന്നതിനോട് യോജിപ്പില്ലെന്നും അഭിപ്രായവ്യത്യാസങ്ങൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും അഭിപ്രായവ്യത്യാസമുള്ളവരെ ഇല്ലാതാക്കുന്ന രീതിയല്ല പാർട്ടിയുടേതെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം ചർച്ച ചെയ്യുന്നതാണ് തന്റെ നിലപാട്. അതിന് അവസരമില്ലെങ്കിൽ വിഷയങ്ങൾ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. അടൂർ പ്രകാശ് ഉന്നയിച്ച […]
Read more

ചിക്കൻ ഇളനീർ കോലാപുരി ഉണ്ടാക്കാം എളുപ്പത്തിൽ

ചപ്പാത്തിയ്ക്കൊപ്പം പല കറികളും പരീക്ഷിച്ചു മടുത്തില്ലേ. എന്നാൽ ഇനി ഇതാ ഒരു വെറൈറ്റി ചിക്കൻ കറി. ചിക്കൻ ഇളനീർ കോലാപുരി. ഇനി ഇത് എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ചേരുവകൾ ചിക്കൻ – 1 കിലോ ഇളനീരിന്റെ കാമ്പ് – 1 കപ്പ് തക്കാളി – 1 വലുത് തേങ്ങ – കാൽ കപ്പ് വലിയ ഉള്ളി – 1 വലുത് വെളുത്തുള്ളി – 1 കുടം മഞ്ഞൾ പൊടി – അര ടീസ്പൂൺ വാളൻ പുളി പിഴിഞ്ഞത് […]
Read more

ചാവക്കാട് KSRTC ഓഫീസിൽ ജീവനക്കാരന് മർദനം

തൃശൂർ: തൃശൂർ ചാവക്കാട് മണത്തല കെഎസ്ഇബി ഓഫീസിൽ ജീവനക്കാരന് മർദനം. റിസപ്ഷനിൽ ജോലി ചെയ്തിരുന്ന പുന്ന സ്വദേശി ഉമൈറിനാണ് മർദനമേറ്റത്. ചാവക്കാട് മേഖലയിൽ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി മണത്തല കെഎസ്ഇബി ഓഫീസിലെത്തിയ സംഘമാണ് ജീവനക്കാരനെ മർദിച്ചതെന്നാണ് വിവരം. രാത്രി 11.39ഓടെയായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കെഎസ്ഇബി ചാവക്കാട് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു. വൈദ്യുതി തടസ്സവുമായി ബന്ധപ്പെട്ട പരാതികൾ കെഎസ്ഇബിയുടെ 24 മണിക്കൂർ കസ്റ്റമർ കെയർ സംവിധാനമായ […]
Read more

സ്ത്രീകൾക്ക് ഇനി എക്സ്പ്രസ്, ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ‘വെട്രി പയനം’ പദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാപദ്ധതി വിപുലീകരിച്ചു. ‘വെട്രി പയനം’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ വിപുലീകരിച്ച സംവിധാനം മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. ചെന്നൈ കോയമ്പേട് ബസ് ടെർമിനലിൽ നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം. പദ്ധതിയുടെ വിപുലീകരണത്തോടെ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള എക്‌സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്‌സ് ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ജില്ലകൾക്കിടയിലെ ഓർഡിനറി ബസുകളും 40 കിലോമീറ്ററിലധികം ദൂരമുള്ള മലമേഖലാ റൂട്ടുകളിലെ ഓർഡിനറി ബസുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയിയുടെ നേതൃത്വത്തിലുള്ള […]
Read more

ഇന്ത്യൻ അതിർത്തിയിൽ രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു

പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പേരെ ബിഎസ്എഫ് വെടിവെച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. അതിർത്തിയിൽ സംശയാസ്പദമായ രീതിയിൽ രണ്ട് പേർ നീങ്ങുന്നത് ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരോട് നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും മുന്നറിയിപ്പ് അവഗണിച്ച് ഇന്ത്യൻ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് ബിഎസ്എഫ് വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഇരുവരും കൊല്ലപ്പെട്ടു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പഞ്ചാബ് പൊലീസിന് കൈമാറി. ഇവർ ആരാണെന്നും എന്തിനാണ് അതിർത്തി […]
Read more

വീട്ടിലെ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് അപകടം; സംഭവം തിരുവല്ലയിൽ

പത്തനംതിട്ട: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. തിരുവല്ല നിരണത്ത് ഉച്ചയോടെയായിരുന്നു സംഭവം. ജോസ് എന്നയാളുടെ വീട്ടിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. സംഭവസമയം ജോസിന്റെ മകൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അടുക്കളയോട് ചേർന്നുള്ള മുറിയിലായിരുന്നു ഫ്രിഡ്ജ് സ്ഥാപിച്ചിരുന്നത്. പൊട്ടിത്തെറിയിൽ മുറിയുടെ ഭിത്തിക്ക് ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചു. മേൽക്കൂരയും മുറിയിലുണ്ടായിരുന്ന മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു. രണ്ട് മുറികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടുക്കളയിൽ ഗ്യാസ് സിലിണ്ടർ സൂക്ഷിച്ചിരുന്ന ഭാഗത്തേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. സംഭവത്തിൽ വീട്ടിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല. ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് […]
Read more

പിണറായി വിജയൻ്റെ നിർദ്ദേശ പ്രകാരമാണ് തനിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നത് ഒ ജെ ജനീഷ്

കൊല്ലം: തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശമുണ്ടെന്ന ആരോപണം തള്ളി മന്ത്രി ഒ.ജെ. ജനീഷ്. പ്രതിഷേധങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മന്ത്രി ആരോപിച്ചു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. “നേതാവിന് എന്താണ് ഒളിക്കാനുള്ളത്, മാസപ്പടിയാണോ, ഇഡിയാണോ?” എന്ന ചോദ്യവും മന്ത്രി ഉന്നയിച്ചു. പ്രതിഷേധക്കാർക്കെതിരെ താനും നേരിട്ട് രംഗത്തിറങ്ങിയാൽ സ്ഥിതിഗതികൾ കൂടുതൽ മോശമാകുമെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് പോലും നശിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ ശരിയല്ലെന്നും മന്ത്രി വിമർശിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix