Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

കോണത്താറ്റു പാലത്തിന് സമീപം തോട് നികത്തിയുള്ള വഴി നിർമ്മാണത്തിന് താൽക്കാലിക വിലക്ക്

കോട്ടയം: കോണത്താറ്റു പാലത്തിനടിയിലൂടെ ഹോസ്പിറ്റൽ തോട് നികത്തി വഴി നിർമ്മിക്കാനുള്ള ശ്രമത്തിന് ഇറിഗേഷൻ വകുപ്പ് താൽക്കാലിക വിലക്കേർപ്പെടുത്തി. സമീപവാസികളുടേയും മത്സ്യത്തൊഴിലാളികളുടേയും ശക്തമായ എതിർപ്പിനെ തുടർന്നാണ് നടപടി. പാലത്തിന്റെ പ്രവേശന പാതയുടെ വടക്കുവശത്തുള്ള മൂന്ന് കടക്കാർക്കും ഒരു വീട്ടുകാർക്കും വാഹനസഞ്ചാരയോഗ്യമായ ചെറിയ വഴി നിർമ്മിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം. നിലവിൽ സ്റ്റെപ്പുകൾ ഉള്ള മാർഗമാണ് കിഫ്ബി പദ്ധതിയിൽ ഇവർക്കായി നിർമ്മിച്ചു നൽകിയിരിക്കുന്നത്. ഈ ഇരുമ്പ് ഗോവണി വഴിയുള്ള സഞ്ചാരം കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും വീട്ടുകാർക്കും ബുദ്ധിമുട്ടായതിനാലാണ് ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ തക്ക […]
Read more

കുറവിലങ്ങാടിന്റെ കലാസാംസ്കാരിക നായകൻ വടക്കേക്കര മാസ്റ്റർ അന്തരിച്ചു; സംസ്കാരം ഇന്ന്

കോട്ടയം: ആറ് പതിറ്റാണ്ടുകാലം കുറവിലങ്ങാടിന്റെ കലാസാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന പ്രമുഖ അധ്യാപകനും കലാകാരനുമായ സി.എം. കുര്യൻ (വടക്കേക്കര മാസ്റ്റർ) അന്തരിച്ചു. നാടക സംവിധായകൻ, കവി, ഗാനരചയിതാവ്, കഥാപ്രസംഗകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം നാടിന് തീരാനഷ്ടമാണ്. വിദ്യാർത്ഥി കാലഘട്ടത്തിൽ നടനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് സൺഡേ സ്കൂളുകൾക്കും വിവിധ സംഘടനകൾക്കുമായി നിരവധി നാടകങ്ങൾ സംവിധാനം ചെയ്തു. സി.എൽ. ജോസിന്റെ നാടകങ്ങൾക്കൊപ്പം സ്വന്തമായി രചിച്ച നിരവധി ലഘുനാടകങ്ങളും അദ്ദേഹം വേദികളിലെത്തിച്ചിട്ടുണ്ട്. പള്ളികളുമായി ബന്ധപ്പെട്ട് നടന്ന […]
Read more

സെഷൻ പ്രൗഢമായി “പഴമയുടെ പെരുമഴക്കാലം”

മലപ്പുറം: ചെറിയമുണ്ടം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ എൻഎസ്എസ് സപ്തദിന ക്യാമ്പിൻ്റെ ഭാഗമായി ഓവുങ്ങൽ സ്കൂൾ മുറ്റത്ത് സംഘടിപ്പിച്ച പഴമയുടെ പെരുമഴക്കാലം സെഷൻ വേറിട്ടൊരു അനുഭവം കുട്ടികൾക്ക് സമ്മാനിച്ചു. ഈ സെഷനിൽ പങ്കെടുത്ത എഴുപതും എൺപതും വയസ് പിന്നിട്ടവർ പോയ കാലത്തെ നല്ല ഓർമ്മകളും ജീവിത രീതികളും ഭക്ഷണ രീതികളും എല്ലാം പങ്കുവെച്ചപ്പോൾ ന്യൂജൻ കുട്ടികൾ സാകൂതം കേട്ടിരുന്നു. നാല് പതിറ്റാണ്ട് മുമ്പുള്ള നാടിൻ്റെ അവസ്ഥാ വിശേഷങ്ങളും അന്നത്തെ ഗ്രാമീണ ജീവിത പശ്ചാത്തലങ്ങളും മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചത്തിൽ […]
Read more

ബാലസംഘം 88-ാം സ്ഥാപക ദിനം മരങ്ങാട്ടുപിള്ളിയിൽ സമുചിതമായി ആചരിച്ചു

കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ കുട്ടികളുടെ സംഘടനയായ ബാലസംഘത്തിന്റെ 88-ാം സ്ഥാപക ദിനാചരണം മരങ്ങാട്ടുപിള്ളിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന ദിനാചരണത്തിന്റെ ഭാഗമായാണ് മരങ്ങാട്ടുപിള്ളിയിലും ചടങ്ങുകൾ സംഘടിപ്പിച്ചത്. ബാലസംഘം മേഖല കൺവീനർ കെ.കെ. നാരായണൻ അധ്യക്ഷത വഹിച്ച സമ്മേളനം മുതിർന്ന രക്ഷാധികാരി എ.എസ്. ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്തു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗമായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബാലസംഘം രക്ഷാധികാരി സമിതി അംഗം ബിനീഷ് ഭാസ്കരനെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് കുട്ടികൾക്കായി സംഘടിപ്പച്ച കലാപരിപാടികൾക്ക് ആദർശിഖ […]
Read more

ആലപ്പുഴ ജില്ലാ കോടതി പാലം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാകും: പി പി ചിത്തരഞ്ജൻ

ആലപ്പുഴ: ആലപ്പുഴ നഗരത്തിൻ്റ വളർച്ചയിൽ വലിയ പങ്കുവഹിക്കാനുള്ള ജില്ലാ കോടതി പാലത്തിന്റെ നിർമ്മാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം, മുസ്‌രിസ് ഹെറിറ്റേജ് പ്രോജക്ട് ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുതുവർഷ ആഘോഷമായ ആലപ്പുഴ ബീച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ ഭാവിയിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുക ടൂറിസം മേഖലയാണ്. ഈ മേഖലയ്ക്ക് വലിയ പ്രാധാന്യം […]
Read more

ഹോട്ടലുകൾ സമരത്തിലായതിനാൽ ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുവരാൻ മറക്കരുത്: ആലപ്പുഴ ജില്ലാ കളക്ടർ

ആലപ്പുഴ: ആലപ്പുഴയിൽ ഹോട്ടലുകൾ സമരത്തിലായതിനാൽ ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുവരാൻ മറക്കരുതെന്ന് ആലപ്പുഴ ജില്ലാ കളക്ടറുടെ ഫെസ്ബുക്ക് പോസ്റ്റ്. ജില്ലയുടെ പല പ്രദേശങ്ങളിലും പക്ഷിപ്പനി ബാധയെത്തുടർന്ന് ഹോട്ടലുകളിൽ കോഴിയിറച്ചിക്കു നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേ കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷനാണ് ഇന്ന് ( ചൊവ്വ) ജില്ലയിലെ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. ശീതീകരിച്ച കോഴിയിറച്ചി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎച്ച്ആർഎയുടെ പ്രതിഷേധം. ജില്ലയിലെ 1,500 ഹോട്ടലുകൾ സമരത്തിന്റെ ഭാഗമാകുമെന്നാണ് അറിയിപ്പ്. ഫ്രോസൺ ചിക്കൻ എങ്കിലും ഉപയോഗിക്കാൻ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് […]
Read more

എംഇഎസ് തിരൂർ യൂണിറ്റ് കുടുംബസംഗമവും നഗരസഭ പിതാവിന് സ്വീകരണവും നടത്തി

മലപ്പുറം: കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ സാമൂഹിക സാംസ്കാരിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിവരുന്ന എംഇഎസ് കേരളയുടെ തിരൂർ യൂണിറ്റ് കുടുംബ സംഗമവും പുതുതായി തെരഞ്ഞെടുത്ത തിരൂർ നഗരസഭയിലെ നഗരപിതാവ് കീഴേടത്തിൽ ഇബ്രാഹിം ഹാജിയെയും പ്രവാസി സാമൂഹ്യക്ഷേമ ബോഡ് അദ്ധ്യക്ഷനും കൗൺസിലറുമായ അഡ്വ. ഗഫൂർ പി ലില്ലീസ്, വാർഡ് കൗൺസിലർ ടിഇ അബൂബക്കർ എന്ന ബാബുവിനെയും ഷാൾ അണിയിയിച്ച് സ്വീകരിക്കുകയും പ്രശസ്ത ഇംഗ്ലീഷ് കവിയത്രിയും എഴുത്തുകാരിയുമായ രോഷ്നി കൈനിക്കരയെയും മുതിർന്ന നേതാക്കളായ ഡോ. അൻവർ, ഡോ. ഖമറുന്നിസ്സ, […]
Read more

ഭിന്നശേഷി നിയമനം; സർക്കാർ ആത്മാർത്ഥത കാണിക്കണം

മലപ്പുറം: അധ്യാപന യോഗ്യതയുള്ള മുഴുവൻ ഭിന്നശേഷിക്കാരെയും ഗവൺമെൻ്റ്, എയ്ഡഡ് സ്കൂളുകളിൽ നിയമിക്കാൻ സർക്കാർ ആത്മാർത്ഥത കാണിക്കണമെന്ന് കെ എസ്ടിയു തിരൂർ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷി അധ്യാപക നിയമനത്തിന്റെ പേരിൽ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് വർഷങ്ങളായി ശമ്പളസ്കെയിലിൽ നിയമനാംഗീകാരം നൽകാത്തതിൽ പ്രതിഷേധിച്ചു. കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് റഫീഖ് പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. അതിരില്ലാ നീതി നിഷേധം, പതിരാകും പരിഷ്കാരങ്ങൾ എന്ന പ്രമേയത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി എ ഗഫൂർ പ്രഭാഷണം […]
Read more

സാമൂഹിക പ്രവർത്തനത്തിന് അംഗീകാരം; അക്ഷയ് എം- ന് ‘എബിലിറ്റി ബ്ലൂംസ്’ സംഗമത്തിന്റെ ആദരം

മലപ്പുറം: വോയിസ് ഓഫ് ഡിസേബിൾഡ് നന്നമ്പ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘എബിലിറ്റി ബ്ലൂംസ് 2K25’ ഭിന്നശേഷി സംഗമത്തിന്റെ ഭാഗമായുള്ള ആദരം സിഗ്നേച്ചർ ഡിസബിലിറ്റി എംപവർമെന്റ് ഫോറം സെക്രട്ടറിയും, സോഷ്യൽ ആക്ടിവിസ്റ്റും, മാധ്യമപ്രവർത്തകനുമായ അക്ഷയ് എം ഏറ്റുവാങ്ങി. ചില ശാരീരിക തടസ്സങ്ങൾ കാരണം തിരൂരങ്ങാടിയിൽ നടന്ന ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിനെത്തുടർന്ന് സംഘാടകർ വീട്ടിലെത്തിയാണ് ആദരം കൈമാറിയത്. ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണത്തിനും അവരുടെ അവകാശങ്ങൾക്കും വേണ്ടി മാധ്യമരംഗത്തും സാമൂഹിക രംഗത്തും അക്ഷയ് നടത്തുന്ന സജീവ ഇടപെടലുകൾ പരിഗണിച്ചാണ് ഈ പുരസ്കാരം. […]
Read more

ഗ്രാമ വികസനത്തിന് യുവത്വത്തിന്റെ കൈത്താങ്ങ്; ഓറിയൻ്റൽ ഹയർ സെക്കണ്ടറി എൻഎസ്എസ് ക്യാമ്പ് ആരംഭിച്ചു

മലപ്പുറം: യുവത ഗ്രാമതയുടെ സമഗ്രതക്കായ്” എന്ന പ്രമേയവുമായി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ എൻഎസ്എസ് ക്യാമ്പിന് കക്കാട് ജി.എം.യു.പി സ്കൂളിൽ തുടക്കമായി. അംഗനവാടി പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങ് തിരൂരങ്ങാടി മുനിസിപ്പൽ ചെയർപേഴ്സൺ സി.പി. ഹബീബ ബഷീർ നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഭാവനയായി ലഭിച്ച പോർട്ടബിൾ സൗണ്ട് സിസ്റ്റം സ്കൂളിന് കൈമാറി. മുനിസിപ്പൽ കൗൺസിലർ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു.കെ.പി.സി. രാജീവ് ബാബു, ആരിഫ് വലിയാട്ട്, കെ.ടി. ഷാഹുൽ ഹമീദ്, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix