Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

44 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം

ഐച്ചി-നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ. ഫൈനലിൽ ചൈനയെ 1-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം സ്വർണമണിഞ്ഞത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ ലാൽറെംസിയാമി നേടിയ മനോഹരമായ ടോമഹോക്ക് ഷോട്ടിലൂടെയാണ് ഇന്ത്യ നിർണായക ഗോൾ സ്വന്തമാക്കിയത്. ലീഡ് നേടിയ ശേഷം ശക്തമായ പ്രതിരോധമാണ് ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തത്. സമനില ഗോൾ കണ്ടെത്തുന്നതിനായി അവസാന ഘട്ടത്തിൽ ഗോൾകീപ്പറെ വരെ പിൻവലിച്ച് ചൈന ആക്രമണം ശക്തമാക്കിയെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. മത്സരത്തിന്റെ […]
Read more

‘യൂത്ത് കോൺഗ്രസ് പറഞ്ഞാൽ തല്ലിക്കൊല്ലാനും പൊലീസ് തയ്യാറാകും’; വിവാദമായി കെപിസിസി അംഗത്തിന്റെ പ്രസംഗം

മലപ്പുറം: മലപ്പുറത്ത് കെപിസിസി അംഗത്തിന്റെ വിവാദ പ്രസംഗം. യൂത്ത് കോൺഗ്രസ് പറഞ്ഞാൽ ആവശ്യമെങ്കിൽ തല്ലിക്കൊല്ലാനും കേരള പൊലീസ് തയ്യാറാകുമെന്ന പരാമർശവുമായി കെപിസിസി അംഗം ഇഫ്തിഖാറുദ്ദീൻ. വളാഞ്ചേരിയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു വിവാദ പരാമർശം. പൊലീസ് ഇപ്പോൾ തങ്ങളുടെ കൈയിലാണെന്നും ഇഫ്തിഖാറുദ്ദീൻ പ്രസംഗത്തിൽ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷമടക്കം എസ്എഫ്ഐയും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. തല്ലിക്കൊല്ലാൻ ആവശ്യപ്പെട്ടാൽ അതിനും കേരള പൊലീസ് തയ്യാറാകുമെന്നും പൊലീസ് അടിച്ചൊതുക്കിയത് തങ്ങളുടെ നിർദേശപ്രകാരമാണെന്നും ഇഫ്തിഖാറുദ്ദീൻ പ്രസംഗത്തിൽ […]
Read more

രാജ്യത്തെ വൈദ്യുതി ആവശ്യം പ്രവചനത്തേക്കാൾ 3.3 ശതമാനം ഉയർന്നു

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ രാജ്യത്തെ വൈദ്യുതി ആവശ്യം കേന്ദ്ര സർക്കാരിന്റെ പ്രവചനത്തേക്കാൾ ഉയർന്നതായി ഔദ്യോഗിക കണക്കുകൾ. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ യഥാർഥ വൈദ്യുതി ആവശ്യം സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ (CEA) പ്രവചനത്തേക്കാൾ 3.3 ശതമാനം കൂടുതലായിരുന്നു. മഴ കുറഞ്ഞതും താപനില ഉയർന്നതുമാണ് വൈദ്യുതി ഉപയോഗം കൂടാൻ പ്രധാന കാരണമായത്. സാധാരണയായി CEAയുടെ പ്രവചനത്തേക്കാൾ കുറവായിരിക്കും യഥാർഥ വൈദ്യുതി ഉപഭോഗം. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമായി. വൈദ്യുതി ആവശ്യകത ഉയർന്നതോടെ […]
Read more

മന്ത്രി ഒ.ജെ. ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധം; കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

കാസർകോട്: മന്ത്രി ഒ.ജെ. ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്. തൃക്കരിപ്പൂരിലെ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് ജാമ്യമില്ലാ കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുമുതൽ നശിപ്പിച്ചെന്ന പരാതിയിൽ 13 പേർക്കെതിരെയും ലീഗ് പ്രവർത്തകനെ മർദിച്ചെന്ന പരാതിയിൽ 12 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. ലീഗ് പ്രവർത്തകനായ മുഹമ്മദ് സർഫ്രാസിനാണ് മർദനമേറ്റത്. കാഞ്ഞങ്ങാട്ടും ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. 10 പേർക്കെതിരെയാണ് ഇവിടെ കേസെടുത്തത്. നീലേശ്വരത്തെ സംഘർഷവുമായി ബന്ധപ്പെട്ട് ആറ് […]
Read more

തവനൂരിൽ വൻ മയക്കുമരുന്നുവേട്ട; 100 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം: കുറ്റിപ്പുറം തവനൂരിൽ വൻ മയക്കുമരുന്നുവേട്ട. ബെംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച 100 ഗ്രാമോളം എംഡിഎംഎയുമായി രണ്ട് തവനൂർ സ്വദേശികളെ പൊലീസ് പിടികൂടി. വിപണിയിൽ ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയാണ് പിടികൂടിയത്. തവനൂർ തെക്കുമുറി കരുമത്ത് പറമ്പിൽ മുഹമ്മദ് റിസ്‌വാൻ (25), തവനൂർ അങ്ങാടിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് ജാസിർ (42) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെയും തിരൂർ ഡിവൈഎസ്പി എ.എം. സിദ്ധിഖിന്റെയും നേതൃത്വത്തിൽ തിരൂർ ഡാൻസാഫ് […]
Read more

14കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസ്; യുവാവിന് ഏഴ് വർഷം കഠിനതടവ്

തിരുവനന്തപുരം: ഇരുചക്രവാഹനത്തിലെത്തി 14കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസിൽ യുവാവിന് ഏഴ് വർഷം കഠിനതടവും 26,000 രൂപ പിഴയും ശിക്ഷ. കൊല്ലം കരിപ്ര സ്വദേശി ഹെയിൽ രാജു (22)വിനെയാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷവും ഒമ്പത് മാസവും അധിക തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി മുഖേന ലഭിക്കുന്ന നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. 2025 മേയ് 24നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം […]
Read more

പോക്സോ കേസിൽ പൊലീസ് നടപടി വൈകിയെന്ന് ആരോപണം; പിതാവ് ജീവനൊടുക്കി

കർണാടക: മകളെതിരായ പീഡനക്കേസിൽ പൊലീസ് നടപടി വൈകിയതിൽ മനംനൊന്ത് കർണാടകയിലെ ദാവണഗെരെയിൽ പിതാവ് ജീവനൊടുക്കി. ചന്നഗിരി സ്വദേശിയായ പിതാവിനെയാണ് വീടിന് സമീപത്തെ തോട്ടത്തിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മകളെ വിവാഹ വാഗ്ദാനം നൽകി ആറ് വർഷത്തോളം പീഡിപ്പിച്ചെന്ന പരാതിയിൽ നവീൻ എന്ന യുവാവിനെതിരെ ഓഗസ്റ്റ് 22ന് ചന്നഗിരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിക്ക് പീഡന സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് ഒന്നര […]
Read more

കൊച്ചിയിൽ മദ്യപിച്ച് വാഹനമോടിച്ച 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസ്

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് നടപടി. അലക്ഷ്യമായി വാഹനമോടിച്ചതിന് 71 കേസുകളും രജിസ്റ്റർ ചെയ്തു. തുടർച്ചയായി ഹോൺ മുഴക്കുന്നത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് 1,891 പെറ്റി കേസുകളും എടുത്തിട്ടുണ്ട്. സ്വകാര്യ ബസുകളുടെ അപകടകരമായ യാത്രയ്ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ പരിശോധന തുടരുകയാണ്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
Read more

എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതി; ആഭ്യന്തരമന്ത്രിയെ കണ്ട് ശിവൻകുട്ടി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുൻ മന്ത്രി വി. ശിവൻകുട്ടിയും എസ്എഫ്ഐ നേതാക്കളും ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ടു. സംഭവത്തിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. ഹോസ്റ്റലിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ കന്റോൺമെന്റ് എസ്ഐ ഗോകുലിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ ഭീഷണി മുഴക്കിയെന്ന ആരോപണവും ഉയർന്നിരുന്നു. ഇതിന് പിന്നാലെ കന്റോൺമെന്റ് എസ്എച്ച്ഒ സതീഷിന്റെ കാട്ടാക്കടയിലെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. […]
Read more

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചാഹൽ

മുംബൈ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറുകയെന്ന ദീർഘകാല സ്വപ്നം യാഥാർഥ്യമാകില്ലെന്ന് തിരിച്ചറിഞ്ഞാണ് 36-കാരനായ ചഹാലിന്റെ തീരുമാനം. അതേസമയം, വൈറ്റ് ബോൾ ക്രിക്കറ്റിൽ തുടരുമെന്നും ഇന്ത്യയ്ക്കായി വീണ്ടും കളിക്കാനുള്ള പോരാട്ടം തുടരുമെന്നും താരം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെയാണ് ചഹാൽ വിരമിക്കൽ പ്രഖ്യാപിച്ചത്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ നോർത്താംപ്ടൺഷെയറിനായി മിഡിൽസെക്സിനെതിരെ ലോർഡ്സിൽ കളിച്ച മത്സരമാണ് തന്റെ അവസാന ഫസ്റ്റ് ക്ലാസ് മത്സരമെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix