Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

സതീശനെതിരായ അടൂർ പ്രകാശിന്റെ വിമർശനം; പ്രതികരണവുമായി ഷാനിമോൾ ഉസ്മാൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യ വിമർശനത്തിൽ പ്രതികരണവുമായി ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്നും താൻ പറഞ്ഞതിൽ എല്ലാമുണ്ടെന്നും ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു. പാർട്ടിയുടെ മുഖം വികൃതമാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആരും നടത്തരുതെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസും പറഞ്ഞു. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ടെന്നും എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അവർ വ്യക്തമാക്കി. അടൂർ പ്രകാശ് ഉന്നയിച്ച വിഷയം തനിക്ക് […]
Read more

അടൂർ പ്രകാശിന്റെ പരാതിയിൽ എഐസിസി വിശദീകരണം തേടും

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച പരാതിയിൽ എഐസിസി വിശദീകരണം തേടും. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനം എഐസിസി നേതൃത്വത്തെ അമ്പരപ്പിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയെക്കുറിച്ച് നേരത്തെയും എഐസിസിക്ക് പരാതികൾ ലഭിച്ചിരുന്നുവെന്നാണ് സൂചന. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി നേതൃത്വത്തെ അറിയിക്കും. പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനക്കുറവ് സംബന്ധിച്ച കാര്യങ്ങളും ദീപ നേരത്തെ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായാണ് വിവരം. തന്റെ വിമർശനം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും […]
Read more

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. പ്രതിഷേധ സാധ്യത സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആവശ്യമായ പൊലീസ് വിന്യാസം ഉണ്ടായില്ലെന്നാണ് റിപ്പോർട്ടിലെ വിമർശനം. പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ഒരുക്കണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥരെ നിയോഗിച്ചില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ പ്രതിഷേധക്കാർ 20 മിനിറ്റോളം വഴിയിൽ തടഞ്ഞിട്ടും സ്ഥലത്ത് പൊലീസ് സാന്നിധ്യമില്ലാതിരുന്നതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡിജിപി സിറ്റി […]
Read more

മാളയിൽ ബൈക്ക് അപകടം; 27കാരന് ദാരുണാന്ത്യം

തൃശൂർ: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മാളയ്ക്കടുത്ത് കൈതച്ചിറയിലാണ് അപകടം നടന്നത്. കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി കൊട്ടേക്കാട്ട് വീട്ടിൽ അഖിൽ (27) ആണ് മരിച്ചത്. രാവിലെ പ്രഭാത നടത്തത്തിനിറങ്ങിയവരാണ് ഏഴുമണിയോടെ റോഡരികിൽ അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാളയിലെ ഇരുചക്ര വാഹന ഷോറൂമിൽ ജീവനക്കാരനായിരുന്നു അഖിൽ. സ്ഥാപനത്തിന്റെ മാനേജരുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. രാത്രി 12 മണിയോടെയായിരുന്നു അപകടം.
Read more

ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു

ആലപ്പുഴ: സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. പെരുമ്പളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊച്ചുവെളിയിൽ ശാന്ത (78) ആണ് മരിച്ചത്. സെപ്റ്റംബർ 27ന് രാത്രി ഒൻപതോടെ എറണാകുളം പള്ളിമുക്കിലായിരുന്നു അപകടം. പെരുമ്പളം കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് ശാന്തയെ കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ശാന്തയ്ക്കും ആംബുലൻസ് ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കും പരിക്കേറ്റിരുന്നു. ഇവരെ ഉടൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശാന്തയെ […]
Read more

രണ്ട് ഹോട്ടലുകൾക്ക് ലൈസൻസ് നൽകാൻ 10,000 രൂപ കൈക്കൂലി; ഹെൽത്ത് ഇൻസ്‌പെക്ടർ പിടിയിൽ

മലപ്പുറം: തിരൂരങ്ങാടിയിൽ രണ്ട് ഹോട്ടലുകൾക്ക് നഗരസഭ ലൈസൻസ് അനുവദിക്കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി. എസ്. ശ്രീജിയാണ് അറസ്റ്റിലായത്. പുതുതായി ആരംഭിച്ച രണ്ട് ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നതിനായി ഹെൽത്ത് ഇൻസ്‌പെക്ടർ ഹോട്ടൽ ഉടമയോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഉടമ ജില്ലാ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരം അറിയിച്ചു. വിജിലൻസ് സംഘം നടത്തിയ ട്രാപ്പ് ഓപ്പറേഷനിലാണ് എസ്. ശ്രീജിയെ പിടികൂടിയത്. പ്രതിയുടെ താമസസ്ഥലത്തുവെച്ചായിരുന്നു അറസ്റ്റ്. ശ്രീജിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ […]
Read more

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; പവന് 1,10,200 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,775 രൂപയും ഒരു പവന് 1,10,200 രൂപയുമായി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വില അറിയിച്ചത്. ഇന്നലെ പവന് 240 രൂപ കുറഞ്ഞിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് 13,680 രൂപയും ഒരു പവന് 1,09,440 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് […]
Read more

ഇടുക്കി മെഡിക്കൽ കോളേജിൽ കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകി; ഫാർമസിസ്റ്റിനെതിരെ നടപടി

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ 21 ദിവസം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. വകുപ്പ് തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫാർമസിസ്റ്റിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. സംഭവത്തിൽ ഫാർമസിസ്റ്റിനെതിരെ നടപടി ഉണ്ടാകും. കഴുത്തിലെ അലർജിക്ക് ചികിത്സ തേടിയെത്തിയ ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ ഓയിൻമെന്റ് നൽകിയത്. കുഞ്ഞിന് നൽകുന്നതിന് മുമ്പ് മരുന്നിന്റെ കാലാവധി പരിശോധിച്ചതിനാൽ അപകടം ഒഴിവായെന്നാണ് കുടുംബം പറയുന്നത്. കുഞ്ഞിന് […]
Read more

സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം; റീ-ടെൻഡർ നടപടികൾ വേഗത്തിലാക്കി

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികളിലേക്ക്. മരുന്നുകളുടെ റീ-ടെൻഡർ നടപടികൾ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ചു. പുതിയ സ്റ്റോക്കിനുള്ള മരുന്നുകളുടെ പർച്ചേസ് ഓർഡർ വൈകിയത് തിരഞ്ഞെടുപ്പ് നടപടികൾ കാരണമാണെന്നാണ് സർക്കാർ വിശദീകരണം. പുതിയ സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസം പിന്നിട്ട ശേഷമാണ് പർച്ചേസ് ഓർഡർ നടപടികൾ പൂർത്തിയാക്കിയത്. ഇതിൽ ചില മരുന്നുകൾക്ക് റീ-ടെൻഡർ ആവശ്യമായി വന്നു. റീ-ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം വലിയ വിവാദമായതോടെയാണ് നടപടികൾ വേഗത്തിലാക്കിയത്. മരുന്ന് […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിലും മുംബൈയിലും കനത്ത സുരക്ഷ

ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനത്തിൽ രാജ്യത്ത് പ്രതിഷേധങ്ങൾക്ക് പടയൊരുക്കം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഡൽഹി ജന്തർ മന്തറിലേക്ക് ഐസ, ഡിവൈഎഫ്ഐ, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികൾ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി പൊലീസ് അനുമതി നിഷേധിച്ച സാഹചര്യത്തിൽ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുംബൈയിൽ കോക്രോച്ച് ജനതാ പാർട്ടിയും പ്രതിഷേധം സംഘടിപ്പിക്കും. ദേശീയ പതാകയേന്തിയും ഗാന്ധിജിയുടെ ചിത്രങ്ങളുള്ള വസ്ത്രങ്ങൾ ധരിച്ചുമാകും യുവതീയുവാക്കൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix