ടിഎംസിയുടെ നാല് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി; സുപ്രീംകോടതി ഇടപെട്ടില്ല
ന്യൂഡൽഹി: പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് തിരിച്ചടി. ടിഎംസിയുടെ മരവിപ്പിച്ച നാല് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഭൂമി വിതരണവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് പശ്ചിമബംഗാൾ പൊലീസ് നാല് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. ഏകദേശം 440 കോടി രൂപയാണ് നാല് അക്കൗണ്ടുകളിലായി ഉള്ളതെന്നാണ് വിവരം. വിഷയം കൽക്കട്ട ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്. കേസ് പരിഗണിച്ച കൽക്കട്ട ഹൈക്കോടതി തുടർവാദം പൂജാ അവധിക്ക് […]
Read more