Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു- നമ്മുടെ അടക്കം ലോകത്തെ വിപണികളെല്ലാം ഇടിയുന്നു, പിന്നാലെ തീരുവയിൽ ഇളവ് നൽകുന്നു, വിപണി ഉണരുന്നു, ബം​ഗ്ലാദേശിന് ഇളവ് നൽകുന്നു, ദേ വീണ്ടും ഇന്ത്യൻ മാർക്കറ്റ് ഠിം! ഇപ്പോൾ സ്വന്തം പ്രസിഡന്റിനെ അമേരിക്കൻ സുപ്രീം കോടതി കൊട്ടിയപ്പോൾ ഉണർന്ന ഓഹരികൾ കോടതിയെല്ലാം തനിക്ക് […]
Read more

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ ഒരുങ്ങുകയാണ് ആദായ നികുതി വകുപ്പ്. വർഷങ്ങളായി പ്രത്യേകിച്ച് അനക്കമില്ലാതെ കിടന്നിരുന്ന ഇളവ് പരിധിയിൽ നിലവിലെ പണപ്പെരുപ്പത്തിന് ആനുപാതികമായ മാറ്റങ്ങളാണ് വരുന്നത്. ഇതോടെ റോക്കറ്റ് പോലെ ഉയരുന്ന ജീവിതച്ചെലവിൽ ചെറിയൊരു കുറവ് പ്രതീക്ഷിക്കാം. സാധാരണക്കാരെ ഏറ്റവുമധികം ബാധിക്കുന്ന വിഷയങ്ങളായ വീട്ടുവാടക […]
Read more

അയിഷ പോറ്റിയോട് പിണങ്ങി രശ്മി ബിജെപി യിലേക്ക്?

മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാനുളള നീക്കം നടക്കുന്നതായുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. ബിജെപിയുടെ സംസ്ഥാന നേതാക്കൾ ഇതിനകം രശ്മിയുമായി ചർച്ച നടത്തിയതായും സുചനകളുണ്ട്. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാക്കാമെന്നാണ് വാഗ്ദാനം. സിപിഎമ്മിൽ നിന്നെത്തിയ അയിഷ പോറ്റി യുഡിഎഫ് […]
Read more

പാക്സ് സിലിക്കയിൽ ഇന്ത്യയും; ഇന്ത്യയുടെ ടെക് ഭാവി മാറുമോ?

വിവിധ മേഖലകളിലെ സുരക്ഷിതവിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി രൂപവത്കരിച്ച തന്ത്രപ്രധാന പാക്സ സിലിക്ക കൂട്ടായ്മയിൽ ഇന്ത്യ അംഗമായി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാക്സ് സിലിക്കയുടെ ഔദ്യോഗിക പ്രഖ്യാപനത്തിൽ ഇന്ത്യ ഒപ്പുവെച്ചിരിക്കുകയാണ്. ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിലാണ് പ്രഖ്യാപനം ഒപ്പുവെച്ചത്. ഭാവിയിൽ ആവശ്യമായ പ്രധാന വസ്തുക്കളും സാങ്കേതികവിദ്യകളും സുരക്ഷിതമായി ലഭ്യമാക്കാൻ ഇന്ത്യ ഒരുങ്ങി എന്നതാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. അടുത്ത തലമുറ വ്യവസായങ്ങൾക്ക് അത്യന്താപേക്ഷിതമായ പ്രധാന വിഭവങ്ങളിലേക്ക് സുരക്ഷിതമായ പ്രവേശനം പ്രോത്സാഹിപ്പിക്കാനും സാങ്കേതിക സഹകരണം മെച്ചപ്പെടുത്താനും ഈ […]
Read more

കൊച്ചിയിൽ സ്ഥാനാർഥി മുഹമ്മദ് ഷിയാസ് തന്നെ

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കേ മുന്നണികൾ ശക്തമായ തിരഞ്ഞെടുപ്പ് ചർച്ചകളും മുന്നൊരുക്കങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഈ സമയം കേരളത്തിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യമാണ്. സാമുദായിക-ഗ്രൂപ്പ് സമവാക്യങ്ങളിൽ കറങ്ങി നിൽക്കുകയാണ് കോൺഗ്രസ് സ്ഥാനാർഥി ചർച്ചകൾ. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൊച്ചി മണ്ഡലത്തിൽ മത്സരിക്കുന്നതിനെ അടിസ്ഥാനമാക്കിയാവും തൃപ്പൂണിത്തുറ, വൈപ്പിൻ മണ്ഡലങ്ങളിൽ ആരാവും സ്ഥാനാർഥിയെന്ന് വ്യക്തമാവുക. കൊച്ചി മണ്ഡലത്തിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർഥിയാകുന്നതിനുള്ള ചർച്ചകളാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്. കൊച്ചി ‘ലത്തീൻ […]
Read more

കോൺഗ്രസിൽ ഐഷ പോറ്റിക്കെതിരെ പ്രവർത്തകരുടെ പടയൊരുക്കം

കൊട്ടാരക്കര: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപേ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ അഭൂതപൂർവ്വമായ പൊട്ടിത്തെറികളും ആഭ്യന്തര കലഹങ്ങളും രൂപപ്പെട്ടിരിക്കുകയാണ്. സ്ഥാനാർത്ഥി പട്ടികയുടെ അന്തിമരൂപം പുറത്തുവരാനിരിക്കെ, പണ്ടെങ്ങുമില്ലാത്ത വിധം ഗ്രൂപ്പ് പോരിനും അപ്പുറമുള്ള ഒരു ‘അതിജീവന പോരാട്ടമാണ്’ പാർട്ടിക്കുള്ളിൽ നടക്കുന്നത്. കാലങ്ങളായി പാർട്ടിയെ സ്നേഹിക്കുകയും അതിനായി തെരുവുകളിൽ വിയർപ്പൊഴുക്കുകയും ചെയ്ത സാധാരണ പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും നോക്കുകുത്തികളാക്കി, മറ്റ് പാർട്ടികളിൽ നിന്ന് അവസാന നിമിഷം പടിയിറങ്ങി വരുന്നവർക്ക് ചുവന്ന പരവതാനി വിരിക്കുന്ന നേതൃത്വത്തിന്റെ നിലപാടാണ് ഈ പ്രകോപനത്തിന് ആധാരം. […]
Read more

ഇമിഗ്രേഷൻ നിയമങ്ങളിൽ മാറ്റം വരുത്തി കാനഡ

കാനഡ തങ്ങളുടെ കുടിയേറ്റ നയങ്ങളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങളും തൊഴിൽ വിപണിയിലെ മാറ്റങ്ങളും മുൻനിർത്തി, ആകെ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം എടുക്കുമ്പോഴും, രാജ്യത്തിന് അത്യാവശ്യമായ കഴിവുകളും വൈദഗ്ധ്യവും ഉള്ള വിദഗ്ധർക്കായി പ്രത്യേക വാതിലുകൾ തുറന്നുകൊടുക്കുകയാണ് സർക്കാർ. പ്രത്യേകിച്ച് ഗവേഷകർ, ഡോക്ടർമാർ, പൈലറ്റുമാർ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയ വിഭാഗങ്ങൾക്കായി അതിവേഗ കുടിയേറ്റ പാതകൾ തുറന്നുകൊടുക്കുകയാണ് രാജ്യം. ആരോഗ്യ പരിരക്ഷ, വ്യോമയാനം, പ്രതിരോധം തുടങ്ങിയ നിർണ്ണായക മേഖലകളിലെ തൊഴിൽ ക്ഷാമം […]
Read more

കടന്നപ്പള്ളിയോട് മത്സരിക്കാൻ ആര്

നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ മൂന്ന് മുന്നണികളും ശക്തമായ ത്രികോണ മത്സരത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തെ കാത്ത് രക്ഷിച്ച പിണറായി സർക്കാർ വീണ്ടും തുടര്ഭരണം ലക്ഷ്യം വെച്ച് മുന്നോട്ട് നീങ്ങുകയാണ്. ഈ സമയം ഇടത് കോട്ടയായ കണ്ണൂർ പിടിക്കാനുള്ള പ്ലാനിലാണ് കോൺഗ്രസ് നേതൃത്വം. തുടർച്ചയായി രണ്ടുതവണ കൈവിട്ട കണ്ണൂർ നിയമസഭാമണ്ഡലം തിരിച്ചുപിടിക്കുകയെന്നത് യുഡിഎഫിന് അഭിമാനപ്രശ്നമാണ് എന്നത് വ്യക്തമാണ്. ഇത്തവണ ജയിച്ചിരിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പുകൾ പറയുന്നത്. എന്നാൽ, ഹാട്രിക്ക് വിജയമാണ് ലക്ഷ്യമെന്നാണ് എൽഡിഎഫ് […]
Read more

രഹസ്യ മൊഴി രാഹുലിനെ കുരുക്കും

കേരളത്തെ തന്നെ ഞെട്ടിച്ച പരാതികളാണ് രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്നു വന്നിരിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി ഉയർന്നു വന്ന പരാതികൾ രാഹുലിനെ കുരുക്കുന്നതാണ്. എന്നാൽ ഇപ്പോൾ രാഹുലിനെതിരെയുള്ള രണ്ടാം ബലാത്സംഘ കേസിലെ പരാതിക്കാരി രഹസ്യ മൊഴി കൊടുത്തിരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്നലെയാണ് അതിജീവിത നെടുമങ്ങാട് കോടതിയില്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരായി രഹസ്യമൊഴി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയിലെത്തിച്ച് രാഹുല്‍ ബലാത്സംഗം ചെയ്തെന്നു പരാതി നല്‍കിയ ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരിയാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. […]
Read more

കേരളം കൈപിടിയിലാക്കാൻ ബിജെപി പ്ലാൻ ?

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതുക്കൾ എത്തിനിൽക്കേ ശക്തമായ മത്സരത്തെ നേരിടാനൊരുങ്ങുകയാണ് ബിജെപി നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പിൽ 35 മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർഥി പട്ടിക നേതൃത്വം പുറത്ത് വിട്ടിരിക്കുകയാണ്. എ-ക്ലാസ് മണ്ഡലങ്ങളടക്കം ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് പ്രധാന സവിശേഷത. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കും. വട്ടിയൂർക്കാവിൽ പ്രഥമപരിഗണന ആർ. ശ്രീലേഖയ്ക്കാണ്. അതേസമയം കഴക്കൂട്ടത്ത് വി. മുരളീധരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും മത്സരിക്കും. ചൊവ്വാഴ്ച ചേർന്ന ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റിയിലാണ് സാധ്യത പട്ടികയ്ക്ക് രൂപം നൽകിയിരിക്കുന്നത്. ഇത് […]
Read more

Recent News

Advertisement
WhiteswanTV Footer