Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം; അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പ്രത്യേക സമിതിയെ നിയോഗിച്ചാണ് അന്വേഷണം നടത്തുക. ഹോസ്റ്റലിൽ മദ്യക്കുപ്പികളും കല്ലുകളും ഉപയോഗിച്ച് ആക്രമണം നടന്നത് ഗൗരവമുള്ള വിഷയമാണെന്ന് വകുപ്പ് വിലയിരുത്തി. മദ്യക്കുപ്പികൾ ഹോസ്റ്റലിനുള്ളിൽ എങ്ങനെ എത്തിയെന്നും പുറത്തുനിന്നുള്ളവർക്ക് ഹോസ്റ്റലിലേക്ക് പ്രവേശനം എങ്ങനെ ലഭിച്ചെന്നും പ്രത്യേക സമിതി പരിശോധിക്കും. ഹോസ്റ്റലിനുള്ളിലേക്ക് നടന്ന ആക്രമണവും അന്വേഷണത്തിന്റെ പരിധിയിൽ വരും. ഇന്നലെ രാത്രിയുണ്ടായ സംഘർഷം തലസ്ഥാനത്ത് ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ […]
Read more

രണ്ടക്കം കടന്നത് ഒരേയൊരു താരം, ലങ്കയെ 45 റണ്‍സിൽ എറിഞ്ഞൊതുക്കി ഇന്ത്യ

നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് രണ്ടാം സെമിഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ. ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 9.5 ഓവറിൽ 45 റൺസിന് ഓൾഔട്ടായി. ശനിയാഴ്ച നടക്കുന്ന സ്വർണ മെഡൽ പോരാട്ടത്തിൽ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യയുടെ ബൗളർമാർക്ക് മുന്നിൽ ലങ്കൻ ബാറ്റിങ് നിര പൂർണമായും തകർന്നു. ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, അഭിഷേക് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലങ്കൻ നിരയിൽ […]
Read more

പയ്യന്നൂർ ബോംബാക്രമണ കേസ്; ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് നിഷാദ് സുപ്രീംകോടതിയിൽ

കണ്ണൂർ: പയ്യന്നൂരിൽ പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. നിഷാദ് സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ 20 വർഷത്തെ തടവിനാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. ശിക്ഷയ്‌ക്കെതിരെ നിഷാദ് നൽകിയ അപ്പീൽ ഹൈക്കോടതി സ്വീകരിച്ചിരുന്നെങ്കിലും ശിക്ഷ മരവിപ്പിച്ചിരുന്നില്ല. ഇതിനെ ചോദ്യം ചെയ്താണ് നിഷാദ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി അപ്പീൽ പരിഗണിക്കുന്ന സാഹചര്യത്തിൽ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാണ് നിഷാദിന്റെ ആവശ്യം. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ പൊലീസുകാരെ വധിക്കാൻ […]
Read more

മന്ത്രി ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം

കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായത്. പയ്യന്നൂരിലും വാഹനത്തിന് നേരെ പ്രതിഷേധം ഉണ്ടായതായി റിപ്പോർട്ടുണ്ട്. കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിന് നേരെ ആഞ്ഞടിച്ചെന്നാണ് വിവരം. പയ്യന്നൂർ പിന്നിട്ടതിന് പിന്നാലെ മൂന്നാമതും മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായതായാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണ് ആരോപണം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. […]
Read more

ഇൻസ്റ്റഗ്രാം റീൽ കണ്ട് വ്യാജനോട്ട് നിർമ്മിച്ചു; രാജ്കോട്ടിൽ പച്ചക്കറി വിൽപ്പനക്കാരൻ അറസ്റ്റിൽ

രാജ്കോട്ട്: ഇൻസ്റ്റഗ്രാം റീൽ കണ്ട് വ്യാജനോട്ട് നിർമ്മിച്ച സംഭവത്തിൽ രാജ്കോട്ടിൽ പച്ചക്കറി വിൽപ്പനക്കാരൻ അറസ്റ്റിൽ. രാജ്കോട്ട് സിറ്റി ക്രൈംബ്രാഞ്ചും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കിഷൻ സോളങ്കി പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് 100 രൂപയുടെ 216 വ്യാജനോട്ടുകളും 500 രൂപയുടെ മൂന്ന് വ്യാജനോട്ടുകളും ഉൾപ്പെടെ വ്യാജനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം ഏകദേശം 65,500 രൂപയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, കുറഞ്ഞ വരുമാനവും […]
Read more

ബെംഗളൂരുവിൽ കോളേജിൽ നിന്ന് വിളിച്ചിറക്കി വിദ്യാർത്ഥിയെ കുത്തിക്കൊന്നു

ബെംഗളൂരു: കോളേജിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കിയ 19കാരനായ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി. നാഗർഭാവി മഹേഷ് പി.യു. കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയായ യോഗേഷാണ് കൊല്ലപ്പെട്ടത്. അന്നപൂർണേശ്വരി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാഗർഭാവിയിലാണ് സംഭവം. അഞ്ച് പേരടങ്ങുന്ന സംഘമാണ് യോഗേഷിനെ ആക്രമിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അറിയിച്ചു. കോളേജിൽ നിന്ന് വിളിച്ചിറക്കിയ ശേഷമാണ് സംഘം യോഗേഷിനെ ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

ശബരിമല നെയ്യ് ക്രമക്കേട്: മൂന്നിടങ്ങളിൽ എസ്‌ഐടി റെയ്ഡ്

തിരുവനന്തപുരം: ശബരിമല മിൽമ നെയ്യ് ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നിടങ്ങളിൽ എസ്‌ഐടി റെയ്ഡ് നടത്തി. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായിരുന്നു പരിശോധന. ക്രമക്കേടിൽ ആരോപണവിധേയനായ മിൽമ മുൻ ഉദ്യോഗസ്ഥൻ ഷൈൻ ജോസഫിന്റെ വീട്ടിലും എസ്‌ഐടി പരിശോധന നടത്തി. നെയ്യ് ശബരിമലയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട വാഹന കരാറുകാരുമായി ബന്ധപ്പെട്ട ഇടങ്ങളിലും പരിശോധന നടന്നു. റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തതായി വിജിലൻസ് അറിയിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് വിജിലൻസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം ഏറ്റെടുത്തത്. […]
Read more

LPST റാങ്ക് ഹോൾഡേഴ്സ് സമരം തുടരും; മന്ത്രിയുമായുള്ള ചർച്ച പരാജയം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നടത്തിവരുന്ന സമരം തുടരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനുമായി സമരസമിതി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടരാൻ തീരുമാനിച്ചത്. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക, പുതിയ വിജ്ഞാപനം വൈകിപ്പിക്കുക, അധ്യാപക-വിദ്യാർഥി അനുപാതത്തിൽ മാറ്റം വരുത്തുക തുടങ്ങിയ അഞ്ച് ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവച്ചത്. എന്നാൽ അധ്യാപക-വിദ്യാർഥി അനുപാതം സംബന്ധിച്ച ആവശ്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നാണ് സമരസമിതി നേതാക്കളുടെ ആരോപണം. അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുന്നത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് […]
Read more

തൃശ്ശൂരിലെ ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; 4 പേർ അറസ്റ്റിൽ

തൃശ്ശൂർ: തൃശ്ശൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് യുവതിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. നിലമ്പൂർ സ്വദേശിനിയാണ് ആക്രമിക്കപ്പെട്ടത്. യുവതിയുടെ കാമുകന്റെ ഭാര്യ നൽകിയ ക്വട്ടേഷനിലാണ് സംഘം യുവതിയെയും കാമുകനെയും തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. സംഭവത്തിൽ ക്വട്ടേഷൻ നൽകിയ യുവതിയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂർ സ്വദേശിയായ യുവാവും നിലമ്പൂർ സ്വദേശിനിയായ യുവതിയും പ്രണയത്തിലായിരുന്നു. നാലുദിവസം മുമ്പ് ഇരുവരും തൃശ്ശൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തിരുന്നു. ഇവരുടെ താമസസ്ഥലം മനസ്സിലാക്കിയ യുവാവിന്റെ ഭാര്യയാണ് തമിഴ്നാട്ടിൽ […]
Read more

കെ.എം. ബഷീർ കേസ്; വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നെങ്കിലും പിന്നീട് നിയമനം വേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമാണ് കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറാണ് ബഷീറിനെ ഇടിച്ചത്. തിരുവനന്തപുരം സ്വദേശിയായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix