Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന കേസ്; നാല് പ്രതികൾ കുറ്റവിമുക്തർ

തിരുവനന്തപുരം: സ്വത്ത് തർക്കത്തിന്റെ പേരിൽ വീട്ടമ്മയെ ഭർത്താവിന്റെ സഹോദരന്മാരും സഹോദരന്റെ ഭാര്യയും ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിൽ നാല് പ്രതികളെയും കോടതി വെറുതേവിട്ടു. വർക്കല അയിരൂർ കളത്തറ എം.എസ്. വില്ലയിൽ താമസിച്ചിരുന്ന ലീനാമണി (53) കൊല്ലപ്പെട്ട കേസിലാണ് തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്. 2023 ജൂലൈ 16-നാണ് ലീനാമണി കൊല്ലപ്പെട്ടത്. സംഭവത്തിൽ വീട്ടുജോലിക്കാരി സരസുവിനും പരിക്കേറ്റിരുന്നു. ലീനാമണിയുടെ ഭർത്താവ് ഷാൻ എന്ന സിയാദിന്റെ സഹോദരന്മാരായ കളത്തറ ഷഹ്ന മൻസിലിൽ ഷാജി (46), അയിരൂർ […]
Read more

നെഹ്‌റുവിന് സന്യാസിമാര്‍ ചെങ്കോല്‍ കൈമാറി; NCERT പാഠപുസ്തകത്തില്‍ പരാമര്‍ശം

ന്യൂഡൽഹി: സ്വാതന്ത്ര്യലബ്ധിക്ക് പിന്നാലെ ജവഹർലാൽ നെഹ്‌റുവിന് സന്യാസിമാർ ചെങ്കോൽ കൈമാറിയതായി ഒൻപതാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ പരാമർശം. എൻസിഇആർടി പുറത്തിറക്കിയ പുതിയ ‘അണ്ടർസ്റ്റാൻഡിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് – പാർട്ട് 2’ എന്ന പുസ്തകത്തിലാണ് പരാമർശമുള്ളത്. പുതിയ പുസ്തകം 2026 സെപ്റ്റംബർ 29നാണ് പുറത്തിറക്കിയത്. 1947 ഓഗസ്റ്റ് 15ന് തമിഴ്നാട്ടിലെ അധീനം പാരമ്പര്യത്തില്‍പ്പെട്ട സന്യാസിമാര്‍ ചെങ്കോല്‍ നെഹ്റുവിന് കൈമാറിയെന്നാണ് പരാമര്‍ശം. 2023ൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോൽ സ്ഥാപിച്ചതും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. […]
Read more

ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്; 6.07 ഗ്രാം MDMAയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനയിൽ 6.07 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മാവേലിക്കര കുറത്തികാട് മുരളി ഭവനത്തിൽ ദേവ മുരളി (24), മാവേലിക്കര കോട്ടൂർ സ്വദേശി അനന്തു (25) എന്നിവരാണ് അറസ്റ്റിലായത്. എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കറുകപ്പള്ളി ജംഗ്ഷന് സമീപത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. പിടിയിലായ അനന്തു നേരത്തെയും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊച്ചി സിറ്റി […]
Read more

കാറിൽ എംഡിഎംഎ കടത്ത്; ചേർത്തലയിൽ മൂന്ന് യുവാക്കൾ പിടിയിൽ

ചേർത്തല: ആലപ്പുഴ കഞ്ഞിക്കുഴി ചെത്തിക്കാട് ക്ഷേത്രത്തിന് സമീപം കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി മൂന്ന് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. 30.8779 ഗ്രാം എംഡിഎംഎയും 0.0297 ഗ്രാം കഞ്ചാവുമാണ് പ്രതികളിൽനിന്ന് പിടിച്ചെടുത്തത്. കഞ്ഞിക്കുഴി പഞ്ചായത്ത് 11-ാം വാർഡ് പുത്തൻചിറ വീട്ടിൽ ആഷിക്ക്, കലശിവെളി വീട്ടിൽ അഖിൽ ലാൽ, പുത്തൻപുരയിൽ വീട്ടിൽ വിഷ്ണുരാജ് എന്നിവരാണ് അറസ്റ്റിലായത്. ലഹരിക്കടത്തിനായി ഉപയോഗിച്ചിരുന്ന ഹ്യുണ്ടായ് ഐ20 കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ചെത്തിക്കാട് ക്ഷേത്രത്തിന് സമീപമുള്ള അണ്ടിശ്ശേരി തോടിന്റെ തീരത്ത് നടത്തിയ പ്രത്യേക പരിശോധനയിലാണ് […]
Read more

കുവൈത്തിൽ തൊഴിൽ മേഖലയിലെ നിയമങ്ങൾ ശക്തമായി നടപ്പാക്കാൻ നീക്കം

കുവൈത്ത് സിറ്റി: തൊഴിൽ വിപണിയിൽ കൂടുതൽ സുതാര്യതയും കാര്യക്ഷമമായ ഭരണ സംവിധാനവും ഉറപ്പാക്കാൻ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നടപടികൾ ശക്തമാക്കുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികളും കൂടുതൽ കാര്യക്ഷമമാക്കും. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗത്തിലാണ് നിർദേശങ്ങൾ മുന്നോട്ടുവച്ചത്. അതോറിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നടപടികൾ […]
Read more

കോടിയേരിയുടെ ഫ്ലക്സ് നശിപ്പിച്ച സംഭവം; വിശദീകരണവുമായി എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി

കൊല്ലം: കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി. ഫ്ലക്സ് നശിപ്പിച്ചയാൾ എസ്.എഫ്.ഐ പ്രവർത്തകനല്ലെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ഇയാൾ സംഘടനയുടെ യാതൊരു ഘടകത്തിലും പ്രവർത്തിക്കുന്നയാളോ അംഗമോ അല്ലെന്നും എസ്.എഫ്.ഐ അറിയിച്ചു. എസ്.എഫ്.ഐയുടെ പ്രകടനത്തിനിടെ ഇയാൾ എങ്ങനെ സംഘത്തിൽ എത്തിയെന്ന് പരിശോധിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഇന്നലെ നടന്ന സംഘർഷങ്ങളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കൊല്ലം നഗരത്തിൽ നടത്തിയ പ്രകടനത്തിനിടെയാണ് ഫ്ലക്സ് നശിപ്പിച്ചത്. ചിന്നക്കടയിലെ ഹെഡ് പോസ്റ്റ് ഓഫിസിന് സമീപം […]
Read more

ബിജെപിയും സിപിഎമ്മും ഒരുമിച്ച് തെരുവില്‍ അക്രമങ്ങള്‍ നടത്തുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിമാരെ ആക്രമിച്ച് സംസ്ഥാനത്ത് സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിമാർക്കെതിരായ ആക്രമണം സിപിഎം പിന്തുടരുന്ന ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിമാരെ വഴിയിൽ തടഞ്ഞ് ആക്രമിക്കുന്ന സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. സംഭവങ്ങളിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി കെ.എം. ഷാജിയെ യുവമോർച്ച പ്രവർത്തകർ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചെന്നും മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് […]
Read more

തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. വിൻസെന്റ് എന്നയാളാണ് മരിച്ചത്. മൂന്ന് പേർക്കാണ് ഇടിമിന്നലേറ്റത്. ഇതിൽ രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്. വീടുപണി നടക്കുന്നതിനിടെയാണ് ഇവർക്ക് ഇടിമിന്നലേറ്റത്. അതിനിടെ, പൊന്മുടിയിൽ വനംവകുപ്പ് താൽക്കാലിക ജീവനക്കാരനും ഇടിമിന്നലേറ്റു. പൊന്മുടി കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർ (67) ആണ് മിന്നലേറ്റത്. പാർക്കിങ് സ്ഥലത്ത് നിൽക്കുന്നതിനിടെയാണ് സംഭവം. പരിക്കേറ്റ ശ്രീകുമാരൻ നായരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

നിലമ്പൂരിൽ പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിറ്റതായി പരാതി

നിലമ്പൂർ: രാത്രി പട്രോളിങ്ങിനിടെ സിഗരറ്റ് വലിച്ചുനിന്ന മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തതോടെ പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിറ്റ സംഭവം പുറത്തായി. നിലമ്പൂർ ടൗണിൽ പുലർച്ചെ 1.40ഓടെയാണ് പൊലീസ് പരിശോധന നടത്തിയത്. മിൽമ സ്ഥാപനത്തിന് സമീപം സിഗരറ്റ് വലിച്ചുനിന്ന മൂന്ന് പേരെയാണ് പൊലീസ് സംശയത്തെ തുടർന്ന് ചോദ്യം ചെയ്തത്. രേഖകൾ പരിശോധിച്ചപ്പോൾ രണ്ടുപേർക്ക് 17 വയസും ഒരാൾക്ക് 18 വയസുമാണെന്ന് കണ്ടെത്തി. സിഗരറ്റ് സമീപത്തെ കടയിൽ നിന്നാണ് വാങ്ങിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. തുടർന്ന് നിലമ്പൂർ ബസ് സ്റ്റാൻഡിന് […]
Read more

ഭരണപരിഷ്കാര ചെയർമാൻ സ്ഥാനം പത്രങ്ങളിലൂടെ അറിഞ്ഞു: എം.കെ. മുനീർ

തിരുവനന്തപുരം: ഭരണപരിഷ്കാര ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട വിവരം പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. ഇതുസംബന്ധിച്ച കാബിനറ്റ് ബ്രീഫിങ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചാൽ മാത്രമേ വിഷയത്തിൽ പ്രതികരിക്കാനാകൂവെന്നും മുനീർ പറഞ്ഞു. പദവി ഏറ്റെടുക്കാൻ താൻ പിന്നാലെ പോയിട്ടില്ലെന്നും കാബിനറ്റ് തീരുമാനത്തിൽ തനിക്ക് പങ്കാളിത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നോട് ഇക്കാര്യം പറയേണ്ട സാഹചര്യമില്ലെന്നും മുനീർ പറഞ്ഞു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരാമർശങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മുനീർ വ്യക്തമാക്കി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix