Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ധനമടിക്കാൻ 4 ലക്ഷം രൂപ വരെ, ചികിത്സ സർക്കാർ ചിലവിൽ… അറിയാം MLAമാർക്ക് ലഭിക്കുന്ന അലവൻസും ആനുകൂല്യങ്ങളും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെരഞ്ഞെടുപ്പ് ബഹളങ്ങളെല്ലാം കഴിഞ്ഞു, ഭരണം മാറി, പുതിയ സർക്കാർ അധികാരമേറ്റു. 140 പേരെ എംഎൽഎമാരായി നമ്മൾ ജയിപ്പിച്ചു വിട്ടു. നിങ്ങൾ എപ്പോഴെങ്കിലും അലോചിച്ചിട്ടുണ്ടോ എന്താണ് ഇവരുടെ വരുമാനമെന്ന്? പൊതുപ്രവർത്തനത്തിന് ഇറങ്ങുമ്പോൾ ജനങ്ങളെ സേവിക്കുക എന്നത് മാത്രമായിരിക്കുമോ ഇവരുടെ മനസിൽ? നമുക്ക് ചില കണക്കുകൾ നോക്കാം.

കേരളത്തിൽ ഒരു എംഎൽഎയ്ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്നും പ്രതിമാസം എത്രരൂപ എംഎൽഎയ്ക്ക് സർക്കാർ നൽകുന്നുണ്ടെന്നുമൊക്കെ പൊതുജനങ്ങൾക്ക് അറിയാൻ കൗതുകമുള്ള കാര്യമാണ്. കണക്കുകൾ നോക്കുമ്പോൾ ശമ്പളം എന്ന പേരിൽ നൽകുന്ന ഫിക്സഡ് അലവൻസ് നിലവിൽ രണ്ടായിരം രൂപ മാത്രമാണ്. പക്ഷേ അത് കേട്ട് കണ്ണ് മിഴിക്കേണ്ട, അലവൻസുകളുടെ ഒരു നീണ്ട ലിസ്റ്റ് വരുന്നുണ്ട്. നിയോജക മണ്ഡല അലവൻസായി 25000 രൂപ ലഭിക്കും. ഫോൺ വാടകയിനത്തിൽ അനുവദിച്ചിരിക്കുന്നത് 11,000 രൂപയാണ്. ഇൻഫർമേഷൻ അലവൻസ് നാലായിരം രൂപയും സൽകാരത്തിനും മറ്റുമുളള അലവൻസ് എണ്ണായിരം രൂപയും ലഭിക്കും. ഏറ്റവും കുറഞ്ഞത് ഇരുപതിനായിരം രൂപ യാത്രാബത്തയായി കിട്ടും. അങ്ങനെ എല്ലാം കൂടി നോക്കുമ്പോൾ ആകെ അലവൻസ് ഒരു എംഎൽഎയ്ക്ക് പ്രതിമാസം കിട്ടുന്നത് 70,000 രൂപയാണ്.

തീരുന്നില്ല ആനുകൂല്യങ്ങൾ, എംഎൽഎ ഹോസ്റ്റൽ മുറി വാടകയായി അൻപത് രൂപയാണ് പ്രതിമാസം ഈടാക്കുന്നത്. പുതിയ എംഎൽഎ ഹോസ്റ്റൽ കെട്ടിടത്തിലാണ് മുറിയെങ്കിൽ പ്രതിമാസം നൂറ് രൂപ മാത്രമാണ് വാടക. യാത്രാ ബത്തയും ഡിഎയും വേറെ. റോഡ് യാത്രക്ക് കേരളത്തിലും പുറത്തും കിലോമീറ്ററിന് പത്ത് രൂപയാണ് എംഎൽഎമാരിൽ നിന്ന് ഈടാക്കുന്നത്. ട്രെയിനിൽ ഫസ്റ്റ് ക്ലാസ് എസി ടിക്കറ്റ് നിരക്കിനൊപ്പം കിലോമീറ്ററിന് 25 പൈസ വീതവും ലഭിക്കും. മറ്റൊരു പ്രത്യേകതയാണ് റോഡ്-റെയിൽ യാത്രകൾക്ക് ദൂരപരിധിയില്ല എന്നത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കാനും ട്രെയിൻ യാത്രാ കൂപ്പൺ ഇനത്തിലുമായി പ്രതിവർഷം നാല് ലക്ഷം രൂപ വരെ അനുവദിക്കും. യോഗങ്ങളിൽ പങ്കെടുക്കാൻ വിമാനയാത്രാക്കൂലിയായി ലഭിക്കുക പ്രതിവർഷം 50,000 രൂപ വരെ.

ഇനി ഒഫീഷ്യൽ ചെലവുകളിലേക്ക് വന്നാൽ, നിയമസഭാ സമ്മേളനം ഉൾപ്പെടെ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കാൻ പ്രതിദിനം ആയിരം രൂപയാണ് അലവൻസ്. കേരളത്തിന് പുറത്താണെങ്കിൽ പ്രതിദിനം 1200 രൂപ ലഭിക്കും. കെഎസ്ആർടിസി ബസിലും ബോട്ടിലുമെല്ലാം യാത്ര എംഎൽഎയ്ക്ക് സൗജന്യമാണ്. ചികിത്സാച്ചെലവ് സർക്കാർ നൽകും. പത്ത് ലക്ഷം രൂപ വരെ പലിശരഹിത വാഹന വായ്പ കിട്ടും. ഭവന വായ്പ അഡ്വാൻസ് 20 ലക്ഷം വരെ അനുവദിക്കും. പുസ്തകങ്ങൾ വാങ്ങാൻ പ്രതിവർഷം പതിനയ്യായിരം രൂപ ഒരു എംഎൽഎയ്ക്ക് നൽകുന്നുണ്ട്. അപകട ഇൻഷുറൻസ് ഇരുപത് ലക്ഷം രൂപ വരെ സർക്കാർ ചെലവിൽ നൽകും. ഒപ്പം അണ്ടർ സെക്രട്ടറി റാങ്ക് വരെയുളള ഒരു ഉദ്യോഗസ്ഥൻറെ സേവനവും ലഭ്യമാകും. 20000 രൂപ സ്റ്റാഫ് അലവൻസായി ഇതിന് അനുവദിക്കുന്നുണ്ട്.

ഇത്രയും പറഞ്ഞത് എംഎൽഎ ആയിരിക്കുന്ന സമയത്ത് ലഭിക്കുന്നത്. നിയമസഭാ സാമാജികർക്ക് പെൻഷനുമുണ്ട്. അഞ്ച് വർഷം കാലാവധി തികച്ച ഒരംഗത്തിന് പ്രതിമാസം 20,000 രൂപയാണ് പെൻഷൻ. നാല് വർഷമാണ് എംഎൽഎ ആയിരുന്നതെങ്കിൽ 16,000 രൂപയും മൂന്ന് വർഷമെങ്കിൽ 12,000 രൂപയും ലഭിക്കും. രണ്ടോ അതിൽ താഴെയോ എങ്കിൽ പ്രതിമാസം എണ്ണായിരം രൂപയാണ് പെൻഷനായി ലഭിക്കുക. അഞ്ചിലധികം വർഷം എംഎൽഎ ആയിരുന്നവർക്ക് പ്രതിമാസം ആയിരം രൂപ, ഓരോ വർഷത്തിനും അധികമായി കിട്ടും. പക്ഷേ അതിനൊരു പരിധിയുണ്ട്. പരമാവധി പെൻഷൻ അൻപതിനായിരം രൂപയാണ് ഒരു മുൻ എംഎൽഎയ്ക്ക് ലഭിക്കുക. യാത്രാച്ചെലവുകൾക്കായി പ്രതിവർഷം പരമാവധി ഒരു ലക്ഷം രൂപ വരേയും മുൻ എംഎൽഎമാർക്ക് അനുവദിക്കുമെന്നും അറിയാമോ.

Recent News

Advertisement
WhiteswanTV Footer