Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർക്കെതിരെ കൈക്കൂലി ആരോപണം; 10 ലക്ഷം ആവശ്യപ്പെട്ടെന്ന് പരാതി

തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിരോധത്തിലാക്കി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർക്കെതിരെ കൈക്കൂലി ആരോപണം. തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിൻ എസ്.എൽ പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. പണം നൽകാത്തപക്ഷം ഡിവൈഎഫ്ഐ പ്രവർത്തകരെക്കൊണ്ട് ഭൂമിയിൽ കൊടി കുത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ ആരോപിച്ചു. അജിനുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖകളും പരാതിക്കാരൻ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, കൈക്കൂലി ആരോപണം തന്നെ കുടുക്കാനുള്ള നീക്കമാണെന്നാണ് അജിൻ എസ്.എല്ലിന്റെ വിശദീകരണം.
Read more

പരിക്കേറ്റ ക്യാപ്റ്റൻ സ്മിത്ത് മാച്ചാറുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പരിക്കേറ്റ് അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്‌ലൈദുബായ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോളിലൂടെ സംസാരിച്ചു. ക്യാപ്റ്റന്റെ ധൈര്യത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സ്വന്തം ജീവൻ പോലും കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച സ്മിത്ത് മച്ചാറിനെ മോദി പ്രശംസിച്ചു. രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തിന്റെ വേഗത്തിലുള്ള രോഗശാന്തിക്കായി പ്രാർഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രിയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സ്മിത്ത് മച്ചാർ പറഞ്ഞു. സംസാരിക്കുന്നതിനിടെ അദ്ദേഹം വികാരാധീനനായി. […]
Read more

യുഡിഎഫിന് വോട്ട് ചെയ്തവർ നിരാശയിൽ; ‘മൂന്ന് മാസം കൊണ്ട് തമ്മിലടി തുടങ്ങി’: പി. ജയരാജൻ

കോട്ടയം: യുഡിഎഫിന് വോട്ട് ചെയ്തവർ ഇപ്പോൾ വലിയ നിരാശയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ. യുഡിഎഫിൽ ഐക്യമില്ലെന്നും സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസം പിന്നിടുമ്പോഴേക്കും തമ്മിലടി തുടങ്ങിയെന്നും അദ്ദേഹം വിമർശിച്ചു. നാലാം മാസം ആയപ്പോഴേക്കും ഭിന്നതകൾ തെരുവിലെത്തിയെന്നും ജയരാജൻ പറഞ്ഞു. യുഡിഎഫ് കൺവീനർ തന്നെ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി പ്രതികരിക്കുന്ന സാഹചര്യമാണുള്ളത്. മുന്നണിക്ക് വോട്ട് ചെയ്ത ജനങ്ങളിൽ വലിയ അമർഷമുണ്ടെന്നും തങ്ങൾക്ക് പറ്റിയ തെറ്റ് തിരുത്തണമെന്ന് ജനങ്ങൾ ചിന്തിക്കുന്നതിന്റെ തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലമെന്നും പി. […]
Read more

ഹരിയാനയിൽ 13കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ചണ്ഡിഗഡ്: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 13കാരിയെ ആൺസുഹൃത്തിന്റെ മുന്നിൽ കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ ഗ്രേറ്റർ ഫരീദാബാദിലായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് 16കാരനായ ആൺസുഹൃത്തും പെൺകുട്ടിയും ഉപയോഗശൂന്യമായ ഒരു കെട്ടിടത്തിനുള്ളിൽ പോകുന്നത് പ്രതികൾ കാണുകയും ഇവിടെയത്തി ഭീഷണിപ്പെടുത്തിയതിനുശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 24നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആറുപേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടികൾ മാതാപിതാക്കളിൽ നിന്ന് മറച്ചുവച്ചിരുന്നു. പെൺകുട്ടി കടുത്ത മാനസികാസ്വസ്ഥത പ്രകടിപ്പിച്ചതോടെ മാതാവ് വിവരം തിരക്കിയപ്പോഴായിരുന്നു പീഡനം പുറത്തുവന്നത്. തുടർന്ന് ഇവർ പൊലീസിൽ […]
Read more

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര; ഇന്ത്യൻ ടീമിൽ മാറ്റം, വാഷിംഗ്ടൺ സുന്ദറിന് വിശ്രമം

ലഖ്നൗ: വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മാറ്റം. സ്പിൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് പകരം പഞ്ചാബിന്റെ ബാറ്റിംഗ് ഓൾറൗണ്ടർ നമൻ ധിറിനെ ടീമിൽ ഉൾപ്പെടുത്തി. വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനം മുന്നിൽ കണ്ടാണ് വാഷിംഗ്ടൺ സുന്ദറിന് വിശ്രമം അനുവദിക്കാൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്. ഒക്ടോബർ 22 മുതൽ ഡിസംബർ 1 വരെയാണ് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം. അഞ്ച് ടി20 മത്സരങ്ങൾ, അഞ്ച് ഏകദിനങ്ങൾ, […]
Read more

കൊല്ലം അഞ്ചാലുംമൂട്ടിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം; ഓഫീസ് അടിച്ചുതകർത്തു

കൊല്ലം: കൊല്ലം അഞ്ചാലുംമൂട്ടിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസ് അടിച്ചുതകർത്ത നിലയിലാണ്. ആക്രമണത്തിന് പിന്നിൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൊലീസിൽ പരാതി നൽകി. ഇന്നലെ രാത്രിയോടെയാണ് ആക്രമണമുണ്ടായത്. അതിനിടെ, കണ്ണൂർ കൂത്തുപറമ്പിൽ കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് പേർ അറസ്റ്റിലായി. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പാട്യം സ്വദേശികളായ സി. ആദർശ്, […]
Read more

പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി വൈകുന്നതിൽ കേരള കോൺഗ്രസിന് അതൃപ്തി

തിരുവനന്തപുരം: മുതിർന്ന നേതാവ് പി.ജെ. ജോസഫിന് അർഹമായ ക്യാബിനറ്റ് റാങ്കിലുള്ള പദവി നൽകുന്നത് വൈകുന്നതിൽ കേരള കോൺഗ്രസിന് അതൃപ്തി. എം.കെ. മുനീറിനും ജി. ദേവരാജനും പദവികൾ നൽകുന്നതിനൊപ്പം പി.ജെ. ജോസഫിന്റെ കാര്യത്തിലും നേരത്തെ ധാരണ ഉണ്ടായിരുന്നുവെന്നാണ് കേരള കോൺഗ്രസിന്റെ നിലപാട്. മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കണ്ട് മന്ത്രി മോൻസ് ജോസഫ് ഇക്കാര്യം വീണ്ടും ഉന്നയിക്കുമെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് മത്സരത്തിൽ നിന്ന് മാറിനിന്നപ്പോൾ തന്നെ ക്യാബിനറ്റ് റാങ്കിലുള്ള പ്രധാന പദവി നൽകുമെന്ന് […]
Read more

വീണ്ടും മാധ്യമ വിലക്ക്; നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയിൽ വിലക്കി മെറ്റ

കൊച്ചി: മലയാള സ്വതന്ത്ര ഡിജിറ്റൽ മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി മെറ്റ. സർക്കാർ നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് മെറ്റയിൽ നിന്ന് ലഭിച്ച വിശദീകരണമെന്ന് നോക്യാപ് ചീഫ് എഡിറ്റർ അലി ഹൈദർ അറിയിച്ചു. ‘നിയമവിരുദ്ധ പ്രവർത്തനം’ നടത്തിയെന്നു ചൂണ്ടിക്കാട്ടി ഐടി ആക്ട്, 2000ലെ സെക്ഷൻ 79(3)(ബി) പ്രകാരം സർക്കാർ മെറ്റയ്ക്ക് നൽകിയ നോട്ടീസിനെ തുടർന്നാണ് ഫേസ്ബുക്ക് പേജിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് ലഭിച്ച വിശദീകരണം. എന്നാൽ നോക്യാപ് പ്രസിദ്ധീകരിച്ച ഏത് ഉള്ളടക്കമാണ് നിയമവിരുദ്ധമെന്ന് മെറ്റയിൽ നിന്നോ […]
Read more

അടൂർ പ്രകാശിനെതിരെ രൂക്ഷ വിമർശനം; ‘പദവിക്ക് നിരക്കാത്ത പണി’: രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കൺവീനർ എന്ന പദവിക്ക് നിരക്കാത്ത നടപടിയാണ് അടൂർ പ്രകാശ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാരിനെ പ്രതിരോധിക്കേണ്ട കൺവീനർ വാർത്താസമ്മേളനം വിളിച്ച് പരസ്യമായി വിമർശനം ഉന്നയിച്ചത് ശരിയായില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. പാർട്ടി ഫോറങ്ങളിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ വാർത്താസമ്മേളനത്തിലൂടെ പറയുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് നടക്കുന്ന നിയമനങ്ങളിൽ തനിക്കും അഭിപ്രായങ്ങളുണ്ടെന്നും എന്നാൽ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള പരസ്യ പ്രതികരണങ്ങൾ ഉചിതമല്ലെന്നും ഉണ്ണിത്താൻ […]
Read more

ഒ ജെ ജെനിഷിനെതിരായ അക്രമത്തിന് പിന്നിൽ മറ്റൊരു അജണ്ട: സന്ദീപ് വാര്യർ

കാസർകോട്: കായിക മന്ത്രി ഒ.ജെ. ജെനീഷിനെതിരെ കാസർകോട്ടുണ്ടായ അക്രമത്തിന് പിന്നിൽ മറ്റൊരു അജണ്ടയുണ്ടെന്ന് സന്ദീപ് വാര്യർ എംഎൽഎ ആരോപിച്ചു. കായിക വകുപ്പുമായി ബന്ധപ്പെട്ട ഒരു സി.പി.എം നേതാവിന്റെ അഴിമതി മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അക്രമം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നടക്കാവ് സ്റ്റേഡിയം നിർമാണത്തിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യം മറച്ചുവെക്കാനാണ് ബോധപൂർവം അക്രമം സൃഷ്ടിച്ചതെന്നും സന്ദീപ് വാര്യർ പറഞ്ഞു. മന്ത്രിക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃക്കരിപ്പൂരിൽ കുട്ടികൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix