Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

യുഡിഎഫിൽ ഹിമാലയൻ പ്രശ്നങ്ങളില്ല; അടൂർ പ്രകാശിനെ തള്ളി മുസ്ലിംലീ​ഗ്

മലപ്പുറം: യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശിന്റെ വിമർശനങ്ങളെ തള്ളി മുസ്ലിം ലീഗ് നേതൃത്വം. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട നിർണായക വിഷയം നിലനിൽക്കുമ്പോൾ മുന്നണിക്കുള്ളിൽ ഇത്തരമൊരു വിവാദം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും വിവാദം തുടരേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചില കാര്യങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെയാണ് തീരുമാനിച്ചതെന്നും ഇനിയും നിരവധി നിയമനങ്ങളിൽ തീരുമാനമെടുക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നുള്ള തീരുമാനങ്ങളോടെ […]
Read more

ബെംഗളൂരു- മുംബൈ വന്ദേഭാരത് സ്ലീപ്പർ ഈ മാസം മുതൽ

ബെംഗളൂരു: രാജ്യത്തെ രണ്ടാം വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം മുതൽ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ബെംഗളൂരു-മുംബൈ റൂട്ടിലായിരിക്കും പുതിയ വന്ദേഭാരത് സ്ലീപ്പർ സർവീസ് നടത്തുക. ബെംഗളൂരുവിൽ നിന്ന് രാത്രി 10ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 1.50ന് മുംബൈയിലെത്തും. ഏകദേശം 16 മണിക്കൂറാണ് യാത്രാസമയം. മുംബൈയിൽ നിന്ന് രാത്രി 10.30ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 2.50ന് ബെംഗളൂരുവിലെത്തും. അനന്ത്പൂർ, ഗുണ്ടക്കൽ, റായ്ച്ചൂർ, കലബുറഗി, സോലാപൂർ, പൂനെ, കല്യാൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. […]
Read more

എഐ ഡാൻസ് വീഡിയോ നീക്കം ചെയ്തത് ശരിയായില്ല; പൊലീസിനോട് പറഞ്ഞിരുന്നെന്ന് സതീശൻ

തിരുവനന്തപുരം: തന്റെ എഐ ഡാൻസ് വീഡിയോ മെറ്റ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ പൊലീസ് നിർദേശം നൽകിയത് ശരിയായില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിനിടെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായ എഐ ഡാൻസ് വീഡിയോയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. തൃശ്ശൂരിലെ യുവാക്കൾ മനോഹരമായ എഐ ഡാൻസ് വീഡിയോയാണ് നിർമിച്ചതെന്ന് സതീശൻ പറഞ്ഞു. താൻ നടൻ വിജയിയെപ്പോലെ ഡാൻസ് ചെയ്യുന്ന രീതിയിലായിരുന്നു വീഡിയോ. വീഡിയോ തനിക്ക് ഇഷ്ടപ്പെട്ടിരുന്നുവെന്നും എന്നാൽ പൊലീസ് ഇടപെട്ട് മെറ്റയോട് ആവശ്യപ്പെട്ട് അത് നീക്കം ചെയ്തുവെന്നും സതീശൻ […]
Read more

SIR; പട്ടികയില്‍ നിന്ന് പുറത്തായവരെ ചേര്‍ക്കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ്

ന്യൂഡൽഹി: എസ്‌ഐആറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്പെഷ്യൽ ഡ്രൈവ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. എസ്‌ഐആർ നടപടിയിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്തായ അർഹരായവരെ കണ്ടെത്തി പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുസംബന്ധിച്ച് നിർദേശം നൽകി. സെപ്റ്റംബർ 29ന് കത്തും നൽകിയിരുന്നു. എസ്‌ഐആർ നടപടികൾ പൂർത്തിയായെങ്കിലും തുടർനടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഒഴിവായവരെയും ആദ്യമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നവരെയും ഉൾപ്പെടുത്തുന്നതിനായി പ്രത്യേക ഡ്രൈവ് നടത്താൻ […]
Read more

ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത; അധ്യാപിക മരിച്ചു

തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു. മംഗലപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപിക ധന്യ (38) ആണ് മരിച്ചത്. വെഞ്ഞാറമൂട് മണലിമുക്ക് പണിക്കരുകോണം സ്വദേശിനിയായ ധന്യ ജോലിക്ക് പോകുന്നതിനായി കണിയാപുരത്ത് വാടകവീട്ടിലായിരുന്നു താമസം. ബുധനാഴ്ച വൈകിട്ട് വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ധന്യയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ചൂര മീൻ അച്ചാറും മരിച്ചീനി പുഴുങ്ങിയുമാണ് കഴിച്ചതെന്ന് സമീപവാസികൾ പറഞ്ഞു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം […]
Read more

മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനം; അടൂർ പ്രകാശിനെ തള്ളാതെ KPCC പ്രസിഡ‍ന്റ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങളെ തള്ളാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അടൂർ പ്രകാശ് എഐസിസിക്ക് പരാതി നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വിഷയത്തിൽ എഐസിസി ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു. അടൂർ പ്രകാശ് മുതിർന്ന നേതാവാണെന്നും അദ്ദേഹത്തെ നിയോഗിച്ചത് എഐസിസിയാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും യുഡിഎഫ് കൺവീനറുമായും താൻ ആശയവിനിമയം നടത്താറുണ്ട്. അടൂർ പ്രകാശിന്റെ പരാതിയിൽ താൻ കക്ഷിയല്ലെന്നും തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ DYFI പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ ഡിവൈഎഫ്ഐ പ്രതിഷേധം. പ്രതിഷേധത്തിൽ പങ്കെടുത്ത സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജന്തർ മന്തറിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ അശോക് റോഡിൽ വെച്ചാണ് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്. എം.എ. ബേബി, എ.എ. റഹീം, വൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം പ്രവർത്തകർ ജന്തർ മന്തറിലേക്ക് പ്രതിഷേധവുമായി എത്തിയത്. ഡൽഹിയിലെ പ്രതിപക്ഷ നേതാവ് അദിശിയുടെ […]
Read more

”കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയും KPCCയും അറിയിക്കാറുണ്ട്, ഒരു പരാതിയുമില്ല’: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനങ്ങളെ തള്ളി മന്ത്രി കെ മുരളീധരൻ. അറിയേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി കൃത്യമായി അറിയിക്കാറുണ്ടെന്നും നിലവിൽ തനിക്ക് പരാതിയില്ലെന്നും മുരളീധരൻ പറഞ്ഞു. പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് താൻ നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും അന്ന് ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ വിമർശനം നേരിട്ടിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഇപ്പോൾ അറിയേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി കൃത്യമായി അറിയിക്കാറുണ്ട്. കെപിസിസി അധ്യക്ഷനുമായി നിരന്തരം സംസാരിക്കാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ സംഘർഷത്തിലും മുരളീധരൻ പ്രതികരിച്ചു. അമിത് ഷായെ […]
Read more

അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട്: അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. സ്‌കൂളിലെ അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചതായാണ് പരാതി. മോർഫ് ചെയ്ത ചിത്രങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകളിൽ കണ്ട മറ്റ് വിദ്യാർഥികളാണ് വിവരം സ്‌കൂൾ അധികൃതരെ അറിയിച്ചത്. ജൂൺ മാസത്തിലാണ് ചിത്രങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ സ്‌കൂൾ അധികൃതരും അധ്യാപകരും പേരാമ്പ്ര പൊലീസിൽ പരാതി നൽകി. ഇതിന്റെ […]
Read more

‘കാബിനറ്റ് തീരുമാനം കൂട്ടായതാണ്’; അടൂർ പ്രകാശിന്റെ ആരോപണത്തിൽ എം.കെ. മുനീർ

കോഴിക്കോട്: മുസ്ലിം ലീഗിന് ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷപദവി നൽകാനുള്ള തീരുമാനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി എടുത്തതല്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. മന്ത്രിസഭാ തീരുമാനം കൂട്ടായതാണെന്നും ഇക്കാര്യം യു.ഡി.എഫിൽ ചർച്ച ചെയ്തിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും മുനീർ പറഞ്ഞു. ജനങ്ങൾ മാൻഡേറ്റ് നൽകിയ സർക്കാരിന് തീരുമാനങ്ങൾ എടുക്കാൻ അധികാരമുണ്ടെന്നും മുസ്ലിം ലീഗ് പദവി ആവശ്യപ്പെട്ടിട്ടുണ്ടാകാമെന്നും മുനീർ വ്യക്തമാക്കി. മുന്നണിയിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷപദവിയെക്കുറിച്ച് ഏറെക്കാലമായി ചർച്ചകൾ ഉണ്ടായിരുന്നുവെന്നും മുനീർ കൂട്ടിച്ചേർത്തു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix