Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

സജി ചെറിയാന്‍റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം: ‘വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ല’മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ .ഇതുപോലെയുള്ള പ്രസ്തനവ ഉന്നയിക്കുന്നവരോട് ഒരു രീതിയിലും സിപിഎമ്മിന് യോജിപ്പില്ലെന്ന്എംവി ഗോവിന്ദൻ പറഞ്ഞു.വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഎമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സജി ചെറിയാന്‍റെ പ്രസ്താവനയിൽ ഇന്നലെ എംവി ഗോവിന്ദൻ പ്രതികരിച്ചിരുന്നില്ല.എന്നാൽ സിപിഎമ്മിനെ കടന്ന ആക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും ജമാഅത്ത് ഇസ്ലാമികമായി ചേരുന്നതിൽ യാതൊരു മടിയുമില്ല വി. ഡി […]
Read more

15-ാം നിയമ സഭാസമ്മേളനത്തിന് ഇന്ന് തുടക്കമായി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ 15-ാം നിയമസഭയിലെ 16 സമ്മേളനം ഇന്ന് തുടക്കമായി.കേരള ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപനത്തേോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക.ജനുവരി 22, 27, 28 ദിവസങ്ങളിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയാണ് നടക്കുക.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നയപ്രഖ്യാപനത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ വികസനവും പദ്ധതികളും ഇനി ഏത് രീതിയിലാകും മുന്നോട്ട് പോകുക എന്നതുൾപ്പെടെയുള്ള കാര്യങ്ങളാകും ഇതിൽ അവതരിപ്പിക്കുക.സമ്മേളനത്തിന്റെ പ്രധാന അജണ്ടയായ 2026 – 27 സാമ്പത്തിക വർഷത്തേക്കുള്ള 29-ന് രണ്ടാം […]
Read more

സുപ്രീം കോടതി ഇന്ന് വീണ്ടും വാദം കേൾക്കും;ഉന്നാവ് ബലാത്സംഗക്കേസിൽ കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ സിബിഐ

ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി. ഉത്തരവിനെതിരായ സിബിഐയുടെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രണ്ടാഴ്ച മുമ്പ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ അവധിക്കാല ബെഞ്ച് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.കേസ് ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനുള്ള കാരണങ്ങളിൽ വിശദമായി വാദം കേൾക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നതിനാൽ ഇന്നത്തെ അപ്പീലില്‍ കോടതി കൂടുതല്‍ വാദം കേള്‍ക്കും. കേസിൽ കക്ഷി ചേരാൻ അതീജീവിതയ്ക്ക് കോടതി അനുമതിയും […]
Read more

അറബിഭാഷാ പഠനം കാലഘട്ടത്തിന്റെ അനിവാര്യത: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

മലപ്പുറം: ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന തൊഴിൽ-സാംസ്കാരിക സാധ്യതകൾ പ്രയോജനപ്പെടുത്താൻ അറബിഭാഷാ പഠനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) മലപ്പുറം ജില്ലാ സമ്മേളനം ചെമ്മാട് കോ-ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബി ഭാഷയുടെ സാധ്യതകൾ പുതിയ തലമുറയ്ക്ക് പകർന്നുനൽകുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ട്. മാറുന്ന ലോകത്തിനനുസരിച്ച് പഠനരീതികളിലും നൈപുണ്യ വികസനത്തിലും അധ്യാപകർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ശനിയാഴ്ച നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എൻ.ടി. ഹമീദലി […]
Read more

വയനാട്ടിൽ തോക്കും വെടിക്കോപ്പുകളുമായി വേട്ടസംഘം പിടിയിൽ

വയനാട്: സൗത്ത് വയനാട് ചെതലത്ത് റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ തോക്കും വെടിക്കോപ്പുകളുമായി വേട്ടയാടാൻ ശ്രമിച്ച മൂന്നംഗ സംഘം വനപാലകരുടെ പിടിയിലായി. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ സ്വദേശികളായ ഫവാസ് (32), മുഹമ്മദ് സാലിഹ് (39), ജുനൈദ് (34) എന്നിവരെയാണ് പിടികൂടിയത്.ബീനാച്ചി-കേണിച്ചിറ റോഡിന് സമീപമുള്ള മടുർ സർക്കാർ വനത്തിനുള്ളിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കാറിലെത്തിയ […]
Read more

ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

കോഴിക്കോട്: ബസിനുള്ളിലെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോവിന്ദപുരം സ്വദേശി ദീപക് (32) ആണ് മരിച്ചത്. ദീപക് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാന്‍ഡിലേക്കുള്ള യാത്രക്കിടെയാണ് ബസില്‍ നിന്നും യുവതി വിഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മറ്റൊരു പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവം കണ്ടാണ് വിഡിയോ പകര്‍ത്താന്‍ തുടങ്ങിയതെന്നും ഇയാള്‍ അത് കണ്ടതോടെ തന്നെയും മോശമായി സ്പര്‍ശിച്ചെന്നാണ് […]
Read more

ബോളിവുഡിലെ അവസരക്കുറവ്:എ ആർ റഹ്മാന്റെ പരാമർശങ്ങളിൽ പ്രതികരണവുമായി : ജാവേദ് അക്തര്‍

ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ച് എ ആർ റഹ്മാൻ അടുത്തിടെ ഒരു അഭിമുഖത്തില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയം ആയിരിക്കുകയാണ്.കഴിഞ്ഞ എട്ട് വർഷമായി തനിക്ക് ലഭിക്കുന്ന അവസരങ്ങൾ ഗണ്യമായി കുറഞ്ഞുവെന്നും, അതിന് പിന്നിൽ വർഗീയ സമീപനങ്ങൾ കാരണമായിരിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ പരാമർശം സഹകലാകാരന്മാരുടെയും നിരൂപകരുടെയും ഇടയിൽ വ്യാപക ചർച്ചയ്ക്കും വിവിധ പ്രതികരണങ്ങൾക്കും വഴിവെച്ചു. ചിലർ ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തി. ഇതിനിടെയാണ് മുതിർന്ന ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ തന്റെ നിലപാട് വ്യക്തമാക്കിയത്. ഐ‌.എ‌.എൻ.‌എസുമായുള്ള […]
Read more

ശബരിമല നട 20-ന് അടയ്ക്കും; തീർത്ഥാടകർക്ക് രണ്ട് ദിവസം കൂടി ദർശനം നടത്താം

പത്തനംതിട്ട: മകരവിളക്ക് ഉത്സവം സമാപിച്ചതോടെ ശബരിമല ക്ഷേത്രനട ഈ മാസം 20-ന് അടയ്ക്കും. തീർത്ഥാടകർക്ക് ഇനി രണ്ട് ദിവസം കൂടി ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.ഇന്ന് ശബരിമലയിൽ കളമെഴുത്ത് ചടങ്ങും വിളക്കെഴുന്നള്ളിപ്പും നടക്കും.ശരംകുത്തിയിലേക്കാണ് വിളക്കെഴുന്നള്ളിപ്പ് നടത്തുക. 19-ന് രാത്രി മാളികപ്പുറത്ത് കുരുതി ചടങ്ങും നടക്കും.ഇന്ന് മാത്രമേ തീർത്ഥാടകർക്ക് നെയ്യഭിഷേകം നടത്താൻ കഴിയുകയുള്ളൂ. പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ ഇന്ന് കളഭാഭിഷേകവും നടക്കും. 19-ന് രാത്രി മേൽശാന്തി വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം പാടി നട അടയ്ക്കും. തുടർന്ന് 20-ന് പുലർച്ചെ 3-ന് […]
Read more

വികസനത്തിന് തടസ്സം പണമല്ല:സത്യസന്ധ നേതാക്കളാണ് ഇല്ലാത്തത്’; നിതിൻ ഗഡ്‌കരി

വിദിഷ: രാജ്യത്ത് പണത്തിന് കുറവില്ലെന്നും, എന്നാൽ സത്യസന്ധമായി പ്രവർത്തിക്കാൻ കഴിവുള്ള രാഷ്ട്രീയ നേതാക്കളുടെ കുറവാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. ഗ്രാമങ്ങളിലെ കർഷകർക്കും ദരിദ്രർക്കും സാമ്പത്തിക സഹായം നൽകുന്നതിലല്ല, പ്രതിബദ്ധതയുള്ള നേതൃത്വത്തിന്റെ അഭാവത്തിലാണ് യഥാർത്ഥ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.മദ്ധ്യപ്രദേശിലെ വിദിഷയിൽ കഴിഞ്ഞ ദിവസം നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു നിതിൻ ഗഡ്‌കരി. വേദിയിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരും പങ്കെടുത്തു. കർഷകരുടെ […]
Read more

വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ല; വി.ഡി. സതീശനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. കോൺഗ്രസിൽ സതീശനെ “അഴിച്ചുവിട്ട” നിലയാണുള്ളതെന്നും, വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത നേതാവാണ് സതീശനെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് പ്രസിഡന്റിനെ നോക്കുകുത്തിയാക്കി എല്ലാ വിഷയങ്ങളിലും സ്വന്തം നിലപാട് പ്രഖ്യാപിക്കുന്ന സമീപനമാണ് സതീശൻ സ്വീകരിക്കുന്നതെന്ന് സുകുമാരൻ നായർ പറഞ്ഞു. സതീശനെ ഇങ്ങനെ നിയന്ത്രണമില്ലാതെ മുന്നോട്ട് വിടുകയാണെങ്കിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ നിയമസഭാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix