Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

തിരുവനന്തപുരം ജില്ലാ കളക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി അഞ്ജു കെ.എസ് ചുമതലയേറ്റു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു അഞ്ജു. വിഴിഞ്ഞം പോർട്ട് പദ്ധതിയുടെ പുനരധിവാസ ചുമതലയും പുതിയ കളക്ടർ വഹിക്കും. 2017 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് അഞ്ജു കെ.എസ്. ഇൻസ്ട്രുമെന്റേഷനിൽ ബി.ടെക് ബിരുദവും പബ്ലിക് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പെരിന്തൽമണ്ണ സബ് കളക്ടർ, ആലപ്പുഴ ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണർ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.എസ്.ബി.സി.ഡി.സി എം.ഡി, […]
Read more

ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രതിഷേധത്തിന് വിലക്ക്; ഡിവൈഎഫ്‌ഐക്ക് നോട്ടീസ്

ആലപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടെ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രതിഷേധ പ്രകടനങ്ങൾക്കും ഉപരോധ സമരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി പൊലീസ്. സിപിഐഎം ഹരിപ്പാട് ഏരിയ കമ്മിറ്റി ഓഫീസിലാണ് പൊലീസ് നോട്ടീസ് നൽകിയത്. ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾക്കാണ് നോട്ടീസ് കൈമാറിയത്. പൊലീസ് സ്റ്റേഷൻ പരിധിയിൽ അനുമതിയില്ലാതെ പ്രതിഷേധ പ്രകടനങ്ങളോ ഉപരോധ സമരങ്ങളോ സംഘടിപ്പിക്കരുതെന്നാണ് നിർദേശം. നിർദേശം ലംഘിച്ച് പ്രകടനം നടത്തുകയോ എതിർപാർട്ടികളുടെ കൊടിതോരണങ്ങൾ നശിപ്പിക്കുകയോ ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. സംസ്ഥാന വ്യാപകമായി […]
Read more

കുംഭമേള വൈറൽ താരത്തിന്റെ പുതുക്കിയ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

ന്യൂഡൽഹി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ പെൺകുട്ടിയുടെ പുതുക്കിയ ജനന സർട്ടിഫിക്കറ്റ് നൽകിയ മധ്യപ്രദേശ് സർക്കാരിന്റെ നടപടി മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. ജനനത്തീയതി 2008 ജനുവരി ഒന്നിൽ നിന്ന് 2009 ഡിസംബർ 30 ആയി മാറ്റിയാണ് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകിയത്. പെൺകുട്ടിയുടെ പിതാവ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ ജനനത്തീയതി മാറ്റുന്നതിന് മുമ്പ് പെൺകുട്ടിക്ക് നോട്ടീസ് നൽകുകയോ വാദം കേൾക്കുകയോ ചെയ്തിരുന്നില്ല. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സർക്കാർ […]
Read more

ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐഎം അറിവോടെ; ആരോപണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയുള്ള ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി. തോൽവിക്ക് പിന്നാലെയുണ്ടായ പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐഎം പ്രവർത്തിക്കുന്നത് ക്രിമിനൽ മാഫിയ സംഘങ്ങളെപ്പോലെയാണെന്നും കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് നടന്ന ഗുണ്ടായിസം തുടരാൻ അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ളവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപമുണ്ടായ സംഘർഷത്തിലും സതീശൻ സിപിഐഎമ്മിനെതിരെ ആരോപണം […]
Read more

2026ലെ കാലവർഷം അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: രാജ്യത്ത് 2026ലെ തെക്കുപടിഞ്ഞാറൻ കാലവർഷം മഴക്കുറവോടെ അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂൺ മുതൽ സെപ്റ്റംബർ വരെ രാജ്യത്ത് ശരാശരി ലഭിക്കേണ്ട 868.6 മില്ലിമീറ്റർ മഴയ്ക്ക് പകരം 759.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടതിന്റെ 87 ശതമാനം മാത്രമാണിത്. ആകെ മഴയിൽ 13 ശതമാനത്തിന്റെ കുറവുണ്ടായി. 2001ന് ശേഷമുള്ള നാലാമത്തെ ഏറ്റവും കുറഞ്ഞ കാലവർഷ മഴയും 1901ന് ശേഷമുള്ള പതിമൂന്നാമത്തെ ഏറ്റവും കുറഞ്ഞ മഴയുമാണ് ഇത്തവണ ലഭിച്ചത്. മൺസൂൺ ഇത്തവണ വൈകിയാണ് എത്തിയത്. മെയ് […]
Read more

ടൈം മാഗസിന്‍റെ 100 ഭാവിതാരങ്ങളുടെ പട്ടികയിൽ ഇടം നേടി വൈഭവ് സൂര്യവംശി

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ ഇന്ത്യൻ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് വീണ്ടും ആഗോള അംഗീകാരം. ടൈം മാഗസിൻ പ്രസിദ്ധീകരിച്ച 2026ലെ ടൈം100 നെക്സ്റ്റ് പട്ടികയിൽ വൈഭവ് ഇടം നേടി. പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ കായികതാരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് 15കാരനായ വൈഭവ്. വിവിധ മേഖലകളിൽ ഉയർന്നുവരുന്ന പ്രമുഖരെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പട്ടികയിലെ ‘ഫെനോം’ വിഭാഗത്തിലാണ് വൈഭവ് ഇടം നേടിയത്. ലോക കായികരംഗത്തെ ഏറ്റവും ആവേശകരമായ യുവ പ്രതിഭകളിലൊരാളായാണ് ടൈം മാഗസിൻ […]
Read more

ലൗലി പ്രൊഫഷണൽ സർവകലാശാല സംഘർഷത്തിൽ ഗൂഢാലോചന ആരോപിച്ച് ചാൻസലർ

ന്യൂഡൽഹി: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിലുണ്ടായ സംഘർഷത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് സർവകലാശാല ചാൻസലറും ബിജെപി എംപിയുമായ അശോക് മിത്തൽ ആരോപിച്ചു. പഞ്ചാബിലെ സുരക്ഷാ സാഹചര്യത്തിൽ ആശങ്കയുണ്ടെന്നും അതിർത്തി ജില്ലയിൽ സ്ഥിതി ചെയ്യുന്ന സർവകലാശാലയ്ക്ക് നേരെ ഇത്തരമൊരു സംഭവം ഉണ്ടായത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. സംഭവം രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും അശോക് മിത്തൽ പ്രതികരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുഖം മറച്ചെത്തിയ ചിലർ സർവകലാശാലയിൽ നാശനഷ്ടങ്ങൾ വരുത്തിയതായി കണ്ടെത്തിയെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഇവരിൽ ചിലർ മുൻ […]
Read more

ഫോം 6ലെ മാറ്റം; ടിസിഎസിന് നിർദേശം നൽകിയത് ആരെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഓൺലൈൻ ഫോം 6ൽ നിയമവിരുദ്ധമായി മാറ്റം വരുത്താൻ ടാറ്റാ കൺസൾട്ടൻസി സർവീസസിന് നിർദേശം നൽകിയത് ആരാണെന്ന് ചോദിച്ച് രാഹുൽ ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ ചോദ്യം. ഫോം 6ൽ വരുത്തിയ കൂട്ടിച്ചേർക്കലുകൾ വിവാദമായതും പിന്നീട് എസ്‌ഐആറിന് ശേഷം പിൻവലിച്ചതുമാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടുന്നത്. നിയമ മന്ത്രാലയത്തിന്റെ അറിവില്ലാതെ നടത്തിയ പരിഷ്കാരം തെറ്റാണെന്ന് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ രേഖപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മാറ്റത്തിന് അംഗീകാരം നൽകിയത് ആരാണെന്നും […]
Read more

ശബരിമല യുവതീപ്രവേശനം; ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധിയെഴുതിത്തുടങ്ങിയതായി റിപ്പോർട്ട്

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിലെ പുനഃപരിശോധനാ ഹർജികളുമായി ബന്ധപ്പെട്ട റഫറൻസിൽ ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധിയെഴുതിത്തുടങ്ങിയതായി റിപ്പോർട്ട്. ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൽ വിധി എഴുതിത്തുടങ്ങിയ ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന. ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട റഫറൻസിൽ 16 ദിവസം നീണ്ട വാദം കേട്ട ബെഞ്ചിലെ ഏക വനിതാ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന. റഫറൻസിൽ ഒക്ടോബർ ആദ്യവാരം വിധിപ്രസ്താവമുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേരത്തെ നിരീക്ഷിച്ചിരുന്നു. എന്നാൽ […]
Read more

തെരുവുനായ പ്രശ്നത്തിന് സമഗ്ര പരിഹാരം; നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: തെരുവുനായ പ്രശ്നം രണ്ട് വർഷത്തിനകം പരിഹരിക്കാനാകുമെന്ന് മന്ത്രി കെ.എം. ഷാജി. ഇതിനായുള്ള സമഗ്ര നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ‘നിർമലം’ എന്ന പേരിൽ അഞ്ച് വർഷം നീളുന്ന ശുചിത്വ യജ്ഞത്തിനും തുടക്കമിടുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞദിവസം നടന്ന യുവമോർച്ച പ്രതിഷേധവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഉദ്യോഗസ്ഥർ ഒപ്പമുള്ളപ്പോൾ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും പ്രത്യേക വെബ്സൈറ്റ് ആരംഭിക്കും. ജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുന്നതിനായി തദ്ദേശസ്ഥാപനങ്ങളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix