Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Sports

എസ്പാനിയോളിനെ തകർത്ത് ജയത്തോടെ തുടങ്ങി റയൽ; യുണൈറ്റഡിനെ വീഴ്ത്തി ഹൾ സിറ്റി

മാഡ്രിഡ്: ലാ ലിഗ പുതിയ സീസണിന് വിജയത്തോടെ തുടക്കമിട്ട് റയൽ മാഡ്രിഡ്. അവസാന മിനിറ്റിൽ നേടിയ ഗോളിൽ റയൽ എസ്പാനിയോളിനെ തോൽപ്പിക്കുകയായിരുന്നു. മറ്റ് മത്സരങ്ങളിൽ സെവിയ്യ അത്‌ലറ്റിക്കിനെ തകർത്തപ്പോൾ സെൽറ്റയും വലൻസിയയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ബെല്ലിങ്ഹാം, കാർലോസ് എസ്പി എന്നിവരാണ് റയലിനായി വല കുലുക്കിയത്. അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൻ ക്രിസ്റ്റൽ പാലസിനേയും ബ്രെൻഫോർഡ് സ്പർസിനേയും തോൽപ്പിച്ചു. സണ്ടർലാൻഡിനെതിരെ ഇസ്പ്വിച്ച് ടൗണും നോട്ടം ഫോറസ്റ്റിനെതിരെ ലീഡ്‌സും വിജയം കണ്ടു. അതേസമയം ഹൾ […]
Read more

ആദ്യ ടെസ്റ്റിലെ തോൽവിക്ക് മറുപടി; ബംഗ്ലാദേശിനെ തകർത്ത് ഓസ്ട്രേലിയ

മക്കായ്: ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തോൽവിക്ക് കണക്കുതീർത്ത് ഓസ്ട്രേലിയ. മക്കായിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെ ഇന്നിംഗ്സിനും 51 റൺസിനും തകർത്ത ഓസ്ട്രേലിയ രണ്ട് മത്സര പരമ്പര 1-1ന് സമനിലയിലാക്കി. വെറും രണ്ട് ദിവസത്തിനുള്ളിലാണ് മത്സരം അവസാനിച്ചത്. ആദ്യ ഇന്നിംഗ്സിൽ ബംഗ്ലാദേശിനെ 64 റൺസിന് പുറത്താക്കിയ ഓസ്ട്രേലിയ 210 റൺസെടുത്തു. തുടർന്ന് രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിനെ 95 റൺസിന് പുറത്താക്കിയാണ് ഓസ്ട്രേലിയ ആധികാരിക ജയം സ്വന്തമാക്കിയത്. ഓസീസിന്റെ വിജയത്തിൽ നിർണായകമായത് മിച്ചൽ സ്റ്റാർക്കിന്റെ തകർപ്പൻ ബൗളിങ്ങായിരുന്നു. മത്സരത്തിൽ […]
Read more

പുന്നമടയിലെ ജലരാജാവായി അരോമ; ഫോട്ടോ ഫിനിഷ്

ആലപ്പുഴ: 72ാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് അരോമ ചുണ്ടന്‍. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തില്‍ ഫോട്ടോ ഫിനിഷിലാണ് കൊല്ലം അരോമ ജേതാക്കളായത്. അരോമയുടെ ആദ്യകിരീട നേട്ടമാണ്. മേല്‍പ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനല്‍ ലൈനപ്പില്‍ എത്തിയത്. ആദ്യ ഹീറ്റ്‌സില്‍ വീയപുരം ഒന്നാമതെത്തി. 4.20 മിനിറ്റാണ് എടുത്ത സമയം. രണ്ടാം ഹീറ്റ്‌സില്‍ ചമ്പക്കുളം ചുണ്ടന്‍ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്‌സില്‍ 5 മിനിറ്റില്‍ ഏറെ സമയം എടുത്താണ് നാലു വള്ളങ്ങളും ഫിനിഷ് […]
Read more

പുന്നമടക്കായലിലെ ഹീറ്റ്സിൽ ഹിറ്റായി ചുണ്ടന്മാർ; ഫൈനൽ അൽപ്പസമയത്തിനകം

ആലപ്പുഴ: പുന്നമടക്കായലിൽ ആവേശം നിറച്ച് നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേള ഫൈനൽ പോരാട്ടത്തിലേക്ക്. ആറ് ഹീറ്റ്സുകളും പൂർത്തിയായതോടെ മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടൻ വള്ളങ്ങൾ ഫൈനലിലേക്ക് യോഗ്യത നേടി. ആദ്യ ഹീറ്റ്സിൽ വീയപുരം ചുണ്ടൻ ഒന്നാമതെത്തി. 4 മിനിറ്റ് 20 സെക്കൻഡിലാണ് വള്ളം ഫിനിഷ് ചെയ്തത്. രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം ചുണ്ടൻ ഒന്നാം സ്ഥാനത്തെത്തി. ഈ ഹീറ്റ്സിൽ മത്സരിച്ച നാല് വള്ളങ്ങളും അഞ്ച് മിനിറ്റിലേറെ സമയമെടുത്താണ് ഫിനിഷ് ചെയ്തത്. മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം […]
Read more

പുന്നമട കായലിൽ ആവേശക്കൊടിയേറ്റം; 71 വള്ളങ്ങൾ മാറ്റുരയ്ക്കുന്നു

ആലപ്പുഴ: പുന്നമട കായലിൽ 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ആവേശത്തുടക്കം. മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. തുടങ്ങിയവരും ഉദ്ഘാടന വേദിയിലെത്തി. സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പതാക ഉയർത്തി. പുന്നമടയിലെ ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ […]
Read more

ഫൈനലിലെ കയ്യാങ്കളി: പരേഡസിന് 10 മത്സരങ്ങളിൽ വിലക്ക്; അർജന്റീനയ്ക്ക്ക്കും കനത്ത പിഴ

ബ്യൂണസ് അയേഴ്സ്: 2026 ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് 1-0 ന് പരാജയപ്പെട്ടതിന് പിന്നാലെ ഗ്രൗണ്ടിൽ നടന്ന കയ്യാങ്കളികൾക്കും അച്ചടക്കലംഘനങ്ങൾക്കും അർജന്റീനയ്ക്കെതിരെ ഫിഫയുടെ കടുത്ത നടപടികൾ. പ്രധാന താരങ്ങൾക്കും പരിശീലകനും വിലക്കും പിഴയും ലഭിച്ചതിന് പുറമെ അർജന്റീനൻ ഫുട്ബോൾ അസോസിയേഷനെതിരെയും (AFA) ഫിഫ കർശന നടപടികൾ സ്വീകരിച്ചു. സംഘർഷങ്ങളിൽ പ്രധാന പങ്ക് വഹിച്ച മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡസിന് 10 മത്സരങ്ങളിലാണ് ഫിഫ അച്ചടക്ക സമിതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സ്പാനിഷ് താരം എറിക് ഗാർസിയയുടെ കഴുത്തിന് പിടിക്കുകയും ഗാവിയെ ആക്രമിക്കുകയും ചെയ്തതിനാണ് […]
Read more

ആഷസ്; ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പരിശീലകനാകുമോ മൈക്ക് ഹസി? ഫ്‌ളെമിംഗുമായി ചര്‍ച്ച

ലണ്ടന്‍: ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി ചുമതലയേല്‍ക്കുന്ന കാര്യം പരിഗണിച്ച് ഓസ്ട്രേലിയന്‍ മുന്‍ ടെസ്റ്റ് താരം മൈക്ക് ഹസി. ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളെമിംഗ്, ഹസിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ സൂപ്പര്‍ കിങ്സിലെ ദീര്‍ഘകാല സഹപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളുമായ ഫ്‌ളെമിംഗും ഹസിയും ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടമായ ആഷസില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഇംഗ്ലണ്ടിനൊപ്പം ചേരാനുള്ള സാധ്യത തള്ളിക്കളയാന്‍ താന്‍ ഇപ്പോള്‍ തയ്യാറല്ലെന്ന് ഹസി […]
Read more

കൊടുങ്കാറ്റായി ആഞ്ഞടിച്ച് സ്റ്റാർക്ക്; കടപുഴകി വീണ് കടുവകൾ

മക്കായ്: ആദ്യ ടെസ്റ്റിലെ ചരിത്രവിജയത്തിന്റെ പകിട്ടുമായി ഓസീസിനെതിരേ രണ്ടാം ടെസ്റ്റിനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ഇന്നിം​ഗ്സിൽ തകർന്നടിഞ്ഞു. വെറും 64 റൺസിന് കടുവകൾ പുറത്തായി. ഓസീസിന്റെ പേസ് ബൗളർമാർക്ക് മുന്നിൽ ബംഗ്ലാദേശ് ബാറ്റർമാർ നിലംതൊട്ടില്ല. മിച്ചൽ സ്റ്റാർക്ക് ആറുവിക്കറ്റുമായി തിളങ്ങി. മറുപടി ബാറ്റിങ്ങിൽ ഓസീസിനും വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒടുവിൽ വിവരം കിട്ടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 145 റൺസെന്ന നിലയിലാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ പന്തിൽ തന്നെ ഓപ്പണർ ഷാഡ്മാൻ ഇസ്ലാമിനെ നഷ്ടമായി. സ്റ്റാർക്കാണ് താരത്തെ […]
Read more

പുന്നമടയില്‍ ട്രാക്കൊരുങ്ങി; ഇന്ന് ആവേശ പോരാട്ടം, 71 വള്ളങ്ങൾ മാറ്റുരയ്ക്കും

ആലപ്പുഴ: ഓളപ്പരപ്പിലെ ആവേശപ്പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം. പുന്നമടയിൽ ട്രാക്കൊരുങ്ങി. 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങൾ മാറ്റുരയ്ക്കുന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമട കായലിൽ നടക്കും. രാവിലെ 11ന് മത്സരങ്ങൾ ആരംഭിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ മുഖ്യാതിഥികളാകും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. ചുണ്ടൻ […]
Read more

പുന്നമടയിൽ ആര്? 72-ാമത് നെഹ്റു ട്രോഫി ജലോത്സവം നാളെ

ആലപ്പുഴ: ആവേശം നിറച്ച് 72-ാമത് നെഹ്റു ട്രോഫി ജലോത്സവം ശനിയാഴ്ച പുന്നമടക്കായലിൽ നടക്കും. വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങളാണ് ഇക്കുറി മത്സരിക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ മാത്രം 22 വള്ളങ്ങൾ മാറ്റുരയ്ക്കും. ചുരുളൻ വിഭാഗത്തിൽ രണ്ട് വള്ളങ്ങളും ഇരുട്ടുകുത്തി എ വിഭാഗത്തിൽ മൂന്ന്, ബി വിഭാഗത്തിൽ 16, സി വിഭാഗത്തിൽ 14 വള്ളങ്ങളും മത്സരിക്കും. വെപ്പ് എ വിഭാഗത്തിൽ അഞ്ച്, വെപ്പ് ബി വിഭാഗത്തിൽ നാല് വള്ളങ്ങളും തെക്കനോടി തറ വിഭാഗത്തിൽ ഒരു വള്ളവും തെക്കനോടി കെട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer