തെരുവ് നായ പ്രശ്നം: മനേക ഗാന്ധിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം
ന്യൂഡൽഹി: തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ മനേക ഗാന്ധിക്കെതിരെ സുപ്രീം കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. “എന്തൊക്കെയാണ് അവർ പറയുന്നത്?” എന്ന ചോദ്യം ഉന്നയിച്ച കോടതി, മനേക ഗാന്ധിയുടെ പ്രസ്താവനകൾ കോടതിയലക്ഷ്യത്തിന് തുല്യമാണെന്ന് നിരീക്ഷിച്ചു.മനേക ഗാന്ധിക്കെതിരെ ഇതുവരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാത്തത് കോടതിയുടെ മഹാമനസ്കത കൊണ്ടാണെന്നും ബെഞ്ച് വ്യക്തമാക്കി. ഒരു മൃഗസ്നേഹിയെന്ന നിലയിലും മുൻ കേന്ദ്രമന്ത്രിയെന്ന നിലയിലും തെരുവ് നായ പ്രശ്നപരിഹാരത്തിന് അവർ ഇതുവരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു.തെരുവ് നായ്ക്കളെ പോറ്റുന്നവർ ഉത്തരവാദിത്തത്തോടെ […]
Read more

