Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

കരുവന്നൂർ കള്ളപ്പണക്കേസ്; സിപിഎമ്മും നേതാക്കളും വിടുതൽ ഹർജി നൽകി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണക്കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും നേതാക്കളും കോടതിയിൽ വിടുതൽ ഹർജി നൽകി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎമ്മിന്റെയും നേതാക്കളുടെയും വാദം. മുൻ സിപിഎം ജില്ലാ സെക്രട്ടറിമാരായ എ.സി. മൊയ്തീൻ, എം.എം. വർഗീസ്, കെ. രാധാകൃഷ്ണൻ എന്നിവരാണ് ഹർജി നൽകിയത്. കള്ളപ്പണ ഇടപാടിൽ തങ്ങൾക്ക് പങ്കില്ലെന്നും വിചാരണ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. കേസിൽ സിപിഎം ജില്ലാ കമ്മിറ്റിയുടെ പേരിൽ ഭൂമി വാങ്ങിയത് കരുവന്നൂർ ബാങ്കിൽ […]
Read more

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ കല്ലേറ്

ഒഹായോ: അമേരിക്കയിലെ ഒഹായോയിൽ പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിന് നേരെ ഇഷ്ടികയും കല്ലുകളും ഉപയോഗിച്ച് ആക്രമണം. ഗ്രേറ്റർ ക്ലീവ്‌ലാന്റ് മേഖലയിലെ റിച്ച്മണ്ട് ഹൈറ്റ്‌സിലുള്ള ശ്രീ സ്വാമിനാരായൺ വഡ്താൽ ധാം ഹിന്ദു മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ക്ഷേത്രത്തിലെ ജനൽച്ചില്ലുകൾ തകർന്നു. സംഭവം നടക്കുമ്പോൾ പൂജാരിമാരും ഭക്തരും ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് ആക്രമണമുണ്ടായതെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷനും കൊയലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയും അറിയിച്ചു. അക്രമികൾ ക്ഷേത്രത്തിന് നേരെ തുടർച്ചയായി ഇഷ്ടികകൾ എറിഞ്ഞതായാണ് വിവരം. ക്ഷേത്രത്തിൽ […]
Read more

സ്കൂളിന് സമീപം 403 ഗ്രാം എംഡിഎംഎയുമായി മധ്യവയസ്കൻ പിടിയിൽ

കൊല്ലം: സ്കൂളിന് സമീപത്ത് നിന്ന് വൻ ലഹരിമരുന്ന് ശേഖരവുമായി മധ്യവയസ്കൻ അറസ്റ്റിൽ. പെരുമ്പുഴ സെറ്റിൽമെന്റ് ഉന്നതിയിൽ ‘പൊടിമോൻ’ എന്നറിയപ്പെടുന്ന ദുഷ്യന്തൻ (53) ആണ് പിടിയിലായത്. പരുത്തിയറ സ്കൂളിന് സമീപം പൂയപ്പള്ളി പൊലീസും കൊല്ലം റൂറൽ ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 403.940 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണൻ ഐപിഎസിന്റെ […]
Read more

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി; സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ഗവർണറെ കണ്ട് ബിജെപി

കോട്ടയം: കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധവും സുരക്ഷാവീഴ്ചാ ആരോപണവും സംബന്ധിച്ച് ബിജെപി ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടു. ബിജെപി പ്രതിനിധി സംഘം ഗവർണർക്ക് നിവേദനം നൽകി. പികെ കൃഷ്ണദാസ്, എസ്. സുരേഷ്, ഷോൺ ജോർജ് എന്നിവരാണ് ഗവർണറെ കണ്ടത്. അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയ സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായെന്നാണ് ബിജെപിയുടെ ആരോപണം. അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ നടപടി ആവശ്യപ്പെട്ടാണ് […]
Read more

മുണ്ടംവേലി ഫ്ലാറ്റ് നിർമാണത്തിൽ ജിസിഡിഎയ്ക്കെതിരെയും ആക്ഷേപം

കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷൻ പി & ടി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ജിസിഡിഎയുടെ നടപടികളിലും ഗുരുതര ആക്ഷേപങ്ങൾ. ജിസിഡിഎ നൽകിയ സ്ഥലം റവന്യൂ രേഖകൾ പ്രകാരം ചതുപ്പ് നിലമാണെന്നാണ് വിവരം. ഹൈടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്നതിന് താഴെയായാണ് ഈ സ്ഥലവും. ജിസിഡിഎയുടെ ടെക്നിക്കൽ കമ്മിറ്റിയുടെ അജണ്ടയിൽ ഉൾപ്പെടാത്ത മുണ്ടംവേലി പദ്ധതി നിർദേശിച്ചത് മുൻ ചെയർമാൻ സി.എൻ. മോഹനനാണെന്ന് രേഖകളിൽ നിന്ന് വ്യക്തമാകുന്നു. സി.എൻ. മോഹനെ പ്രതിയാക്കി വിജിലൻസ് കേസും നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ […]
Read more

വി ഡി സതീശനെതിരായ നിലപാടിൽ ഉറച്ച് അടൂർ പ്രകാശ്; ഹൈക്കമാൻഡിന് കത്ത് നൽകും

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ നിലപാടിൽ ഉറച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വിഷയത്തിൽ നേരിട്ട് ഹൈക്കമാൻഡിനെ സമീപിക്കാനാണ് തീരുമാനം. മറ്റന്നാൾ ദില്ലിയിലെത്തി കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകാനാണ് നീക്കം. യുഡിഎഫിൽ വേണ്ടത്ര കൂടിയാലോചനകൾ നടക്കുന്നില്ലെന്നും പല തീരുമാനങ്ങളും ഏകപക്ഷീയമായാണ് എടുക്കുന്നതെന്നുമാണ് അടൂർ പ്രകാശിന്റെ പ്രധാന പരാതി. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. കൂടുതൽ നേതാക്കളും ഹൈക്കമാൻഡിന് പരാതി നൽകിയേക്കുമെന്നാണ് സൂചന. അടൂർ പ്രകാശിന്റെ പരാതിയുടെ പശ്ചാത്തലത്തിൽ എഐസിസി ജനറൽ […]
Read more

ശബരിമല മേൽശാന്തി അഭിമുഖ സമിതിയിൽ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി

പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ അഭിമുഖം നടത്തേണ്ട സമിതിയിൽ നിന്ന് ശബരിമല മുൻ തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി. ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായതും തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതുമാണ് കാരണം. രാജീവരെ ഒഴിവാക്കാൻ ദേവസ്വം ബോർഡ് ഭരണസമിതി നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം, മേൽശാന്തിമാരുടെ യോഗ്യത പട്ടികയിൽ നിലവിൽ എട്ടുപേർ മാത്രമാണുള്ളത്. ദേവസ്വം വിജിലൻസിന്റെ കർശന പരിശോധനയ്ക്ക് പിന്നാലെയാണ് പട്ടികയിലെ എണ്ണം കുറഞ്ഞത്. ശബരിമലയിലേക്ക് അഞ്ച് പേരും മാളികപ്പുറത്തേക്ക് മൂന്ന് പേരുമാണ് പട്ടികയിലുള്ളത്. ഇതാദ്യമായാണ് മുഖാമുഖം പരീക്ഷയ്ക്ക് യോഗ്യത […]
Read more

മലപ്പുറത്ത് സിപിഎമ്മിൽ തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യും

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മലപ്പുറം സിപിഎം ജില്ലാ കമ്മിറ്റിയിൽ വിശദമായി ചർച്ചയാകും. പാർട്ടിയുടെ സ്വാധീനമേഖലയായ പൊന്നാനി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ നേരിട്ട പരാജയവും യോഗത്തിൽ പ്രധാന വിഷയമാകും. പൊന്നാനിയിൽ പ്രാദേശിക തലത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമാണെന്നാണ് പ്രവർത്തകരുടെ വിലയിരുത്തൽ. സ്ഥാനാർഥി നിർണയത്തിലും നേതൃത്വത്തിന്റെ തീരുമാനങ്ങളിലും താഴെത്തട്ടിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. മന്ത്രിയായിരുന്ന വി. അബ്ദുറഹ്മാൻ മണ്ഡലം മാറി മത്സരിച്ചതും പ്രവർത്തകർ ചർച്ച ചെയ്യുന്ന വിഷയമാണ്. ‘മെസ്സി’യുടെ പേരുമായി ബന്ധപ്പെട്ട് ഉയർന്ന തട്ടിപ്പ് ആരോപണവും വിപുലീകൃത ജില്ലാ കമ്മിറ്റി […]
Read more

മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴുന്നു; മഴയ്ക്കായി പ്രത്യേക പ്രാർത്ഥനയുമായി തമിഴ്നാട്

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും തേനി ജില്ലയിലും മഴ ലഭിക്കണമെന്ന പ്രാർത്ഥനയുമായി തമിഴ്നാട്ടിലെ കർഷകർ. തേനി ജില്ലയിലെ വീരപാണ്ടി ഗൗമാരിയമ്മൻ ക്ഷേത്രത്തിൽ വെള്ളിയാഴ്ച പ്രത്യേക വരുണപൂജയും യാഗവും നടത്തി. കമ്പം വാലി വാട്ടർ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പൂജയും യാഗവും. കർഷകരും പൊതുജനങ്ങളും ചടങ്ങിൽ പങ്കെടുത്തു. തേനി, മധുര, ഡിണ്ടിഗൽ, ശിവഗംഗ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളുടെ പ്രധാന ജലസ്രോതസ്സായ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിക്കണമെന്നാണ് കർഷകരുടെ പ്രാർത്ഥന. നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.85 […]
Read more

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 800 രൂപയുടെ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്. പവന് 800 രൂപയോളമാണ് കുറഞ്ഞത്. ഇതോടെ കേരളത്തിൽ ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13,675 രൂപയും ഒരു പവന് 1,09,400 രൂപയുമാണ് വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരം പുറത്തുവിട്ടത്. ഇന്നലെ സ്വർണവിലയിൽ വർധനയായിരുന്നു. പവന് 760 രൂപ ഉയർന്ന് 1,10,200 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix