Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Sports

തങ്ബോയ് സിങ്തോ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഹെഡ് ഓഫ് ഫുട്ബോൾ ഡെവലപ്‌മെന്റായി ചുമതലയേറ്റു

കൊച്ചി: ഇന്ത്യൻ ഫുട്ബോളിലെ പരിചയസമ്പന്നനായ പരിശീലകൻ തങ്ബോയ് സിങ്തോയെ പുതിയ ഹെഡ് ഓഫ് ഫുട്ബോൾ ഡെവലപ്‌മെന്റായി നിയമിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ക്ലബ്ബിന്റെ യുവതാര വികസന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും അക്കാദമിയിൽനിന്ന് കൂടുതൽ പ്രതിഭകളെ സീനിയർ ടീമിലേക്ക് എത്തിക്കുന്നതിനുമാണ് പുതിയ നിയമനത്തിലൂടെ ലക്ഷ്യമിടുന്നത്. ക്ലബ്ബിന്റെ യൂത്ത് ടീമുകൾ, റിസർവ് ടീം, സ്കൗട്ടിങ് സംവിധാനങ്ങൾ, പരിശീലകർക്കുള്ള ഉന്നതതല പരിശീലന പരിപാടികൾ എന്നിവയുടെ മേൽനോട്ടം ഇനി തങ്ബോയ് സിങ്തോ വഹിക്കും. യുവതാരങ്ങളെ കണ്ടെത്തി മികച്ച പരിശീലനത്തിലൂടെ വളർത്തിയെടുക്കുകയും സീനിയർ ടീമിലേക്കുള്ള അവരുടെ […]
Read more

അവസാന ടി20യിൽ സർപ്രൈസ്! ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ

ബംഗളൂരു: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടി20 പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ഉള്‍പ്പെടുത്തി. ഷോള്‍ഡറിനു പരിക്കേറ്റ അര്‍ഷ്ദീപ് സിങിനു പകരമാണ് ഭുവിയുടെ മടങ്ങി വരവ്. ഹൈദരാബാദില്‍ അരങ്ങേറിയ നാലാം പോരാട്ടത്തിനിടെയാണ് അര്‍ഷ്ദീപിന്റെ ഷോള്‍ഡറിനു പരിക്കേറ്റത്. ഇതോടെയാണ് താരം അഞ്ചാം പോരാട്ടം കളിക്കുമോ എന്ന കാര്യത്തില്‍ സംശയം വന്നത്. പിന്നാലെയാണ് ബേക്ക്അപ്പ് എന്ന നിലയില്‍ ഭുവനേശ്വറിന്റെ വരവ്. പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും പോരാട്ടം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കെയാണ് വെറ്ററന്‍ താരത്തിന്റെ അപ്രതീക്ഷിത തിരിച്ചുവരവ്. അര്‍ഷ്ദീപിന് […]
Read more

സ്മൃതി മന്ദാന യുഗത്തിന് ഇന്ന് തുടക്കം; സിംബാബ്‌വെക്കെതിരെ ഇന്നിറങ്ങും

റായ്പൂർ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് ഇനി സ്മൃതി മന്ദാന. ഹർമൻപ്രീത് കൗർ ക്യാപ്റ്റൻസി ഒഴിഞ്ഞതോടെയാണ് സ്മൃതിക്ക് ഇന്ത്യയുടെ മുഴുവൻ സമയ വൈറ്റ് ബോൾ ക്യാപ്റ്റന്റെ ചുമതല ലഭിച്ചത്. ബാറ്റിങ്ങിലെ മികവും സ്ഥിരതയാർന്ന പ്രകടനവും നേതൃത്വപരിചയവും കൈമുതലാക്കി പുതിയ ദൗത്യത്തിന് ഇറങ്ങുകയാണ് താരം. മനോഹരമായ ഷോട്ടുകൾ, സമ്മർദഘട്ടങ്ങളിലും പതറാത്ത ബാറ്റിങ്, റെക്കോർഡുകൾ സ്വന്തമാക്കാനുള്ള മികവ് ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പ്രധാന മുഖങ്ങളിലൊന്നായി സ്മൃതി മന്ദാനയെ മാറ്റിയ ഘടകങ്ങൾ ഇതൊക്കെയാണ്. ഇപ്പോൾ ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്വം കൂടി […]
Read more

യൂറോപ്യൻ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം

പാരീസ്: യൂറോപ്യൻ ഇന്റർനാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കിരീടം. ആതിഥേയരായ ഫ്രാൻസിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് മലയാളികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം സ്വർണം സ്വന്തമാക്കിയത്. മലയാളിയായ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ അസറുദ്ദീൻ ഷാ നയിച്ച സംഘം ഒരു മത്സരം പോലും തോൽക്കാതെയാണ് ചാമ്പ്യൻമാരായത്. ഫ്രാൻസിന്റെ മണ്ണിൽ ഇന്ത്യ നേടിയ ഈ വിജയം കായികചരിത്രത്തിലെ അഭിമാനനേട്ടമാണ്. സെമിഫൈനലും ഫൈനലുമടക്കം കളിച്ച അഞ്ചു മത്സരങ്ങളിലും വിജയിച്ചാണ് ഇന്ത്യൻ സംഘം കിരീടമുയർത്തിയത്. ഈ നേട്ടത്തിൽ മലയാളികൾക്കും അഭിമാനിക്കാനേറെയുണ്ട്. എറണാകുളം സ്വദേശിയും എയർഫോഴ്‌സ് ഉദ്യോഗസ്ഥനുമായ […]
Read more

എതിരാളിയുടെ മുടി പിടിച്ച് വലിച്ചു; വിനീഷ്യസിന് 4 മത്സരങ്ങളിൽ വിലക്ക്, എൽ ക്ലാസിക്കോ നഷ്ടമാകും

മാഡ്രിഡ്: വിയ്യാറയലിനെതിരെയുള്ള മത്സരത്തിനിടെ എതിർ താരത്തിന്റെ മുടിയിൽ പിടിച്ചുവലിച്ചതിനും റഫറിയോട് മോശമായി സംസാരിച്ചതിനും റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് നാല് ലീഗ് മത്സരങ്ങളിൽ വിലക്ക്. സ്പാനിഷ് സോക്കർ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് ശിക്ഷ വിധിച്ചത്. എതിർ താരത്തിന്റെ മുടിയിൽ പിടിച്ചുവലിച്ചതിന് രണ്ട് മത്സരങ്ങളിലെ വിലക്കും, തുടർന്ന് റഫറിയോട് നടത്തിയ കടുത്ത പ്രതിഷേധത്തിന് രണ്ട് മത്സരങ്ങളിലെ വിലക്കുമാണ് താരത്തിന് ലഭിച്ചത്. ഇതോടെ ബാഴ്‌സലോണയ്ക്കെതിരായ നിർണായകമായ ‘എൽ ക്ലാസിക്കോ’ മത്സരവും വിനീഷ്യസിന് നഷ്ടമാകും. വിയ്യാറയലിനെതിരേ 1-0 ന് റയൽ […]
Read more

ഹോപ്പിന്റെ സെഞ്ച്വറിയും കീമോ പോളിന്റെ 5 വിക്കറ്റും; പരമ്പരയിൽ ഒപ്പമെത്തി വിൻഡീസ്

ഹൈദരാബാദ്: ഷായ് ഹോപ്പിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും (102*) പേസര്‍ കീമോ പോളിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെയും കരുത്തില്‍, ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയിലായി. ശനിയാഴ്ച ബംഗളുരുവില്‍ നടക്കുന്ന അഞ്ചാം ടി20യില്‍ വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി സഞ്ജു സാംസണ്‍ മികച്ച തുടക്കമാണ് നല്‍കിയത്. വെറും 23 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ […]
Read more

ലോക മാർഷ്യൽ ആർട്‌സ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം; സ്വർണം നേടി സൂരജ് സുനിൽ

ഗാറ്റ്‌വിക്ക്: ഇംഗ്ലണ്ടിലെ ഗാറ്റ്‌വിക്കിൽ നടന്ന വേൾഡ് യൂണിയൻ ഓഫ് മാർഷ്യൽ ആർട്‌സ് ഫെഡറേഷൻസിന്റെ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മലയാളിയായ ക്യോഷി സൂരജ് സുനിൽ. സീനിയേഴ്‌സ് കൊബുഡോ വിഭാഗത്തിലാണ് സൂരജ് സ്വർണനേട്ടം സ്വന്തമാക്കിയത്. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഏക പ്രതിനിധിയായിരുന്നു സൂരജ്. 30 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുത്ത പോരാട്ടത്തിൽ ജപ്പാൻ രണ്ടാം സ്ഥാനവും ഇംഗ്ലണ്ട് മൂന്നാം സ്ഥാനവും നേടി. ആയോധനകലകളോടുള്ള അർപ്പണബോധവും സംഭാവനകളും പരിഗണിച്ച് സൂരജിന് ‘ബെസ്റ്റ് മാസ്റ്റർ അവാർഡ്–ഹാൾ ഓഫ് ഫെയിം 2026’ ബഹുമതിയും ലഭിച്ചു. […]
Read more

ചാമ്പ്യൻസ് ലീ​ഗിൽ ബാഴ്സയുടെ ​ഗോൾ മഴ; ​ഗലറ്റ്സാരയെ തകർത്തത് 4-1ന്

ഇസ്താംബുൾ: ചാമ്പ്യൻസ് ലീഗിൽ ടർക്കിഷ് ക്ലബ്ബ് ഗലറ്റ്സാരയെ തകർത്തെറിഞ്ഞ് ബാഴ്സലോണ. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബാഴ്സയുടെ ജയം. മത്സരത്തിന്റെ 28-ാം മിനിറ്റിൽ ബാത്രാക്കോവിലൂടെ ഗലാറ്റസറെയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 43-ാം മിനിറ്റിൽ കാൻസെലോയിലൂടെ ബാഴ്സലോണ സമനില പിടിച്ചു. ​തുടർന്ന് രണ്ടാം പകുതിയിൽ തകർത്ത് കളിച്ച ബാഴ്സലോണയ്ക്കായി 50-ാം മിനിറ്റിൽ ലോപസും 53-ാം മിനിറ്റിൽ ഗോർഡനും 65-ാം മിനിറ്റിൽ അഡെയെമിയും ലക്ഷ്യം കണ്ടതോടെ കാറ്റലൻ പടയുടെ ആധികാരിക വിജയം പൂർത്തിയായി. രണ്ട് അസിസ്റ്റൊടെ […]
Read more

പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; സഞ്ജുവോ വൈഭവോ?

ഹൈദരാബാദ്: ഇൻഡോറിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്ന് ഹൈദരാബാദില്‍ ഇറങ്ങുന്നു. പരമ്പരയില്‍ നിലവില്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക്, ഇന്ന് വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. മറുവശത്ത്, ജയത്തോടെ പരമ്പര സജീവമാക്കാൻ വിൻഡീസിനും ജയിക്കണം. മത്സരം രാത്രി 7 മണിക്ക് ആരംഭിക്കും. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍പ്പന്‍ ഫോമിലാണ്. മൂന്നാം ടി20യില്‍ വെറും 30 പന്തില്‍ 6 ഫോറുകളും […]
Read more

ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ നിന്ന് റിഷഭ് പന്ത് പുറത്ത്

മുംബൈ: ന്യൂസിലൻഡ് എ ടീമിനെതിരായ ഇന്ത്യ എയുടെ ആദ്യ രണ്ട് ചതുർദിന മത്സരങ്ങളിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ ഒഴിവാക്കി. ഇറാനി കപ്പിനിടെ പരിക്കേറ്റ താരം നിലവിൽ ബിസിസിഐയുടെ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പന്തിന്റെ ശാരീരികക്ഷമത പരിഗണിച്ചായിരിക്കും മൂന്നാം മത്സരത്തിൽ കളിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് ബിസിസിഐ അറിയിച്ചു. സെപ്റ്റംബറിൽ റെസ്റ്റ് ഓഫ് ഇന്ത്യയെ നയിക്കുന്നതിനിടെയാണ് പന്തിന് പരിക്കേറ്റത്. ഫിറ്റ്നസ് വിലയിരുത്തിയ ശേഷമാണ് ന്യൂസിലൻഡ് എയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നത്. നിലവിൽ പരിക്കിൽനിന്ന് താരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix