Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

പാലക്കാട് ജില്ലാ ആശുപത്രിയിൽ മരുന്ന് ക്ഷാമം; 4.25 കോടി ചെലവിട്ട് ജില്ലാ പഞ്ചായത്ത്

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് നേരിട്ട് ഇടപെട്ടു. ആരോഗ്യവകുപ്പ് മരുന്ന് എത്തിക്കാൻ വൈകുന്ന സാഹചര്യത്തിൽ 4.25 കോടി രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് മരുന്ന് എത്തിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിൽ അവശ്യ മരുന്നുകളിൽ ഭൂരിഭാഗവും തീർന്നിരുന്നു. സർക്കാർ തലത്തിൽ മരുന്ന് എത്തിക്കാൻ വൈകുമെന്ന് വ്യക്തമായതോടെയാണ് പ്രതിസന്ധി പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് നേരിട്ട് ഇടപെട്ടതെന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ എസ്.ബി. രാജു പറഞ്ഞു. ആശുപത്രിയിലെ കെട്ടിട നിർമാണത്തിനും നവീകരണ […]
Read more

തുരുത്തിശേരിയിൽ വീട്ടിൽ കയറി വയോധികയുടെ സ്വർണമാല കവർന്നു

കൊച്ചി: തുരുത്തിശേരിയിൽ വീട്ടിൽ ഒളിച്ചിരുന്ന മോഷ്ടാവ് വയോധികയുടെ സ്വർണമാല കവർന്ന ശേഷം അവരെ ശുചിമുറിയിൽ പൂട്ടിയിട്ട് രക്ഷപ്പെട്ടതായി പരാതി. കൊല്ലേരിത്തറയിൽ സുകന്യ (78)യുടെ രണ്ടര പവൻ തൂക്കമുള്ള മാലയാണ് നഷ്ടപ്പെട്ടത്. സമീപത്തെ മകന്റെ വീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ളിൽ മോഷ്ടാവ് ഒളിച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇയാൾ സുകന്യയുടെ കഴുത്തിലെ മാല കവർന്നെന്നാണ് പരാതി. കൈകളിലുണ്ടായിരുന്ന വളകൾ ഊരിയെടുക്കാനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാല കവർന്ന ശേഷം സുകന്യയെ ശുചിമുറിയിൽ പൂട്ടിയിട്ടാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. പിന്നീട് വീട്ടുകാരും നാട്ടുകാരും ചേർന്നാണ് […]
Read more

എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ കോഴിക്കോട് ശാഖ നവീകരിച്ചു; എൻആർഐ, എംഎസ്എംഇ മേഖലകൾക്ക് കൂടുതൽ കരുത്തേകും

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കും യൂണിവേഴ്സൽ ബാങ്കായി മാറുന്നതിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ച എയു സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ കോഴിക്കോട് വൈഎംസിഎ റോഡിലെ നവീകരിച്ച ശാഖ ഉദ്ഘാടനം ചെയ്തു. പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീകുമാർ കോർമത്ത് ആണ് നവീകരിച്ച ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചത്. എയു സ്മോൾ ഫിനാൻസ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഉപഭോക്താക്കൾ, പ്രദേശത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും മികച്ച ബാങ്കിംഗ് അനുഭവവും ലഭ്യമാക്കുന്ന […]
Read more

ടിവിഎസ് മോട്ടോസോൾ 6.0 ഡിസംബറിൽ ഗോവയിൽ

കൊച്ചി: ടിവിഎസ് മോട്ടോർ കമ്പനിയുടെ മുൻനിര മോട്ടോർസൈക്കിൾ ആഘോഷമായ ടിവിഎസ് മോട്ടോസോളിന്റെ ആറാമത് പതിപ്പ് ഡിസംബർ 11, 12 തീയതികളിൽ ഗോവയിൽ നടക്കും. പുതിയ വാഹനങ്ങളുടെ അവതരണം, കസ്റ്റം മോട്ടോർസൈക്കിളുകളുടെ പ്രദർശനം,വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും, ഉപഭോക്താക്കൾക്കായുള്ള പരിപാടികൾ,അന്താരാഷ്ട്ര ബ്രാൻഡുകളുമായുള്ള സഹകരണം എന്നിവയ്ക്കുള്ള വേദിയായി ടിവിഎസ് മോട്ടോസോൾ ഇതിനകം മാറിയിട്ടുണ്ട്. കസ്റ്റം മോട്ടോർസൈക്കിളുകളുടെ രൂപകൽപ്പനകൾക്കും മോട്ടോസോൾ പ്രധാന വേദിയായിട്ടുണ്ട്. മുൻ പതിപ്പുകളുടെ വിജയത്തിന്റെ തുടർച്ചയായി റൈഡർമാർ, റേസർമാർ, സൃഷ്ടിപരമായ മേഖലയിൽ പ്രവർത്തിക്കുന്നവർ, സംഗീതജ്ഞർ, മോട്ടോർസൈക്കിൾ പ്രേമികൾ തുടങ്ങിയവർ ഇത്തവണയും […]
Read more

എച്ച്എംഡി വൈബ് ടു പ്രോ 5ജി ഫോൺ പുറത്തിറക്കി

കൊച്ചി: എച്ച്എംഡി വൈബ് ടു ശ്രേണിയിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ എച്ച്എംഡി വൈബ് ടു പ്രോ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. 5ജി പിന്തുണയുള്ള മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുന്നത്. ഇന്ത്യയിൽ എച്ച്എംഡി വൈബ്2 5ജിക്ക് ലഭിച്ച മികച്ച പ്രതികരണത്തിന്റെ തുടർച്ചയായാണ് പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. പ്രകടനം, ക്യാമറ, ഡിസ്പ്ലേ, ബാറ്ററി എന്നിവയിൽ മെച്ചപ്പെടുത്തലുകളോടെയാണ് എച്ച്എംഡി വൈബ്2 പ്രോ 5ജി എത്തുന്നത്. എച്ച്എംഡി വൈബ് ടു പ്രോ 5ജിയും എച്ച്എംഡി വൈബ് ടു 5ജിയുടെ പുതിയ […]
Read more

SIR പട്ടികയിൽ നിന്ന് പുറത്തായ അർഹരെ വീണ്ടും ഉൾപ്പെടുത്തും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നീക്കം

ന്യൂഡല്‍ഹി: എസ്‌ഐആർ നടപടിക്ക് പിന്നാലെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവായ അർഹരായവരെ വീണ്ടും ഉൾപ്പെടുത്താൻ പ്രത്യേക തിരുത്തൽ യജ്ഞവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്‌ഐആർ നടപടികൾ പൂർത്തിയായ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പ്രത്യേക ക്യാമ്പയിൻ നടത്തുന്നത്. ഇതുസംബന്ധിച്ച് സെപ്റ്റംബർ 29ന് സംസ്ഥാനങ്ങൾക്ക് കമ്മീഷൻ നിർദേശം നൽകിയിരുന്നു. എസ്‌ഐആറിന് ശേഷം പട്ടികയിൽ നിന്ന് ഒഴിവായ അർഹരായവരുടെ പേരുകൾ സാധാരണ നടപടിക്രമത്തിലൂടെ വീണ്ടും ഉൾപ്പെടുത്താനാണ് നിർദേശം. ഇതിനായി ഫോം 6 ഉപയോഗിക്കാനാണ് തീരുമാനം. എസ്‌ഐആർ നടപടിക്കിടെ ഫോം 6ൽ ഉൾപ്പെടുത്തിയിരുന്ന അധിക […]
Read more

മുഖ്യമന്ത്രിക്കെതിരായ അടൂർ പ്രകാശിന്റെ വിമർശനം; മറുപടിയുമായി ബിആർഎം ഷരീഫ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ പരസ്യമായി വിമർശിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പരോക്ഷമായി വിമർശിച്ച് കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷരീഫ്. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ടാണ് ഷരീഫിന്റെ പ്രതികരണം. ‘അതിവേഗത്തിൽ ശരിയായ ദിശയിൽ പറക്കുന്ന വിമാനത്തിലെ മെയിൻ പൈലറ്റിനെ സഹപൈലറ്റ് കൂടെയിരുന്ന് കുത്തി വിമാനം തകർക്കാൻ ശ്രമിക്കുന്നതുപോലെയാണ് വാർത്താസമ്മേളനം’ എന്നാണ് ബിആർഎം ഷരീഫ് കുറിച്ചത്. അടുത്ത കാലത്തൊന്നും യുഡിഎഫ് യോഗം ചേർന്നിട്ടില്ലെന്നും അതിന് മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും അടൂർ പ്രകാശ് നേരത്തെ പറഞ്ഞിരുന്നു. […]
Read more

യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലുണ്ടായ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫൈദറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസിലെ ആദ്യ അറസ്റ്റാണിത്. ബുധനാഴ്ച രാത്രിയായിരുന്നു യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷമുണ്ടായത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ റസിസ്റ്റൻസ് മാർച്ചിനിടെയായിരുന്നു ഏറ്റുമുട്ടൽ. മാർച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. ഹോസ്റ്റലിൽ നിന്ന് കല്ലും […]
Read more

യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച കേസ്; ഏഴുവർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

മലപ്പുറം: അയൽവാസിയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ. ചോക്കാട് ഉദരംപൊയിൽ കിടങ്ങയത്ത് ഷബീർ (32) ആണ് പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്. 2019ൽ നടന്ന സംഭവത്തിൽ കരുവാരക്കുണ്ട് പൊലീസ് കേസെടുത്തതിന് പിന്നാലെ ഷബീർ വിദേശത്തേക്ക് കടന്നിരുന്നു. വർഷങ്ങളായി ഇയാൾ അന്വേഷണ സംഘത്തെ വെട്ടിച്ച് കഴിയുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ മുറിവിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ രാസപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയിൽ സൾഫ്യൂറിക് ആസിഡിന്റെ അംശം കണ്ടെത്തി. ഇതോടെയാണ് ആക്രമണത്തിന് ആസിഡാണ് ഉപയോഗിച്ചതെന്ന് […]
Read more

ഏകദിന ലോകകപ്പ്; ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 7ന് ഓസ്ട്രേലിയയ്‌ക്കെതിരെ

കേപ് ടൗൺ: അടുത്ത വർഷം നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെ. ഒക്ടോബർ 7ന് കേപ് ടൗണിലെ ന്യൂലാൻഡ്സ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം. 2023 ലോകകപ്പ് ഫൈനലിസ്റ്റുകളായ ഇരു ടീമുകളും ആദ്യ മത്സരത്തിൽ തന്നെ നേർക്കുനേർ എത്തും. കേപ് ടൗണിൽ നടന്ന ചടങ്ങിലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ടൂർണമെന്റിന്റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗ്രൂപ്പ് എയിൽ ഉൾപ്പെട്ട ഇന്ത്യയുടെ രണ്ടാം മത്സരം ചിരവൈരികളായ പാകിസ്ഥാനെതിരെയാണ്. ഒക്ടോബർ 10ന് ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix