കെ.എം. ബഷീർ കേസ്; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാരിനെതിരെ സമസ്ത എ.പി വിഭാഗം
കോഴിക്കോട്: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ സമസ്ത എ.പി വിഭാഗം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചുവെന്ന് ഹൈക്കോടതിയെ അറിയിച്ച സർക്കാർ പിന്നീട് അതിന് വിരുദ്ധമായി നിയമനം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചെന്നാണ് വിമർശനം. സർക്കാർ നിലപാട് ബഷീറിന്റെ കുടുംബത്തിന് നീതി നിഷേധിക്കുന്നതാണെന്ന് കേരള മുസ്ലിം ജമാഅത്ത് ആരോപിച്ചു. വിഷയത്തിൽ തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും സംഘടന അറിയിച്ചു. കേസിലെ വിചാരണ നടപടികൾ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. […]
Read more