തൃശൂർ ഇത്തവണ ആർക്കൊപ്പം; കണ്ണും നട്ട് മൂന്ന് മുന്നണികളും
തൃശൂരിന്റെ രാഷ്ട്രീയ മണ്ണ് എപ്പോഴും ഒരു പൂരപ്പറമ്പ് പോലെയാണ്. പ്രവചനാതീതവും ആവേശഭരിതവും. ഇടതുപക്ഷത്തിന് അതിശക്തമായ വേരോട്ടമുള്ള, പ്രത്യേകിച്ച് സി.പി.ഐക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ എം.എൽ.എമാരുള്ള ജില്ല എന്ന ഖ്യാതി തൃശൂരിനുണ്ടെങ്കിലും സമീപകാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ ഈ ചുവപ്പുകോട്ടകളിൽ വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ബിജെപിക്ക് കേരളത്തിൽ നിന്ന് ആദ്യമായി ഒരു ലോക്‌സഭാ അംഗത്തെ സമ്മാനിച്ച ജില്ല എന്ന നിലയിൽ തൃശൂർ ഇപ്പോൾ ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു രാഷ്ട്രീയ കേന്ദ്രമായി മാറിയിരിക്കുന്നു. 2021-ലെ നിയമസഭാ […]
Read more