Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Special Story

രാജ്യത്ത് ഇനി ഫ്ലെക്സ് ഫ്യുവൽ കാലമോ? എഥനോൾ മിക്സ് പെട്രോൾ വാഹനത്തിന് നല്ലതാണോ?

കാലഘട്ടത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ച് വിപണികളും നിർമാണ മേഖലകളുമെല്ലാം മാറ്റങ്ങൾക്ക് വിധേയമാകാറുണ്ട്. അവസാനമില്ലാത്ത പശ്ചിമേഷ്യൻ സംഘർഷങ്ങളാണ് നിലവിൽ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയിലെ ഏറ്റക്കുറച്ചിലുകളും ഉയരുന്ന എണ്ണ വിലയും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ വാഹന വിപണിയിലേക്ക് കൂടുതൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ രം​ഗപ്രവേശം ചെയ്യും. എന്നാൽ എന്താണ് ഈ ഫ്ളക്സ് ഫ്യുവൽ? വാഹനങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ […]
Read more

ബിജെപിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷം ഒന്നിക്കണം

ഫാസിസ്റ്റ് അജൻഡകൾ ഉയർത്തിപ്പിടിക്കുന്ന ബിജെപി അധികാരത്തിലിരിക്കുന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്തെ മതരാഷ്‌ട്രമാക്കി മാറ്റാനുള്ള ആർഎസ്എസിന്റെ ശ്രമങ്ങൾക്കെതിരെ ഇടതുപക്ഷ ശക്തികളും മതനിരപേക്ഷവാദികളും ചേർന്ന് രൂപപ്പെടുത്തിയ പ്രതീക്ഷയായിരുന്നു ഇന്ത്യ കൂട്ടായ്‌മ. രാജ്യത്തെ പ്രതിപക്ഷനിരയെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപും ശേഷവുമെന്ന നിലയിൽ ദേശീയരാഷ്ട്രീയം വിലയിരുത്തുന്നതിനിടയിലാണ് ഇന്ത്യസഖ്യത്തിന്റെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ ചേർന്നത്. ഭിന്നിച്ചുനിന്നാൽ ശത്രു വിഴുങ്ങുമെന്ന ആശങ്കയും, ചെറുത്തുനില്പിനുള്ള മാർഗ്ഗങ്ങൾ ആരായുന്നതിനും യോഗം വേദിയായി. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുണ്ടായിരുന്ന ഇന്ത്യസഖ്യത്തിലെ സംവിധാനമല്ല, ഫലമറിഞ്ഞതിനുശേഷം ഉണ്ടായത്. അഭിപ്രായ വ്യത്യാസങ്ങളും […]
Read more

എന്റെ പിഴ, എന്റെ പിഴ… പിഴവുകൾ ഏറ്റുപറഞ്ഞ് ​ഗോവിന്ദൻ; ഒപ്പം തിരുത്തലിന് ‘പുതുവഴികളും’

ഒടുവിൽ തെരഞ്ഞെടുപ്പ് തോൽവിയിൽ സമസ്താപരാധം ഏറ്റു പറഞ്ഞ് സിപിഎം. സംഘടനാപരമായ പിഴവും നിലപാടുകളിലെ പിഴവും തിരിച്ചടിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഏറ്റു പറഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് തള്ളിപ്പറയാതിരുന്ന വെള്ളാപ്പള്ളിയെ പൂർണമായും കൈവിട്ട നിലപാടാണ് സംസ്ഥാന സെക്രട്ടറി ഏറ്റവും ലേറ്റസ്റ്റായി സ്വീകരിച്ചിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പ്രസ്താവന ശക്തമായി പ്രതിരോധിച്ചില്ലെന്ന പൊതുബോധം ഉണ്ടായി. അത് ദൂരീകരിക്കുന്നതിൽ പാർട്ടിക്ക് പിഴവ് സംഭവിച്ചു എന്നും സംസ്ഥാന സെക്രട്ടറി ഏറ്റു പറഞ്ഞു. വൈകിയെങ്കിലും കാര്യം മനസിലായത് നന്നായെന്ന് കരുതാം. ​ഗോവിന്ദൻ […]
Read more

പിണറായിയുടെ കാരുണ്യമോ ജി സുധാകരന്റെ മുഖംമൂടി? ആരാണ് യഥാർത്ഥ രാഷ്ട്രീയ കോമാളി?

ജി സുധാകരൻ-സിപിഎം വാക്പോര് കൂടുതൽ രൂക്ഷമാകുന്നു. ഈ തെരഞ്ഞെടുപ്പ് കാലം മുഴുവനും സിപിഎമ്മിനേയും പിണറായി വിജയനേയും രൂക്ഷമായി വിമർശിച്ച് വിമതനായി മാറിയതാണ് ജി സുധാകരനെങ്കിലും അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ പരാമർശങ്ങൾ അൽപം അതിര് കടന്നില്ലേ എന്ന് സംശയം. പാർട്ടി നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് സുധാകരൻ നടത്തിയ പരാമർശങ്ങളാണ് വലിയ തർക്കങ്ങൾക്ക് വഴിവെച്ചത്. മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷന നേതാവുമായ പിണറായി വിജയനെ നനഞ്ഞ കോഴിയെന്ന് വിളിച്ചായിരുന്നു ആക്ഷേപം. വെള്ളത്തിൽ വീണ് നനഞ്ഞ അവസ്ഥയാണ് […]
Read more

രാഷ്ട്രീയം തുറന്നുപറഞ്ഞ ചങ്കൂറ്റം, ട്രോളന്മാരുടെ നായകൻ, മരണം കുറിച്ചിട്ട വരികൾ… സലിം കുമാർ വിടവാങ്ങുമ്പോൾ ബാക്കിയാകുന്നത്….

മലയാളിയെ രണ്ട് പതിറ്റാണ്ടിലേറെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചിലപ്പോഴൊക്കെ നമ്മെ ഈറനണിയിക്കുകയും ചെയ്ത ഒരു പ്രതിഭ കൂടി വിടവാങ്ങുകയാണ്. ഒരു മഴയുള്ള രാത്രിയിൽ, ഒരിക്കലും മടങ്ങിവരാത്ത ദൂരങ്ങളിലേക്ക് സലിം കുമാർ യാത്രയായി. ചിരിയുടെ അവസാനിക്കാത്ത വസന്തം തീർത്ത അദ്ദേഹത്തിന്റെ വിയോഗം സിനിമാലോകത്തെയും മലയാളികളെയും ഒന്നാകെ സങ്കടക്കടലിലാഴ്ത്തുകയാണ്. ‘‘ഞാനൊരു മതിൽ പൊളിച്ചു, അതിലൂടെ കൂടുതൽ പേർ കയറി വരട്ടെ.’’ ഹാസ്യ നടനെന്നും മിമിക്രിക്കാരനെന്നും മുദ്ര കുത്തപ്പെട്ട ഒരാൾ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയതിന് ശേഷം പറവൂരിലെ വീട്ടിലേക്ക് […]
Read more

നവീൻ ബാബുവിന്റെ മരണം; അന്വേഷിക്കാൻ CBI വന്നാൽ എന്ത് സംഭവിക്കും? ഉന്നതർ അകത്താകുമോ?

കേരള രാഷ്ട്രീയത്തിൽ കോളിളക്കങ്ങളേറെ സൃഷ്ടിച്ച കേസാണ് കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണം. ഒരുപക്ഷേ ഈയടുത്ത കാലതത് സിപിഎമ്മിനെ സമ്മർദത്തിലാക്കിയ വിഷയങ്ങളിൽ മുൻപന്തിയിൽ തന്നെ കാണും ഈ കേസ്. ഈ കേസ് സിബിഐ ഏറ്റെടുക്കുന്നതുമായി സംബന്ധിച്ചാണ് കേരള രാഷ്ട്രീയത്തിൽ ചർച്ചകൾ നടക്കുന്നത്. അന്വേഷണം സി.ബി.ഐ. ഏറ്റെടുത്താൽ വീണ്ടും രാഷ്ട്രീയ കോളിളക്കങ്ങൾക്ക് അതിടയാക്കുമോയെന്നത് സംസ്ഥാനം ഉറ്റുനോക്കുന്ന വിഷയമാണ്. നീതിതേടിയുള്ള കുടുംബത്തിന്റെ നിരന്തരശ്രമങ്ങൾക്കൊടുവിലാണ് അന്വേഷണം സി.ബി.ഐ.ക്ക്‌ വിടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം. ആവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തേ തള്ളിയ […]
Read more

മമതയെ വെട്ടിലാക്കിയ തൃണമൂലിൻ്റെ ദത്തുപുത്രൻ

2011ൽ അധികാരത്തിലെത്തിയതിന് പിന്നാലെ മൂന്ന് പതിറ്റാണ്ടിലേറെ ഭരണത്തിലുണ്ടായിരുന്ന സിപിഐഎമ്മിനെ ഒറ്റയടിക്ക് തകർത്തുകൊണ്ടാണ് തൃണമൂൽ കോൺ​ഗ്രസ് ബം​ഗാളിൽ എതിരാളികളില്ലാത്ത പാർട്ടിയായി മാറിയത്. 2011ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎം അഭിമുഖീകരിച്ച അതെ രാഷ്ട്രീയ പ്രശ്നങ്ങളിലൂടെയാണ് ബം​ഗാളിൽ ഇപ്പോൾ മമതാ ബാനർജിയുടെ തൃണമൂൽ കോൺ​ഗ്രസ് കടന്ന് പോകുന്നത്. തൃണമൂലിൻ്റെ ആക്രമണ രാഷ്ട്രീയമാണ് 2011ൽ സിപിഐഎമ്മിന് ഭീഷണിയായതെങ്കിൽ മമതയ്ക്ക് ഇപ്പോൾ ഭരണത്തിലിരിക്കുന്ന ബിജെപിയുടെ ഭീഷണിയെ മാത്രമല്ല നേരിടേണ്ടി വരുന്നത്. ബിജെപിയുടെ എതിർപ്പിനെക്കാൾ മമതയെ പ്രതിരോധത്തിലാക്കുന്നത് സ്വന്തം പാർട്ടിയിൽ നിന്ന് ഉയരുന്ന വെല്ലുവിളികളാണ്. […]
Read more

മതം അനുസരിച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് സമസ്ത, പാരമ്പര്യമെന്ന് മറുവാദം; ഫാത്തിമ തഹ്ലിയ തെറ്റ് ചെയ്തോ?

പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്ലിയ ഒരു ഉദ്ഘാടന ചടങ്ങിൽ നിലവിളക്ക് കൊളുത്തിയപ്പോൾ തന്നെ അസ്വാരസ്യങ്ങൾ പുകഞ്ഞു തുടങ്ങിയിരുന്നതാണ്. പിന്നീട് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല വിഷയം ഏറ്റെടുത്തതോടെ പുകഞ്ഞുതുടങ്ങിയത് കത്തും എന്നുറപ്പിച്ചതുമാണ്. ഒരുപക്ഷേ ശശികല ലക്ഷ്യം വെച്ചതും അതുതന്നെ ആയിരിക്കാം. എന്തായാലും പ്രതീക്ഷിച്ചത് പോലെ വിഷയം മുസ്ലീം സംഘടനകൾ ഏറ്റെടുത്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പേരാമ്പ്രയിലെ ഒരു ഫാമിലി റസ്റ്ററന്റ് നിലവിളക്കു കൊളുത്തി എംഎൽഎ ഉദ്ഘാടനം ചെയ്തതാണ് വിവാദമായത്. ഇത് ഇസ്ലാം വിശ്വാസത്തിന് ചേർന്നതല്ലെന്ന വിമർശനം […]
Read more

വിനോദിനി വിരൽ ചൂണ്ടുന്ന ആ ഉന്നതൻ എംവി ​ഗോവിന്ദൻ? കോടിയേരിക്ക് ഒത്ത പിൻ​ഗാമി ഇപ്പോഴുമില്ല

സിപിഎം എന്ന പാർട്ടിക്ക് കോടിയേരി ബാലകൃഷ്ണൻ എന്ന നേതാവ് ആരായിരുന്നു എന്നറിയാൻ പ്രവർത്തകർക്കിടയിലൂടെ ഒന്നിറങ്ങി നടന്നാൽ മതി. വലതുപക്ഷ രാഷ്ട്രീയ ചായ്വുള്ളവർക്ക് ഉമ്മൻ ചാണ്ടി എന്താണോ അങ്ങനെ തന്നെയാണ് കമ്മ്യൂണിസ്റ്റ് ആശയം പേറുന്നവർക്ക് ഇന്നും കോടിയേരി. ഒരുപക്ഷേ കോടിയേരി ഒഴിച്ചിട്ട് പോയ ആ വലിയ വിടവ് ഇന്നും നികത്താതെ കിടക്കുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിനുള്ള ആദരവും. ഇപ്പോഴിതാ അതേ കോടിയേരിയുടെ കുടുംബത്തിൽ നിന്ന് തന്നെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനങ്ങൾ പൊട്ടിപ്പുറപ്പെടുകയാണ്. കോടിയേരിയുടെ മരണശേഷം സിപിഎം ഉന്നത നേതൃത്വത്തിൽ […]
Read more

‘സീറ്റ് കവർ മാറ്റാൻ അനുവദിച്ച മുഖ്യമന്ത്രിക്ക് നന്ദി’… മോഡിഫിക്കേഷൻ നിയമം കണ്ട് കണ്ണ് മിഴിച്ച് ജെൻസീ

ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ്, പ്രത്യേകിച്ച് വിഡി സതീശൻ അധികാരത്തിലെത്താനുള്ള അനവധി കാരണങ്ങളിൽ ഒന്നായിരുന്നു യുവാക്കളുടെ വോട്ട് എന്നത്. പിള്ളേര് മോഡിഫൈ ചെയ്യട്ടെ എന്ന സതീശന്റെ ഒറ്റ ഡയലോ​ഗ് അത്രയേറെ ഇംപാക്ട് ജെൻസീകൾക്കിടയിൽ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ സംസ്ഥാനത്തെ വാഹനപ്രേമികളും ജെൻസികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. സ്റ്റിക്കറുകളും ലൈറ്റുകളും ഉൾപ്പെടെ 18 തരം മോഡിഫിക്കേഷൻ ആവാമെന്ന് ഗതാഗത കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. ഗതാഗത കമ്മീഷണർ തയ്യാറാക്കിയ പട്ടിക സംസ്ഥാന സർക്കാർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix