Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

മുണ്ടംവേലി ഫ്ലാറ്റ് നിർമാണം; ടിഡിഎൽസിക്ക് 2.48 കോടി രൂപ നൽകിയത് ചട്ടങ്ങൾ മറികടന്നെന്ന് ആരോപണം

കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് തൃശ്ശൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (ടിഡിഎൽസിഎസ്) മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതിലും ക്രമക്കേട് നടന്നതായി ആരോപണം. ലൈഫ് മിഷനിൽനിന്ന് 2.48 കോടി രൂപ ആവശ്യമായ സ്ഥിരീകരണം ലഭിക്കാതെയാണ് ടിഡിഎൽസിക്ക് നൽകിയതെന്നാണ് രേഖകളിലെ വിവരം. അന്നത്തെ ജിസിഡിഎ ചെയർമാൻ വി. സലീം ഓഡിറ്റ് വിഭാഗത്തിൽനിന്ന് ഫയൽ അടിയന്തരമായി നീക്കാൻ നിർദേശം നൽകിയതായും രേഖകളിൽ പറയുന്നു. മിനിറ്റുകൾക്കകം ഫയൽ നീക്കിയതിനാൽ പ്രാഥമിക പരിശോധന നടത്താൻ കഴിഞ്ഞില്ലെന്ന് ഓഡിറ്റിംഗ് സൂപ്രണ്ട് ജിസിഡിഎയുടെ നോട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വലിയ […]
Read more

ഡിവൈഎഫ്ഐക്കാരെ നേരിടാൻ യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങരുത്: മന്ത്രി ഒ.ജെ ജനീഷ്

തിരുവനന്തപുരം: തന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ നടത്തിയ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി ഒ.ജെ. ജനീഷ്. ഡിവൈഎഫ്‌ഐ നടത്തുന്നത് പ്രതിഷേധമല്ല, അക്രമമാണെന്ന് മന്ത്രി ആരോപിച്ചു. കലാപാഹ്വാനം നടത്തിയത് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. വിജിനാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജനീഷ് ആരോപിച്ചു. ഡിവൈഎഫ്‌ഐയെ തനിക്ക് ഭയമില്ലെന്നും പ്രതിഷേധത്തെ ഭയന്ന് ഒരു പൊതുപരിപാടിയും റദ്ദാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡിവൈഎഫ്‌ഐ പ്രവർത്തകരെ നേരിടാൻ യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. […]
Read more

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമരം ചെയ്യുമ്പോള്‍ SFIക്ക് പൊള്ളുന്നതെന്തിന്: റോജി എം ജോണ്‍

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ എസ്‌എഫ്‌ഐ–യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. തലസ്ഥാനത്ത് നടന്നത് ദൗർഭാഗ്യകരവും ഗൗരവമുള്ളതുമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ സമരം നടത്തുമ്പോൾ എസ്‌എഫ്‌ഐക്ക് എന്തിനാണ് എതിർപ്പെന്നും റോജി എം. ജോൺ ചോദിച്ചു. ബിജെപിയോടുള്ള വിധേയത്വം തെളിയിക്കാനുള്ള ശ്രമമാണോ ആക്രമണത്തിന് പിന്നിലെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. കലാലയങ്ങൾ സർഗാത്മകമായ സംവാദങ്ങൾ നടക്കേണ്ട ഇടങ്ങളാണ്. ഹോസ്റ്റലിൽനിന്ന് മദ്യക്കുപ്പികളും കല്ലുകളും എടുത്ത് പ്രതിഷേധത്തിന് നേരെ എറിയുന്നത് ഗൗരവമായി […]
Read more

അടൂർ പ്രകാശിനെ തള്ളി കെ മുരളീധരൻ; നിയമനങ്ങൾ യുഡിഎഫിൻ്റെ ഏകകണ്ഠമായ തീരുമാനം

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങൾ തള്ളി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. വിവിധ നിയമനങ്ങൾ യുഡിഎഫിന്റെ ഏകകണ്ഠമായ തീരുമാനപ്രകാരമാണ് നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എം.കെ. മുനീർ മന്ത്രിസഭയിൽ ഉണ്ടാകേണ്ടിയിരുന്ന വ്യക്തിയാണെന്നും ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നതെന്നും മുരളീധരൻ പറഞ്ഞു. ഭരണനിർവഹണം നടത്താൻ കഴിയുമെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എഐസിസിയെ അതൃപ്തി അറിയിക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് അവകാശമുണ്ടെന്നും യുഡിഎഫ് യോഗം വിളിച്ചുചേർക്കുന്നതിൽ ഉടൻ […]
Read more

ഹോസ്റ്റലിലെ സംഘര്‍ഷം; ഭരണപരാജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാൻ: പിണറായി വിജയൻ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘർഷത്തിൽ യൂത്ത് കോൺഗ്രസിന്റെ യഥാർഥ ലക്ഷ്യം എസ്എഫ്ഐയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സംഭവം ആസൂത്രിതമായ അക്രമമാണെന്നും ആർഎസ്എസിനെ പ്രീതിപ്പെടുത്താനും സംസ്ഥാന സർക്കാരിനെതിരായ വിമർശനങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനുമുള്ള നീക്കമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഇരുപക്ഷവും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പിണറായി വിജയന്റെ പ്രതികരണം. ഹോസ്റ്റൽ വിദ്യാർഥികൾ വൈദ്യുതി നിയന്ത്രണത്തിനെതിരെയാണ് പ്രതിഷേധിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു. വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുകയാണോ യൂത്ത് കോൺഗ്രസിന്റെിടെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും […]
Read more

ജീവിതശൈലി രോ​ഗങ്ങൾക്കുള്ള മരുന്ന് സ്റ്റോക്കില്ല; വലഞ്ഞ് രോ​ഗികൾ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിയിലടക്കം ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ പലതും സ്റ്റോക്കില്ലാത്ത അവസ്ഥയിലാണ്. രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ തേടിയെത്തുന്ന രോഗികൾ മരുന്ന് ലഭിക്കാതെ മടങ്ങേണ്ടിവരുന്നതായാണ് പരാതി. ഡോക്ടറുടെ കുറിപ്പുമായി ആശുപത്രി ഫാർമസിയിലെത്തുന്ന രോഗികൾക്ക് മരുന്നില്ലെന്ന് അറിയിച്ച് തിരിച്ചയക്കുന്നതായും രോഗികൾ പറയുന്നു. ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിലും സമാനമായ പ്രതിസന്ധിയുണ്ടെന്നാണ് ആരോപണം. കെഎംഎസ്‌സിഎൽ വഴിയുള്ള മരുന്ന് വിതരണം തടസ്സപ്പെട്ടതാണ് ക്ഷാമം രൂക്ഷമാകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ […]
Read more

ദേശീയ വനിതാ കമ്മീഷൻ അംഗമായി നിവേദിത സുബ്രഹ്മണ്യം ചുമതലയേറ്റു

ന്യൂഡൽഹി: ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു. ഡൽഹിയിലെ ദേശീയ വനിതാ കമ്മീഷൻ ആസ്ഥാനത്തായിരുന്നു ചടങ്ങ്. ചുമതലയേൽക്കുന്നതിന് മുമ്പ് കമ്മീഷൻ അധ്യക്ഷ വിജയ രഹത്കറുമായി നിവേദിത കൂടിക്കാഴ്ച നടത്തി. നിയമം, ഭരണനിർവഹണം, മാനവവിഭവശേഷി, ധനകാര്യം തുടങ്ങിയ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് നിവേദിത. അണ്ണാമലൈ സർവകലാശാലയിൽ നിന്ന് തൊഴിൽ നിയമത്തിൽ എൽഎൽഎം, മംഗളൂരു സർവകലാശാലയിൽ നിന്ന് എൽഎൽബി, ഐസിഎഫ്എഐ സർവകലാശാലയിൽ നിന്ന് മാനവവിഭവശേഷിയിൽ […]
Read more

മന്ത്രിമാർക്കെതിരായ ആക്രമണം; ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിമാരെ വഴിതടഞ്ഞ് ആക്രമിക്കുന്ന സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത്തരം സംഭവങ്ങളിൽ സമഗ്രമായ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികാരം നഷ്ടമായതിന്റെ പശ്ചാത്തലത്തിൽ സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രിമാർക്കെതിരെ ആക്രമണം നടത്തി സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നാണ്ീഷിന്റെ വാഹനം കണ്ണൂരിലും കാസർകോട്ടും പ്രതിഷേധക്കാർ തടഞ്ഞ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെന്നിത്തലയുടെ ആരോപണം. ഒരു തരത്തിലുള്ള ഗുണ്ടായിസവും അനുവദിക്കില്ലെന്നും സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾ സർക്കാർ കർശനമായി നേരിടുമെന്നും […]
Read more

ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം; 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രജീഷ് ബാബു, അക്ഷയ് കെ.കെ., അതുൽരാജ്, സിദ്ധാർഥ് ടി, ബിനിൽ കൃഷ്ണൻ, രമിത് എന്നിവരുൾപ്പെടെ 14 പേർക്കെതിരെയാണ് കേസെടുത്തത്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്ഐആറിലെ ആരോപണം. വാഹനത്തിലെ ഫ്ലാഗ് പോസ്റ്റ് ഒടിച്ചതിലൂടെ 2,000 രൂപയുടെ നഷ്ടമുണ്ടായതായും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ […]
Read more

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി സിജെപി; ഒക്ടോബർ 2 മുതൽ രാജ്യവ്യാപക സമരം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ. ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനം രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും എസ്‌ഐആർ പിൻവലിക്കണമെന്നും അഭിജീത് ദീപ്‌കെ ആവശ്യപ്പെട്ടു. ഒക്ടോബർ രണ്ട് മുതൽ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കാനാണ് സിജെപിയുടെ തീരുമാനം. ‘സേവ് ഡെമോക്രസി മാർച്ച്’ ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix