തിരുവനന്തപുരം: വികസന വിഷയങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് കഴക്കൂട്ടം എംഎല്‍എ വി മുരളീധരന്‍. പുതിയ സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സബ് കാ സാത് സബ് കാ വികാസ് എന്ന മുദ്രാവാക്യം ആയിരിക്കും സഭയ്ക്ക് അകത്തും പുറത്തും സ്വീകരിക്കുക എന്നും വി മുരളീധരന്‍ വ്യക്തമാക്കി.
മോദിയുടെ വികസന പാതയിലേക്ക് കേരളവും എത്തും. ബിജെപി അംഗങ്ങള്‍ വേറിട്ട ശബ്ദമായി നിലകൊള്ളുമെന്നും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറം വികസനത്തിന് വേണ്ടി നിലകൊള്ളുമെന്നും വി മുരളീധരന്‍ പറഞ്ഞു. വികസനത്തിനായി ഭരണപക്ഷവുമായി പ്രതിപക്ഷവും യോജിച്ചു നിന്ന് പ്രവര്‍ത്തിക്കും. നാടിന്റെ സ്വപ്നങ്ങള്‍ക്ക് വിരുദ്ധമായതു ഉണ്ടായാല്‍ സഭയ്ക്കകത്തും പുറത്തും എതിര്‍പ്പ് പ്രകടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.




