ബ്രസീലിന് പിന്നാലെ കേപ് വെർദെയുമായും ഇന്ത്യ സൗഹൃദമത്സരത്തിനൊരുങ്ങുന്നു
ന്യൂഡൽഹി: ബ്രസീലിനെതിരായ സൗഹൃദമത്സരം പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റൊരു അന്താരാഷ്ട്ര മത്സരത്തിനൊരുങ്ങി ഇന്ത്യ. കഴിഞ്ഞ ലോകകപ്പിൽ അദ്ഭുത പ്രകടനം നടത്തിയ കേപ് വെർദെയുമായി ഇന്ത്യ സൗഹൃദമത്സരം കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 30നും ഒക്ടോബർ ആറിനുമിടയിലെ ഏതെങ്കിലും ദിവസമായിരിക്കും മത്സരം നടക്കാൻ സാധ്യത. മത്സരത്തിന്റെ തീയതിയും വേദിയും സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. അന്തിമ തീരുമാനമായിട്ടില്ലെന്നും ധാരണയായാൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ഇന്ത്യൻ ഫുട്‌ബോളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പിടിഐയോട് വ്യക്തമാക്കി. ബ്രസീലിനെതിരായ മത്സരത്തിന് മുൻപോ ശേഷമോ ആയിരിക്കും കേപ് വെർദെയുമായുള്ള മത്സരം നടക്കുക. […]
Read more