കോഴിക്കോട്: ബസിനുള്ളിലെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോവിന്ദപുരം സ്വദേശി ദീപക് (32) ആണ് മരിച്ചത്. ദീപക് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാന്‍ഡിലേക്കുള്ള യാത്രക്കിടെയാണ് ബസില്‍ നിന്നും യുവതി വിഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മറ്റൊരു പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവം കണ്ടാണ് വിഡിയോ പകര്‍ത്താന്‍ തുടങ്ങിയതെന്നും ഇയാള്‍ അത് കണ്ടതോടെ തന്നെയും മോശമായി സ്പര്‍ശിച്ചെന്നാണ് പെണ്‍കുട്ടി ആരോപിച്ചത് . ഈ ദൃശ്യങ്ങൾ വൈറലായതോടെ ദീപക് വലിയ രീതിയിലുള്ള സൈബർ ആക്രമണവും മാനസിക വിഷമവും നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.




