സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Sports

പി. വി രാമകൃഷ്ണൻ മെമ്മോറിയൽ അഖില കേരള വനിത ഷൂടൗട്ട് മത്സരം

  തൃശ്ശൂർ: മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ചാലക്കുടിയുടെ സ്വന്തം  പി. വി രാമകൃഷ്ണൻ്റെ ഓർമ്മക്കായി ചാലക്കുടി ചലഞ്ചേഴ്സ് ക്ലബ്ബാണ്  അഖില കേരള വനിത ഷൂടൗട്ട് മത്സരം നവംബർ 30 ഞായറാഴ്ച രാവിലെ 9:30 ന് ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ നടത്തും. ചാലക്കുടി നഗരസഭയുടെ സഹകരണത്തോടെ നടത്തുന്ന ഷൂടൗട്ട് മത്സരം സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം നിർവഹിക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻ ഇന്റർനാഷണൽ താരം വിക്ടർ മഞ്ഞില വിജയികൾക്കുള്ള സമ്മാനദാനം നടത്തും. വിജയികൾക്ക് […]
Read more

പരിക്കേറ്റ ഗിൽ തിരിച്ചെത്തിയില്ല; നിർണായക അപ്ഡേറ്റുമായി ബിസിസിഐ

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ സ്വീപ്പ് ഷോട്ട് അടിക്കുന്നതിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മത്സരത്തിലേക്ക് തിരിച്ചെത്തിയില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിൽ നാലാമനായി ഇറങ്ങി നാല് റൺസുമായി ക്രീസിലെത്തിയ താരം റിട്ടയർ ഹർട്ടായി മടങ്ങി. ശേഷം ഇന്ത്യയുടെ ഒമ്പത് വിക്കറ്റ് വീണപ്പോഴും മടങ്ങി എത്തിയില്ല. ശേഷം ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിലും ഗിൽ മൈതാനത്ത് ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ താരത്തിന്റെ പരിക്കിൽ നിർണായക അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ബി സി സി ഐ. ഗില്ലിന് കഴുത്തിൽ […]
Read more

അങ്കോളയെ തകർത്തെറിഞ്ഞ് മെസ്സിപ്പട

അങ്കോള: അന്താരാഷ്ട്ര സൗഹൃദ പോരാട്ടത്തിൽ അങ്കോളയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് അർജന്റീന. സൂപ്പർ താരം ലയണൽ മെസി ഒരു ഗോളിന് വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് 43-ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ ലൗതാരോ മാർട്ടിനെസ് ആദ്യ ഗോൾ നേടി. പിന്നീട് 82-ാം മിനിറ്റിൽ മാർട്ടിനെസിന്റെ പാസിൽ നിന്ന് തന്നെ മെസ്സി അർജന്റീനയുടെ രണ്ടാം ഗോളും നേടി. അങ്കോളയുടെ 50-ാം സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിച്ചത്. നിലവിൽ ഫിഫ […]
Read more

മങ്കടയിൽ അഖിലേന്ത്യാ സെവൻസിന് തുടക്കം കുറിച്ചു

മലപ്പുറം: ജില്ലയിലെ ഈ സീസണിലെ ആദ്യ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിന് മങ്കട ഗവ. ഹൈസ്കൂൾ മൈതാനിയിൽ തുടക്കമായി. മങ്കട യുനൈറ്റഡ് ഫുട്ബാൾ ക്ലബും ഗവ.ഹൈസ്കൂൾ പി ടി എ യും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. മഞ്ഞളാംകുഴി അലി എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി ടി അബ്ദുസ്സലാം അധ്യക്ഷനായി. യുനൈറ്റഡ് എഫ് സി നെല്ലിക്കുത്തും ഗ്രേസ് പെരുമ്പാവൂരും തമ്മിലാണ് ഉദ്ഘാടന മത്സരം നടന്നത്. 22 ടീമുകൾ പങ്കെടുക്കുന്ന മത്സരം ഒരു മാസം നീണ്ടു നിൽക്കും. 6000 […]
Read more

സംസ്ഥാന സോഫ്റ്റ്‌ബോൾ; കോഴിക്കോടിനെ മുസ്തഫയും നിവേദിതയും നയിക്കും

കോഴിക്കോട്: ഇടുക്കി ന്യൂമാൻ കോളേജിൽ ഈ മാസം നടക്കാനിരിക്കുന്ന സംസ്ഥാന സീനിയർ സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പിനായുള്ള കോഴിക്കോട് ജില്ല ടീമുകൾ പ്രഖ്യാപിച്ചു. പുരുഷ വിഭാഗം ക്യാപ്റ്റൻ പി മുഹമ്മദ്‌ മുസ്തഫയും വനിതാ വിഭാഗം ക്യാപ്റ്റൻ ഡയമണ്ട് ഫീൽഡേഴ്‌സ് വടകരയുടെ താരം എ എസ് നിവേദിതയും ആണ്. പുരുഷ-വനിത വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾ പരിശീലനത്തിനായി തയ്യാറായിരിക്കുകയാണ്‌. പുരുഷ വിഭാഗംക്യാപ്റ്റൻ പി. മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലുള്ള പുരുഷ ടീം വൈസ് ക്യാപ്റ്റൻ ഷിബിൻ കെ.കെ ആണ്. ജസീം ബേസിൽ, ജിഷ്ണു, ജിതിൻ, […]
Read more

പോർച്ചുഗലിന് കനത്ത തിരിച്ചടി; റൊണാൾഡോയ്ക്ക് ചുവപ്പ് കാർഡ്

പാരിസ്: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ പോർച്ചുഗലിന് കനത്ത തിരിച്ചടി. റൊണാൾഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരത്തിൽ അയർലൻഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. ഇതോടെ ലോകകപ്പ് ​യോ​ഗ്യതയ്ക്കായി ടീം ഇനിയും കാത്തിരിക്കണം. ഗ്രൂപ്പ് എഫിൽ മുന്നിൽ നിൽക്കുന്ന പോർച്ചുഗലിന് അയർലൻഡിനെ തോൽപ്പിച്ചാൽ നേരിട്ടുള്ള യോഗ്യത ഉറപ്പാക്കാനാകുമായിരുന്നു. നാലു മത്സരങ്ങളിലുടനീളം തോൽവി അറിയാത്ത നിലയിൽ ഇറങ്ങിയെങ്കിലും, ശക്തമായ പ്രതിരോധവും തിരിച്ചടികളും നടത്തി അയർലൻഡ് പോർച്ചുഗലിന്റെ പ്രതീക്ഷകൾ തകർത്തു. 17-ാം മിനിറ്റിൽ ആദ്യ ലീഡും 45-ാം മിനിറ്റിൽ […]
Read more

കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യക്കെതിരെ നിർണായക ടോസ് നേടി ദക്ഷിണാഫ്രിക്ക

കൊൽക്കത്ത: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. വെസ്റ്റിന്‍ഡീസിനെതിരെ അവസാനമായി കളിച്ച ടീമിനെ അപേക്ഷിച്ച് രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കിനെ തുടർന്ന് പുറത്തിരുന്ന വിക്കറ്റ് കീപ്പർ റിഷഭ് പന്തും അക്സർ പട്ടേലും പ്ലേയിംഗ് ഇലവനിൽ തിരിച്ചു വന്നു. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ധ്രുവ് ജുറെൽ നിലനിൽക്കുമ്പോൾ പേസർമാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ടീമിലെത്തി. നാല് സ്പിന്നറും രണ്ട് പേസറുമായി ഇന്ത്യയാണ് മത്സരത്തിനിറങ്ങുന്നത്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, അക്സർ […]
Read more

പുലാമന്തോൾ പഞ്ചായത്ത് തല എൽ പി കായികമേള അരങ്ങേറി

മലപ്പുറം: പുലാമന്തോൾ ഗ്രാമപഞ്ചായത്ത് എൽ.പി തല കായിക മേള   ആലഞ്ചേരി ഗ്രൗണ്ടിൽ അരങ്ങേറി. പതിനൊന്ന് സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കായികമേളയ്ക്ക് ഇത്തവണ ആതിഥേയത്വം വഹിച്ചത് എ. യു.പി സ്കൂൾ പുലാമന്തോൾ ആണ്.   എ. യു.പി സ്കൂൾ പിടിഎ പ്രസിഡണ്ട് സത്യപാലന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വളപുരം ജി. എം. യു പി സ്കൂൾ പ്രധാന അധ്യാപകൻ ഷാജിമോൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എ യു പി എസ് സ്കൂളിന്റെ  പ്രധാനാധ്യാപകൻ  സുനിൽ മാസ്റ്റർ സ്വാഗതം പറഞ്ഞു. ചെറു […]
Read more

എം.ജി. യൂണിവേഴ്സിറ്റി നീന്തൽചാമ്പ്യൻഷിചാമ്പ്യൻഷിപ്പ്; പാലാ സെന്റ് തോമസും, അൽഫോൻസയും ജേതാക്കൾ

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിന്റെ ഇൻ്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന എം.ജി. സർവകലാശാല നീന്തൽ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ പാലാ സെന്റ് തോമസ് കോളേജ് (124 പോയിൻ്റ്) കിരീടം ചൂടി. കോതമംഗലം മാർ അത്തനാസ്യസ് കോളേജ് രണ്ടാം സ്ഥാനവും സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് (145 പോയിൻ്റ്) ചാമ്പ്യൻമാരായപ്പോൾ പാലാ സെന്റ് തോമസ് കോളേജ് രണ്ടാമതും എറണാകുളം സെന്റ് തെരേസാസ് കോളേജ് മൂന്നാമതുമെത്തി. ചാമ്പ്യൻഷിപ്പിലെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.