Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല മേൽശാന്തി അഭിമുഖ സമിതിയിൽ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ അഭിമുഖം നടത്തേണ്ട സമിതിയിൽ നിന്ന് ശബരിമല മുൻ തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി. ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായതും തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതുമാണ് കാരണം. രാജീവരെ ഒഴിവാക്കാൻ ദേവസ്വം ബോർഡ് ഭരണസമിതി നേരത്തെ തീരുമാനിച്ചിരുന്നു.

അതേസമയം, മേൽശാന്തിമാരുടെ യോഗ്യത പട്ടികയിൽ നിലവിൽ എട്ടുപേർ മാത്രമാണുള്ളത്. ദേവസ്വം വിജിലൻസിന്റെ കർശന പരിശോധനയ്ക്ക് പിന്നാലെയാണ് പട്ടികയിലെ എണ്ണം കുറഞ്ഞത്. ശബരിമലയിലേക്ക് അഞ്ച് പേരും മാളികപ്പുറത്തേക്ക് മൂന്ന് പേരുമാണ് പട്ടികയിലുള്ളത്. ഇതാദ്യമായാണ് മുഖാമുഖം പരീക്ഷയ്ക്ക് യോഗ്യത നേടിയവരുടെ എണ്ണം ഇത്രയും കുറയുന്നത്.

മാളികപ്പുറത്തെ പട്ടികയിലുള്ള മൂന്ന് പേരും ശബരിമല മേൽശാന്തി പട്ടികയിലും ഇടം നേടിയിട്ടുണ്ട്. മുഖാമുഖം പരീക്ഷയിലെ മാർക്ക് കൂടി പരിഗണിക്കുന്നതോടെ പട്ടികയിലെ എണ്ണം വീണ്ടും കുറയാനിടയുണ്ടെന്നാണ് വിവരം. ഒഴിവാക്കപ്പെട്ടവരുടെ അപ്പീൽ പരിഗണിച്ചാലും അന്തിമ പട്ടികയിലെ എണ്ണം കൂടാൻ സാധ്യതയില്ല. കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് 13 മുതൽ 14 പേർ വരെ മേൽശാന്തി പട്ടികയിൽ ഇടം നേടിയിരുന്നു.

മേൽശാന്തിമാരുടെ നിയമനത്തിലെ മാനദണ്ഡങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് യോഗ്യത പട്ടികയിൽ നിന്ന് പുറത്തായവർ നൽകിയ അപ്പീൽ ഇന്ന് ദേവസ്വം ബോർഡ് പരിഗണിക്കും. അതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ കോടതിക്ക് റിപ്പോർട്ട് നൽകുക. ഇന്ന് ഉച്ചയ്ക്ക് ശേഷം ദേവസ്വം ബോർഡ് യോഗം ചേരും.

35 വയസാണ് മേൽശാന്തി നിയമനത്തിലെ പ്രധാന മാനദണ്ഡങ്ങളിലൊന്ന്. മലയാളി ബ്രാഹ്മണനായിരിക്കണമെന്നതും നിർബന്ധമാണ്. ഏതെങ്കിലും ഒരു പൊതുക്ഷേത്രത്തിൽ 12 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ഇതിൽ ദിവസവും മൂന്ന് പൂജകൾ നടക്കുന്ന ക്ഷേത്രത്തിൽ 10 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ഇത്തരം കർശന മാനദണ്ഡങ്ങളാണ് യോഗ്യത പട്ടികയിലെ എണ്ണം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.

അതേസമയം, പമ്പയിലെ ശുചിമുറികൾ പൂർണമായും സൗജന്യമാക്കുന്നതിനും ദേവസ്വം ബോർഡ് ഹൈക്കോടതിയുടെ അനുമതി തേടും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix